»   » രമേശ് പിഷാരടിക്ക് ഇത്രയും മസില്‍ ഉണ്ടായിരുന്നോ? ജിമ്മില്‍ പോവുന്നത് വെറുതേ അല്ല!!!

രമേശ് പിഷാരടിക്ക് ഇത്രയും മസില്‍ ഉണ്ടായിരുന്നോ? ജിമ്മില്‍ പോവുന്നത് വെറുതേ അല്ല!!!

By: Teressa John
Subscribe to Filmibeat Malayalam

അവതാരകനായും നടനായും മിമിക്രിക്കാരനായും പല റോളുകള്‍ ഒന്നിച്ച് കൈകാര്യം ചെയ്യുന്നയാളാണ് രമേഷ് പിഷാരടി. പിഷാരടിയും ധര്‍മജന്‍ ബോള്‍ഗാട്ടിയുമാണ് ജോഡികള്‍. ഇരുവരും ഇന്ന് മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. സ്റ്റേജ് ഷോ കളിലും ടെലിവിഷന്‍ പരിപാടികളിലുമായി പിഷാരടി തിളങ്ങി നില്‍ക്കുകയാണ്.

അതിനിടെ ഫേസ്ബുക്ക് പേജിലുടെ താരം പങ്കുവെച്ച ഒരു ചിത്രം ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. 'ഞാനും എന്റെ ശിഷ്യനും ജിമ്മില്‍ നിന്ന് ഇറങ്ങി വന്നപ്പോള്‍ ആരാധകന്‍ പകര്‍ത്തിയ ചിത്രം' എന്ന് പറഞ്ഞ് കൊണ്ടാണ് പിഷാരടി ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചത്. ഒരു മസില്‍ മാന്റെ കൂടെയാണ് പിഷാരടി നില്‍ക്കുന്നത്.

ramesh-pisharody


പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് നല്ല സപ്പോര്‍ട്ടാണ് ആരാധകര്‍ കൊടുക്കാറുള്ളത്. മുമ്പ് ധൂം സിനിമ സ്റ്റൈയില്‍ വാട്ടര്‍ ക്കൈില്‍ കടലിലുടെ പാഞ്ഞ് പോവുന്ന പിഷാരടിയുടെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ആര്‍ക്കും ചിന്തിക്കാനൊരു സമയം കൊടുക്കുന്നതിന് മുമ്പ് വാക്കുകള്‍ കൊണ്ട് ഞെട്ടിക്കുന്നതാണ് പിഷാരടിയുടെ രീതി. അത്തരം കാര്യങ്ങളായിരുന്നു രമേശ് പിഷാരടിയെ വ്യത്യസ്തനാക്കുന്നതും.

English summary
Ramesh Pisharody's Facebook post
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam