'നിയമപരമായി ആരുമറിയാതെ രജിസ്റ്റർ ചെയ്താലും മതിയായിരുന്നു... അന്നും ഇന്നും അത് അവന്റെ ജീവിതമാണ്'
ഒരു കാലത്ത് കേരളത്തിലും വിദേശത്തുമെല്ലാം സ്റ്റേജ് ഷോകളുമായി തിളങ്ങിയിരുന്ന ഒരു കോമ്പോയാണ് രമേഷ് പിഷാരടിയും ധർമ്മജൻ ബോൾഗാട്ടിയും. ഇരുവരുടെയും കെമിസ്ട്രിയും ഒരുമിച്ചുള്ള സ്കിറ്റ് അവതരണവും ആരാധകരെ പിടിച്ച് ഇരുത്തുന്നതായിരുന്നു. ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും രമേശ് പിഷാരടിയുമുള്ള കോംബോ ഇഷ്ടപ്പെടാത്തര്‍ കേരളത്തിലുണ്ടാവില്ല. സ്‌ക്രീനില്‍ കാണുന്നതുപോലെ തന്നെ യഥാര്‍ത്ഥ ജീവിതത്തിലും ഇരുവരും വലിയ സുഹൃത്തുക്കളാണ്.
പരസ്പരം ട്രോളാനും കളിയാക്കാനും ഇവരെ കഴിച്ചേ മറ്റാരുമുള്ളൂ. ഇന്ന് രണ്ടുപേരും മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന രണ്ട് താരങ്ങളാണ്. രമേഷ് പിഷാരടി നടൻ മാത്രമല്ല സംവിധായകനും ഡബ്ബിങ് ആർട്ടിസ്റ്റുമെല്ലാമാണ്. ബ്ലെഫ് മാസ്റ്റേഴ്സ് എന്ന ടിവി ഷോയാണ് രമേഷ് പിഷാരടി-ധർമ്മജൻ ബോൾഗാട്ടി കോമ്പോയെ ജനപ്രിയമാക്കിയത്. സഹനടനിൽ നിന്നും മാറി രമേഷ് പിഷാരടി നായക വേഷങ്ങളും ചെയ്ത് തുടങ്ങിയത്.

രണ്ടുപേർക്കും അഭിനയത്തിന് പുറമെ ചെറിയ ചില ബിസിനസുകളും നാട്ടിലുണ്ട്. സംവിധായകനായപ്പോഴും സുഹൃത്തിനെ രമേഷ് പിഷാരടി മാറ്റിനിർത്തിയിരുന്നില്ല. താൻ സംവിധാനം ചെയ്യുന്ന സിനിമകളിലെല്ലാം ഒരു കഥാപാത്രം ധർമ്മജനായി മാറ്റിവെച്ചിരുന്നു. ഇപ്പോഴിതാ ധർമ്മജന്റെ വിവാഹത്തെ കുറിച്ച് രമേഷ് പിഷാരടി പങ്കിട്ട കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്.
കഴിഞ്ഞ ദിവസം ഭാര്യ അനൂജയെ വിവാഹവാർഷിക ദിനത്തിൽ നടൻ ധർമജൻ ബോൾഗാട്ടി വീണ്ടും രജിസ്റ്റർ വിവാഹം ചെയ്തത് വലിയ വാർത്തയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് വീട്ടുകാരുടെ എതിർപ്പിനിടെ നടന്ന പ്രണയ വിവാഹത്തിനിടെ രജിസ്റ്റർ ചെയ്യാനായില്ലെന്നും ഭാവിയിൽ തങ്ങൾക്കും മക്കൾക്കും മറ്റു പ്രശ്നങ്ങൾ ഉണ്ടാകരുതെന്ന് കരുതിയാണ് രണ്ടാം വിവാഹമെന്നുമാണ് രജിസ്റ്റർ വിവാഹം നടത്താനുള്ള കാരണം വ്യക്തമാക്കി ധർമജൻ പറഞ്ഞത്.
കുട്ടികൾ ഒരാൾ പത്തിലും ഒരാൾ ഒമ്പതിലുമായി. അവരുടെ സാന്നിധ്യത്തിൽ കല്യാണം കഴിച്ചുവെന്ന് മാത്രമല്ല രജിസ്റ്ററും ചെയ്തു. അന്ന് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. നമുക്കൊരു രേഖ ആവശ്യമാണ്. പല കാര്യങ്ങൾക്കും ചെല്ലുമ്പോൾ ഇതില്ലെങ്കിൽ പ്രശ്നമാകും എന്നാണ് വീണ്ടും വിവാഹിതനായശേഷം ധർമ്മജൻ പ്രതികരിച്ചത്. വീണ്ടും വിവാഹിതരായ ധർമ്മജനും ഭാര്യയ്ക്കും ആശംസകളുമായി സിനിമാ ലോകത്ത് നിന്നും നിരവധി പേർ എത്തിയിരുന്നു.
എന്നാൽ വളരെ വൈകിയാണ് അടുത്ത സുഹൃത്ത് രമേഷ് പിഷാരടിയുടെ ആശംസ കുറിപ്പ് എത്തിയത്. അത് ഇങ്ങനെയാണ്... ഡാ ഞാൻ അനുവിനെ കൂട്ടി കൊണ്ട് വന്നു... ഇങ്ങനെ ഒരു ഫോൺ കാൾ അതായിരുന്നു എനിക്ക് ധർമ്മജന്റെ വിവാഹം. കുറച്ച് കാലങ്ങൾക്കിപ്പുറം നിയമപരമായി ആരുമറിയാതെ രജിസ്റ്റർ ചെയ്താലും മതിയായിരുന്നു.

എന്നാൽ മക്കളെ മുന്നിൽ നിർത്തി മാലയിട്ടൊരു കല്യാണം... വിവാഹ വേഷത്തിൽ രണ്ട് ഫോട്ടോ... ഗംഭീരമായി... അന്നും ഇന്നും അത് അവന്റെ ജീവിതമാണ്. അവന്റെ തീരുമാനവും സന്തോഷവുമാണ്. അവന്റെ സന്തോഷങ്ങൾ എന്റേതും കൂടെയാണ് എന്നാണ് പ്രിയ സുഹൃത്തിനും പത്നിക്കും ആശംസകൾ നേർന്ന് രമേഷ് പിഷാരടി കുറിച്ചത്.
എല്ലാവരും രമേഷ് പിഷാരടിയുടെ ആശംസ എങ്ങനെയായിരിക്കുമെന്ന് അറിയാൻ കാത്തിരിക്കുകയായിരുന്നു. അതുകൊണ്ട് പോസ്റ്റ് അതിവേഗത്തിൽ ശ്രദ്ധിക്കപ്പെട്ടു. നിരവധി കൗതുകമുണർത്തുന്നതും രസകരവുമായ കമന്റുകൾ രമേഷിന്റെ ആശംസ കുറിപ്പിന് താഴെ വന്നിട്ടുണ്ട്. തകർക്കാൻ പറ്റാത്ത സുഹൃത്തുക്കളായി മലയാള സിനിമയിൽ ചുരുക്കം ആൾക്കാരെയുള്ളു. അതിൽ എന്നും മുൻപന്തിയിൽ പിഷാരടിയുടേയും ധർമ്മജന്റേയും പേര് ഉണ്ടായിരിക്കും. അസൂയപ്പെടുത്തുന്ന സൗഹൃദം... രണ്ടാളോടും സ്നേഹം.
ചുരുങ്ങിയ വാക്കുകളിൽ ശക്തമായ ബന്ധത്തിന്റെ വിവരണം, നല്ല സുഹൃത്ത്... നല്ല വാക്കുകൾ..., ഹൃദയബന്ധത്തിന്റെ ആഴം വിളിച്ചോതുന്ന ചുരുങ്ങിയ വാക്കുകൾ. പരസ്പര ബഹുമാനിത സ്നേഹത്തിന്റെ വാക്കുകൾക്കും.... ധർമ്മജനും ആയുരാരോഗ്യസൗഖ്യവും ആശംസകളും നേരുന്നു എന്നിങ്ങനെ നീളുന്നു കമന്റുകൾ.


Click it and Unblock the Notifications











