twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയെ കുറിച്ച് കേട്ടതെല്ലാം തെറ്റായിരുന്നെന്ന് അന്ന് തിരിച്ചറിഞ്ഞു, വെളിപ്പെടുത്തി പിഷാരടി

    |

    നടൻ, അവതാരകൻ, സംവിധായകൻ എന്നിങ്ങനെ സിനിമയിൽ ലൈവായി നിൽക്കുന്ന താരമാണ് രമേഷ് പിഷാരടി. 2008-ൽ പുറത്തിറങ്ങിയ 'പോസിറ്റീവ്' എന്ന സിനിമയിലൂടെയാണ് പിഷാരടി ചലച്ചിത്ര ലോകത്ത് എത്തിയത്. പിന്നീട് മലയാള സിനിമയുടെ പ്രധാനഘടകമായി മാറുകയായിരുന്നു. അഭിനേതാവായി കരിയർ ആരംഭിച്ച നടൻ 2018 ൽ പുറത്തു വന്ന പഞ്ചവർണതത്ത എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. 2019 ൽ പുറത്തിറങ്ങിയ ഗാനഗന്ധർവനാണ് പിഷാരടിയുടെ രണ്ടാമത്തെ ചിത്രം. ഗാനഗന്ധർവനിൽ മമ്മൂട്ടിയായിരുന്ന നായകൻ. ഇപ്പോഴിത ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പമുള്ള അനുഭവം പങ്കുവെച്ച് താരം. സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    Recommended Video

    മമ്മൂക്കയെപ്പറ്റി രസകരമായ കഥ പറഞ്ഞ് രമേഷ് പിഷാരടി | FilmiBeat Malayalam

    mammootty

    ഗാനഗന്ധർവൻ എന്ന സിനിമയുടെ കഥ മമ്മൂട്ടിയെ മനസില്‍ കണ്ട് എഴുതിയതായിരുന്നില്ലെന്നാണ് പിഷാരടി പറയുന്നത്. എന്നാൽ കഥ രൂപപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ രൂപം മനസില്‍ വരികയായിരുന്നു.ഗാനമേള വേദികളില്‍ പാട്ടുപാടി ഡാന്‍സ് ചെയ്യുന്ന കഥാപാത്രം അദ്ദേഹം അവതരിപ്പിക്കുമോ എന്നെനിക്ക് സംശയമുണ്ടായിരുന്നു. കഥ പറയാന്‍ ഇരുന്നപ്പോള്‍ ഇതില്‍ മമ്മൂക്കയ്ക്ക് ഏഴ് ഷര്‍ട്ടുകള്‍ മാത്രമേയുള്ളൂ, മാത്രമല്ല ഈ കഥയില്‍ മമ്മൂക്ക മുട്ടയുടെ മഞ്ഞക്കരു തിന്നുന്ന സീനുണ്ട് എന്നൊക്കെ പറഞ്ഞ് ഞാന്‍ മുന്‍കൂര്‍ ജാമ്യമെടുത്തു.

    സിനിമയില്‍ കളര്‍ഫുള്‍ ഷര്‍ട്ട് വേണം, ആരോഗ്യകാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ആളാണെന്നൊക്കെയുള്ള മുന്‍ധാരണകളില്‍ നിന്നായിരുന്നു ഇതൊക്കെ പറഞ്ഞത്. എന്നാൽ ഇതിന് മറുപടിയായി അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. ' ആക്ഷനും കട്ടിനുമിടയില്‍ നീ എന്തുപറഞ്ഞാലും ഞാന്‍ ചെയ്യും. അപ്പോഴാണ് അദ്ദേഹത്തെ കുറിച്ച് കേട്ടറിഞ്ഞതെല്ലാം തെറ്റായിരുന്നെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്', പിഷാരടി കൂട്ടിച്ചേർത്തു.

    ചിത്രത്തിൽ ഗാനമേള ഗായകൻ കലാസദൻ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.ഗാനമേളഗായകനായ കലാസദൻ ഉല്ലാസിന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ളതാണ് കഥ. കുറ്റിത്താടിയും തോളൊപ്പം നീട്ടി വളർത്തിയ മുടിയുമായാണ് ചിത്രത്തിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. മെഗാസ്റ്റാറിനോടൊപ്പം മുകേഷ്, ഇന്നസെൻറ്റ്, സിദ്ദീഖ്, സലിം കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, മനോജ് കെ. ജയൻ, സുരേഷ് കൃഷ്ണ, മണിയൻ പിള്ള രാജു,അതുല്യ, ശാന്തി പ്രിയ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രമേശ് പിഷാരടിയും ഹരി പി. നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്. അഴകപ്പൻ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിങും നിർവഹിച്ച ഈ ചിത്രത്തിന്റെ സംഗീതമൊരുക്കിയത് ദീപക് ദേവായിരുന്നു.

    English summary
    ramesh pisharody about mammootty's real character
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X