twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലിപ്‌ലോക് ചെയ്യാനുള്ള അനുവാദമല്ലേ വേണ്ടത്; കെയറിങ്ങാണ് ഏട്ടൻ്റെ ലൈനെന്ന് ചാക്കോച്ചനെ കളിയാക്കി പിഷാരടിയും

    |

    ഒരൊറ്റ ഡാന്‍സ് കൊണ്ട് കേരളക്കരയെ ഒന്നടങ്കം ആവേശത്തിലാക്കിയിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. ന്നാ താന്‍ കേസ് കൊട് എന്ന പുതിയ സിനിമയിലെ പ്രകടനത്തിലൂടെ ചാക്കേച്ചന്‍ ഞെട്ടിച്ചെന്ന് വേണം പറയാന്‍. ഇത് മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള താരം രസകരമായ ക്യാപ്ഷനുമായിട്ടെത്തി ചിരിയുണര്‍ത്താറുണ്ട്.

    അത്തരത്തില്‍ ഭാര്യ പ്രിയയെ ചേര്‍ത്ത് നിര്‍ത്തിയൊരു ഫോട്ടോയുമായിട്ടാണ് താരം എത്തിയിരിക്കുന്നത്. ഈ ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നല്‍കാമോന്ന് ക്യാപ്ഷനില്‍ ചോദിക്കുകയും ചെയ്തു. ഇതോടെ രസകരമായ കമന്റുകളാണ് വരുന്നത്. കൂട്ടത്തില്‍ നടനും മിമിക്രി താരവുമായ രമേഷ് പിഷാരടി ചാക്കേച്ചനെ കളിയാക്കി കൊണ്ടുള്ള കമന്റിട്ട് ട്രോളിയിരിക്കുകയാണ്.

    ചിത്രം പോസ്റ്റ് ചെയ്യുമ്പോള്‍ കമന്റ് ബോക്‌സില്‍ വരാൻ സാധ്യതയുള്ള കമൻ്റിത്

    'ഇവനെന്തോ കാര്യം സാധിക്കാനുണ്ട്' ഈ ചിത്രം പോസ്റ്റ് ചെയ്യുമ്പോള്‍ കമന്റ് ബോക്‌സില്‍ നിറയാന്‍ സാധ്യതയുള്ള ഏറ്റവും മികച്ച കമന്റ് ഇതായിരിക്കും.. എന്നുമാണ് ചിത്രം പങ്കുവെച്ച് കൊണ്ട് ചാക്കോച്ചന്‍ എഴുതിയിരിക്കുന്നത്. ചാക്കോച്ചന്റെ പോസ്റ്റും കമന്റും വളരെ പെട്ടെന്ന് തന്നെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. ആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം കിടിലന്‍ കമന്റുകളുമായി വന്നു.

    Also Read: ഭര്‍ത്താവ് എവിടെയാണെന്നാണ് എല്ലാവരും ചോദിച്ചത്? മനീഷിനെ കുറിച്ചുള്ള ചോദ്യത്തിന് ശരണ്യ ആനന്ദിന്റെ മറുപടിAlso Read: ഭര്‍ത്താവ് എവിടെയാണെന്നാണ് എല്ലാവരും ചോദിച്ചത്? മനീഷിനെ കുറിച്ചുള്ള ചോദ്യത്തിന് ശരണ്യ ആനന്ദിന്റെ മറുപടി

    ഭയങ്കര കെയറിങ്ങാന്ന് അതാണ് ഏട്ടന്റെ ലൈന്‍..' എന്നാണ് രമേഷ് പിഷാരടി ഈ ചിത്രത്തിന് നല്‍കിയ കമന്റ്

    'ഭയങ്കര കെയറിങ്ങാന്ന് അതാണ് ഏട്ടന്റെ ലൈന്‍..' എന്നാണ് രമേഷ് പിഷാരടി ഈ ചിത്രത്തിന് നല്‍കിയ കമന്റ്. 'ഒഹ് റിവേഴ്‌സ് സൈക്കോളിക്കല്‍ മൂവ്. ഇത് നടക്കില്ല. പ്രിയ ചേച്ചി ഇതിലൊന്നും വീഴില്ല' എന്നാണ് നടി ചിന്നു ചാന്ദിനി എഴുതിയ കമന്റില്‍ പറയുന്നത്. ഭീമന്റെ വഴി എന്ന ചിത്രത്തില്‍ ചാക്കോച്ചന്റെ നായികയായി അഭിനയിച്ച നടിയാണ് ചിന്നു ചാന്ദിനി.

    Also Read: ശരിക്കും മരിക്കാന്‍ പോവുകയാണെന്ന് തോന്നിയ നിമിഷം; പൃഥ്വിരാജടക്കമുള്ള താരങ്ങള്‍ കൂടെ ഉണ്ടായിരുന്നുവെന്ന് ഭാവനAlso Read: ശരിക്കും മരിക്കാന്‍ പോവുകയാണെന്ന് തോന്നിയ നിമിഷം; പൃഥ്വിരാജടക്കമുള്ള താരങ്ങള്‍ കൂടെ ഉണ്ടായിരുന്നുവെന്ന് ഭാവന

    വീണ്ടും ലിപ്‌ലോക് ചെയ്യാനുള്ള അനുമതി ചോദിച്ച് ചാക്കോച്ചന്‍

    'വീണ്ടും ലിപ്‌ലോക് ചെയ്യാനുള്ള അനുമതി ചോദിച്ച് ചാക്കോച്ചന്‍' , ചാക്കോച്ചാ.. ക്യാപ്ഷനില്‍ പറഞ്ഞത് സത്യമാണ്.. രണ്ടാളും അടിപൊളിയാണ്. എന്നും ഇതുപോലെ അടിപൊളിയായിരിക്കണം. പ്രിയചേച്ചിയെ വളയ്ക്കാനുള്ള കഴിവാക്കെ ചാക്കോച്ചന്‍ നേരത്തെ തെളിയിച്ചതല്ലേ അതുകൊണ്ട് ഇതൊക്കെ നിസാരം' എന്ന് തുടങ്ങി നിരവധി കമന്റുകളാണ് കുഞ്ചാക്കോ ബോബന്റെ പോസ്റ്റിന് താഴെ വരുന്നത്.

    Also Read: അമ്മയായിട്ട് ഉപേക്ഷിച്ച് പോയതാണ്, തീരുമാനവും അമ്മയുടെ; ഭാവി വരന്‍ ഇങ്ങനെ ചെയ്താൽ ഒഴിവാക്കുമെന്ന് മാളവിക ജയറാംAlso Read: അമ്മയായിട്ട് ഉപേക്ഷിച്ച് പോയതാണ്, തീരുമാനവും അമ്മയുടെ; ഭാവി വരന്‍ ഇങ്ങനെ ചെയ്താൽ ഒഴിവാക്കുമെന്ന് മാളവിക ജയറാം

     കുഞ്ചാക്കോ ബോബന്‍ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ചതായിട്ടുള്ള വര്‍ഷങ്ങളാണ് കടന്ന് പോവുന്നത്

    കുഞ്ചാക്കോ ബോബന്‍ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ചതായിട്ടുള്ള വര്‍ഷങ്ങളാണ് കടന്ന് പോവുന്നത്. 2021 മുതലാണ് മികച്ച സിനിമകളിലൂടെ നടന്‍ പ്രേക്ഷകപ്രീതി വീണ്ടും നേടുന്നത്. പട, ന്നാ താന്‍ കേസ് കൊട്, ഒറ്റ്.. എന്നിങ്ങനെ മൂന്ന് സിനിമകളാണ് ഈ വര്‍ഷം റിലീസിനെത്തിയ ചിത്രങ്ങള്‍. മൂന്നിലും മൂന്ന് വ്യത്യസ്ത വേഷമായിരുന്നു. മുന്‍പുണ്ടായിരുന്ന ചോക്ലേറ്റ് ഹീറോ ഇമേജ് പൊളിച്ചടുക്കി മുന്നേറുകയാണ്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ രാജീവനാണ് ഏറ്റവും പ്രശംസ നേടിയ കഥാപാത്രം.

      സിനിമയ്ക്ക് പുറമേ ദാമ്പത്യജീവിതവും മനോഹരമായി കൊണ്ട് പോവുകയാണ് ചാക്കോച്ചന്‍

    സിനിമയ്ക്ക് പുറമേ ദാമ്പത്യജീവിതവും മനോഹരമായി കൊണ്ട് പോവുകയാണ് ചാക്കോച്ചന്‍. ഭാര്യ പ്രിയയുടെയും മകന്‍ ഇസഹാക്കിന്റെയും കൂടെയുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കാറുള്ളത്. ചാക്കോച്ചനും ഒരു ക്യാപ്ഷന്‍ സിംഹമായി മാറുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.

    English summary
    Ramesh Pisharody's Funny Comment On Actor Kunchacko Boban's New Post
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X