മമ്മൂട്ടിയ്ക്ക് ഫസ്റ്റ് ലുക്ക് സെക്കന്റ് ലുക്ക് എന്നൊന്നുമില്ല! സസ്‌പെന്‍സ് പുറത്ത് വിട്ട് പിഷാരടി
പഞ്ചവര്‍ണതത്തയ്ക്ക് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഗാനഗന്ധര്‍വ്വന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനായിട്ടെത്തുന്നത്. ഷൂട്ടിംഗ് തുടങ്ങിയത് മുതല്‍ ലൊക്കേഷനിലെ രസകരമായ കാഴ്ചകള്‍ സംവിധായകന്‍ തന്നെ പുറത്ത് എത്തിക്കാറുണ്ട്. ഇപ്പോഴിതാ സിനിമയിലെ ഫസ്റ്റ് ലുക്ക് പുറത്ത് വരുന്നതിനെ കുറിച്ച് പിഷാരടി പറഞ്ഞിരിക്കുകയാണ്.

ഇന്‍സ്റ്റാഗ്രാമിലൂടെ മമ്മൂട്ടിയുടെ ഒരു ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഇന്ന് വൈകുന്നേരം പോസ്റ്റര്‍ വരുന്ന കാര്യം താരം പറഞ്ഞത്. എന്നാല്‍ അതിന് കൊടുത്ത ക്യാപ്ഷനാണ് ശ്രദ്ധേയം. 'അങ്ങനെ ഫസ്റ്റ് ലുക്ക് സെക്കന്റ് ലുക്ക് എന്നൊന്നും ഇല്ല! എങ്ങനെ നോക്കിയാലും നല്ല ലുക്കാ... നാളെ (6:7:2019) വൈകുന്നേരം 7 മണിക്ക് മമ്മുക്കയുടെ ഫേസ് ബുക്ക് പേജില്‍' എന്നുമാണ് ഫോട്ടോയ്ക്ക് താഴെ പിഷാരടി എഴുതിയിരിക്കുന്നത്. മെഗാസ്റ്റാറിന്റെ ഏറ്റവും പുതിയ ചിത്രമായിരുന്നു പിഷാരടി പങ്കുവെച്ചത്.
Recommended Video
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായൊരു കഥാപാത്രമായിട്ടാണ് ഗാനഗന്ധര്‍വ്വന്‍ ഒരുങ്ങുന്നത്. ഗാനമേള വേദികളില്‍ അടിപൊളി പാട്ട് പാടുന്ന കലാസധന്‍ ഉല്ലാസ് ആയിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. നേരത്തെ സിനിമയിലേത് സൂചിപ്പിച്ച് കൊണ്ട് മുടി നീട്ടി വളര്‍ത്തിയൊരു ലുക്ക് പുറത്ത് വന്നിരുന്നു. ഹാസ്യത്തിന് പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന് രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. മൂന്ന് പുതുമുഖങ്ങളടക്കം നാല് നായികമാരാണ് ചിത്രത്തിലുള്ളത്.


Click it and Unblock the Notifications