പൃഥ്വിരാജിന് ആശംസ നേര്‍ന്നതിന് പിന്നാലെ വീണ്ടും ഇംഗ്ലീഷ് പോസ്റ്റുകള്‍, പിഷുവിനെ ട്രോളി ആരാധകര്‍
നടനായും അവതാരകനായുമൊക്കെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് രമേഷ് പിഷാരടി. മിമിക്രി വേദികളില്‍ നിന്നും എത്തിയ നടന്‍ ടെലിവിഷന്‍ പരിപാടികളിലൂടെയാണ് എല്ലാവരുടെയും ഇഷ്ടതാരമായത്. ബ്ലഫ് മാസ്റ്റേഴ്‌സ്, ബഡായി ബംഗ്ലാവ് പോലുളള പരിപാടികളാണ് നടന്റെ കരിയറില്‍ വഴിത്തിരിവായി മാറിയത്. തുടര്‍ന്ന് സിനിമയിലും തിളങ്ങിയ താരം സംവിധായകനായും തുടക്കം കുറിച്ചിരുന്നു. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള രമേഷ് പിഷാരടിയുടെ മിക്ക പോസ്റ്റുകളും ശ്രദ്ധേയമാകാറുണ്ട്.
സമൂഹ മാധ്യങ്ങളിലെ ക്യാപ്ഷന്‍ കിംഗായിട്ടാണ് പിഷാരടി അറിയപ്പെടുന്നത്. തന്റെ ഓരോ പോസ്റ്റുകള്‍ക്കും രസകരമായ അടിക്കുറിപ്പുകളാണ് നടന്‍ നല്‍കാറുളളത്. പിഷാരടി എന്ത് കുറിച്ചാലും അതില്‍ കുറച്ചെങ്കിലും നര്‍മ്മം ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ നടന്റെ എറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കായെല്ലാം വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്.

അടുത്തിടെ നടനും സുഹൃത്തുമായ പൃഥ്വിരാജിന് രമേഷ് പിഷാരടി നേര്‍ന്ന ആശംസാ കുറിപ്പും ശ്രദ്ധേയമായി മാറിയിരുന്നു. ഇംഗ്ലീഷിലായിരുന്നു ഇത്തവണ പിഷാരടി പൃഥ്വിക്ക് ജന്മദിനാശംസകള്‍ അറിയിച്ചത്. its my fortuitous fortune to send bounteous felicitations for an exultant, effulgent, and baronial birthday to a compadre like you എന്നാണ് പൃഥ്വിരാജിന് ആശംസകള്‍ നേര്‍ന്ന് രമേഷ് പിഷാരടി കുറിച്ചിരുന്നത്.

ഇതിന് പിന്നാലെ രസകരമായ കമന്റുകളുമായിട്ടാണ് ആരാധകരും എത്തിയിരുന്നത്. 'ഇന്നലെ ശരി തരൂരിനെ കണ്ടിരുന്നു അല്ലെ പിഷു വാട്ട് ആന്‍ ബോംബാസ്റ്റിക്ക് ആശംസ എന്നാണ് ആരാധകര്‍ കുറിച്ചിരുന്നത്. ഇതിന് പിന്നാലെ നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. പൃഥ്വിരാജിന്റെ ജന്മദിനത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ഭാര്യയ്ക്ക് പിറന്നാള്‍ ആശംസ പിഷാരടി നേര്‍ന്നതും ഇംഗ്ലീഷില്‍ തന്നെയാണ്.

women on my shoulder is getting older എന്നാണ് ഭാര്യയ്‌ക്കൊപ്പമുളള ചിത്രത്തിനൊപ്പം രമേഷ് പിഷാരടി കുറിച്ചത്. ഇതിന് പിന്നാലെ വന്ന നടന്റെ പുതിയ പോസ്റ്റിലും ഇംഗ്ലീഷ് ക്യാപ്ഷനായിരുന്നു നല്‍കിയത്. If you are the smartest person in the room, Then you are in the wrong room എന്നാണ് പുതിയ ചിത്രത്തിന് താഴെ രമേഷ് പിഷാരടി കുറിച്ചിരിക്കുന്നത്. അതേസമയം ഇത്തവണയും ചിത്രത്തിന് താഴെ രസകരമായ കമന്റുകളുമായി ആരാധകര്‍ എത്തിയിരുന്നു.

രാജുവേട്ടന്റെ പോസ്റ്റിനു ക്യാപ്ഷന്‍ ഇടാനായി എടുത്ത ഇംഗ്ലീഷ് ട്രാന്‍സ്ലേറ്റര്‍ കളഞ്ഞില്ല അല്ലെ എന്നാണ് പിഷുവിന്റെ പോസ്റ്റിന് താഴെ ഒരാള്‍ കുറിച്ചിരിക്കുന്നത്. മലയാളികളോട് മലയാളം പറഞ്ഞാല്‍പോരേ പിഷൂ..? നിങ്ങളെ മലയാളികളല്ലാതെ വേറാര് അറിയാന്‍ എന്ന് മറ്റൊരാളും കുറിച്ചിരിക്കുന്നു. ഒരു ബാര്‍ ഹോട്ടലില്‍ റൂം ബോയ് ആയി ജോലിയ്ക്ക് കയറിയ പിഷു ,നല്ല കിളികള്‍ ഉണ്ടെന്നറിഞ്ഞ് നീല യൂണിഫോം ഒക്കെ മാറ്റിയ രണ്ടാം ദിവസം. എന്നാണ് മറ്റൊരാളുടെ കമന്റ്,
Recommended Video

ഈ ഇട ആയിട്ട് ക്യാപ്ഷന്‍ മൊത്തം. ഇംഗ്ലീഷ് ആണല്ലോ.. പൃഥ്വിരാജിന്റ പിറന്നാള്‍ ഫോട്ടം തൊട്ട് ആണ് മാറ്റം...വേണ്ടാ വേണ്ടാ, അറിയാതെ എതോ ഒരു മുറിയില്‍ ചെന്നു കേറീട്ട് അവരു പറഞ്ഞതൊന്നും മനസ്സിലാകാതെ പുറത്തിറങ്ങുന്നൂ, ക്യാപ്ഷന്‍ ആലോചിക്കുന്നൂ, പോസ്റ്റുന്നൂ..എന്നിങ്ങനെയാണ് മറ്റ് കമന്റുകള്‍.


Click it and Unblock the Notifications