ആര്യയോ സൗമ്യയോ? ഏത് ഭാര്യയോടാണ് കൂടുതല്‍ ഇഷ്ടം? രമേഷ് പിഷാരടി നല്‍കിയ മറുപടി രസകരം

ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമായി സജീവമാണ് രമേഷ് പിഷാരടി. അഭിനയം മാത്രമല്ല സംവിധാനവും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം ഇതിനകം തന്നെ തെളിയിച്ചിരുന്നു. പഞ്ചവര്‍ണ്ണതത്തയിലൂടെയായിരുന്നു അദ്ദേഹം സംവിധാനത്തില്‍ തുടക്കം കുറിച്ചത്. ഇതിന് പിന്നാലെയായാണ് ഗാനഗന്ധര്‍വനുമായും പിഷാരടി എത്തിയത്. ബഡായി ബംഗ്ലാവിലെ താമസക്കാരനായുള്ള വരവിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ആര്യയായിരുന്നു പരിപാടിയില്‍ രമേഷ് പിഷാരടിയുടെ ഭാര്യയായെത്തിയത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. കുടുംബത്തിലെ കാര്യങ്ങളെക്കുറിച്ചും സിനിമാവിശേഷങ്ങളെക്കുറിച്ചുമൊക്കെയായാണ് താരം പറയാറുള്ളത്. ജെബി ജംഗ്ക്ഷനില്‍ പങ്കെടുത്തപ്പോഴുള്ള രമേഷ് പിഷാരടിയുടെ അഭിമുഖത്തിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ആര്യയായിരുന്നു രസകരമായൊരു ചോദ്യവുമായെത്തിയത്.

ആര്യയുടെ ചോദ്യം

ആര്യയുടെ ചോദ്യം

ആര്യയും പിഷാരടിയും തമ്മിലുള്ള കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. യഥാര്‍ത്ഥ ജീവിതത്തിലും ഇവര്‍ ഭാര്യഭര്‍ത്താക്കന്‍മാരാണെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. പിഷാരടിയെ കാണുമ്പോഴെല്ലാം ആര്യയെക്കുറിച്ചായിരുന്നു ആരാധകര്‍ ചോദിക്കാറുള്ളത്. സൗമ്യയുമായി പുറത്ത് പോയപ്പോഴും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ നേരിടേണ്ടി വന്നിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. സ്‌ക്രീനിലെ ഭാര്യയാണ് ആര്യയെന്ന് പലരും മനസ്സിലാക്കിയത് പിന്നീടാണെന്നും പിഷാരടി പറഞ്ഞിരുന്നു.

ഏത് ഭാര്യയോടാണ്

ഏത് ഭാര്യയോടാണ്

സ്‌ക്രീനിലെ ഭാര്യയായ എന്നോടാണോ അത് ജീവിതത്തിലെ ഭാര്യയായ സൗമ്യയോടാണോ കൂടുതല്‍ ഇഷ്ടം, ഏതെങ്കിലുമൊരു ഘട്ടത്തില്‍ സൗമ്യ വേണ്ടായിരുന്നു ആര്യ മതിയായിരുന്നുവെന്ന് തോന്നിയിട്ടുണ്ടോയെന്നായിരുന്നു ആര്യയുടെ ചോദ്യം. ഇത് ചെറിയ പണിയല്ല. ഇത് കഴിഞ്ഞ് വീട്ടിലേക്ക് പോവുന്നത് നടക്കും. പക്ഷേ തിരിച്ചുവരവ് എന്താവുമെന്ന് അറിയില്ലെന്നായിരുന്നു പിഷാരടിയുടെ മറുപടി.

Recommended Video

അമാല്‍ കുഞ്ഞിക്കയുടെ നെഞ്ചിൽ കയറിയതിങ്ങനെ | FilmiBeat Malayalam
 തോന്നിയിട്ടുണ്ട്

തോന്നിയിട്ടുണ്ട്

ഇവള് വേണ്ടായിരുന്നു അവള്‍ മതിയായിരുന്നുവെന്ന് ഏതൊക്കെയോ സന്ദര്‍ഭത്തില്‍ തോന്നിയിട്ടുണ്ട്. ഈ ഭാര്യ വേണ്ടായിരുന്നു അതായിരുന്നു നല്ലതെന്ന് ചിന്തിച്ചിട്ടുണ്ട്. കിളി വേണ്ടായിരുന്നു ആര്യ തന്നെ മതിയെന്ന് തോന്നിയിട്ടുണ്ട്. ഭാര്യ സൗമ്യയെ കിളിയെന്നാണ് പിഷാരടി വിളിക്കാറുള്ളത്. ഇവരില്‍ കൂടുതല്‍ ഇഷ്ടം ആര്യയോട് തന്നെയാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ചിരിച്ചുകൊണ്ടായിരുന്നു ഈ മറുപടി.

അങ്ങനെ പറയാന്‍ കാരണം

അങ്ങനെ പറയാന്‍ കാരണം

വീട്ടില്‍ ചെന്ന് ഭാര്യയോട് കാല് പിടിച്ചാല്‍ കുഴപ്പമില്ല. ഇവളെ ഒറ്റയ്ക്ക് കാല് പിടിക്കാന്‍ കിട്ടില്ല. വീട്ടില്‍ ചെന്ന് അവളോട് കാലില്‍ പിടിച്ച് ആ സാഹചര്യത്തില്‍ എനിക്ക് അങ്ങനെ പറയേണ്ടി വന്നു എന്ന് പറഞ്ഞാല്‍ കുഴപ്പമില്ല. ഇത് സൗമ്യ പറഞ്ഞ് കൊടുത്ത് ചോദിപ്പിച്ചതാവാനാണ് സാധ്യത. ആര്യയും സൗമ്യയും നല്ല സൗഹൃദത്തിലാണ്. രണ്ടാളും ചേര്‍ന്ന് ഒപ്പിച്ച പണിയാവും ഇത്.

ഇതാണോ ഭാര്യ

ഇതാണോ ഭാര്യ

കുറേ പേര് വിചാരിച്ചിട്ടുണ്ട് ആര്യയാണ് ഭാര്യയെന്ന്. ഇതാണോ ഭാര്യയെന്ന് പലരും ചോദിച്ചിട്ടുണ്ട്. സൗമ്യയ്‌ക്കൊപ്പം തിയേറ്ററില്‍ സിനിമ കാണാന്‍ പോയപ്പോള്‍ ഇതാണോ ഭാര്യ, ഞങ്ങള്‍ക്ക് ഇഷ്ടം ആര്യയെയാണ്. എന്നാണ് പറഞ്ഞത്. അവള്‍ പൂനക്കാരിയാണ്. മലയാളം വായിക്കാനൊന്നുമറിയില്ല. ഫേസ്ബുക്കിലൊക്കെ പോസ്റ്റ് കണ്ടാല്‍ അവള്‍ക്ക് വായിക്കാനറിയില്ല. പോസിറ്റീവായ കാര്യങ്ങള്‍ മാത്രമേ ഫേസ്ബുക്കില്‍ പറയാറുള്ളൂവെന്നും രമേഷ് പിഷാരടി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X