പിഷാരടി ബ്രില്ല്യന്‍സ് വീണ്ടും ഫലിച്ചു, ഒരു 100 കോടി ചിത്രമടക്കം അഞ്ച് ഹിറ്റ് സിനിമകളുമായി മമ്മൂട്ടി

മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്കിത് ഭാഗ്യ വര്‍ഷമായിരുന്നു. ഇറങ്ങുന്ന ഓരോ സിനിമകളും ബോക്‌സോഫീസില്‍ സൂപ്പര്‍ ഹിറ്റാക്കിയ കാഴ്ചയായിരുന്നു കണ്ടത്. എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴിലും തെലുങ്കിലും മമ്മൂട്ടി അഭിനയിച്ച സിനിമയും ഈ വര്‍ഷമാണ് തിയറ്ററുകളിലേക്ക് എത്തിയത്. അക്കൂട്ടത്തില്‍ നൂറ് കോടി ക്ലബ്ബിലെത്തിയ സിനിമയും ഉണ്ടായിരുന്നു.

മധുരരാജയിലൂടെയായിരുന്നു കരിയറിലെ ആദ്യ നൂറ് കോടി ചിത്രം മമ്മൂട്ടി സ്വന്തം പേരിലാക്കിയത്. പിന്നാലെ വന്ന സിനിമകളും അതേ നിലവാരം പുലര്‍ത്തി. ഇപ്പോഴിതാ മറ്റൊരു സിനിമ കൂടി ഹിറ്റടിച്ച് മെഗാസ്റ്റാര്‍ വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ന് റിലീസിനെത്തിയ രമേഷ് പിഷാരടിയുടെ ഗാനഗന്ധര്‍വ്വനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.

ഗാനഗന്ധര്‍വ്വന്‍ വിജയത്തിലേക്ക്

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിച്ച പേരന്‍പ് ആയിരുന്നു ഇക്കൊല്ലം റിലീസിനെത്തിയ ആദ്യ സിനിമ. തൊട്ട് പിന്നാലെ തെലുങ്കില്‍ യാത്ര എന്ന സിനിമ കൂടി റിലീസിനെത്തി. രണ്ട് സിനിമകളും പോസീറ്റിവ് റിവ്യൂ സ്വന്തമാക്കി എന്ന് മാത്രമല്ല ബോക്‌സോഫീസിലും വിജയകൊടി പാറിച്ചു. രണ്ട് ഇന്‍ഡസ്ട്രികളും മമ്മൂട്ടിയുടെ പേര് വീണ്ടും വലിയ തരംഗമുണ്ടാക്കി. മലയാളത്തിലും സമാനമായ അവസ്ഥയായിരുന്നു.

ഗാനഗന്ധര്‍വ്വന്‍ വിജയത്തിലേക്ക്

ഇറങ്ങുന്ന ഓരോ സിനിമകളും വിജയത്തിലേക്ക് എത്തിച്ച് കൊണ്ടാണ് മെഗാസ്റ്റാര്‍ ആരാധകരെ ഞെട്ടിച്ചത്. വിഷുവിന് മുന്നോടിയായി റിലീസ് ചെയ്ത മധുരരാജ ആയിരുന്നു അതില്‍ വിപ്ലവമായത്. പോക്കിരിരാജയുടെ രണ്ടാം ഭാഗമായി ഒരുക്കിയതാണെങ്കിലും പ്രേക്ഷക പ്രശംസ സ്വന്തമാക്കാന്‍ സാധിച്ചതോടെ ബോക്‌സോഫീസിലും തിളങ്ങി. ടോട്ടല്‍ ബിസനിസില്‍ നൂറ് കോടിയ്ക്ക് മുകളിലായിരുന്നു മധുരരാജ സ്വന്തമാക്കിയത്. ശേഷം പോലീസ് ഓഫീസറുടെ വേഷത്തില്‍ അഭിനയിച്ച ഉണ്ട റിലീസിനെത്തി. ഇതും നല്ല സിനിമയാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

ഗാനഗന്ധര്‍വ്വന്‍ വിജയത്തിലേക്ക്

വിജയം മാത്രം ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് മറ്റൊരു മമ്മൂട്ടി ചിത്രം കൂടി തിയറ്ററുകളിലേക്ക് എത്തിയത്. രമേഷ് പിഷാരടി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനിച്ച ഗാനഗന്ധര്‍വ്വനായിരുന്നു ഇന്ന് റിലീസ് ചെയ്തത്. മമ്മൂട്ടി ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമായിരുന്നു സിനിമയിലുണ്ടായിരുന്നത്. ഗാനമേള വേദികളില്‍ പാട്ട് പാടുന്ന കലാസദന്‍ ഉല്ലാസ് ആയി മെഗാസ്റ്റാര്‍ തകര്‍ത്ത് അഭിനയിച്ചെന്നാണ് ആദ്യ പ്രേക്ഷക പ്രതികരണം. ആദ്യ പ്രദര്‍ശനം കഴിഞ്ഞതിന് പിന്നാലെ ഗാനഗന്ധര്‍വ്വന് തിരക്ക് കൂടിയിരിക്കുകയാണ്.

ഗാനഗന്ധര്‍വ്വന്‍ വിജയത്തിലേക്ക്

റിലീസ് ദിവസം ലഭിച്ച പോസിറ്റീവ് റിവ്യൂ സിനിമയുടെ ബോക്‌സോഫീസ് കളക്ഷനെ സ്വാധീനിക്കാറുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഇന്ന് മുതല്‍ വീണ്ടും മമ്മൂട്ടിയുടെ പേരില്‍ പുതിയ റെക്കോര്‍ഡുകള്‍ എഴുതി ചേര്‍ക്കേണ്ടി വരും. പേരന്‍പ്, യാത്ര, മധുരരാജ, ഉണ്ട, പതിനെട്ടാം പടി (അതിഥി വേഷം) എന്നിങ്ങനെ അഞ്ച് സിനിമകള്‍ ഹിറ്റാക്കി ആറാമത്തെ വിജയമായി ഗാനഗന്ധര്‍വ്വനും മാറും. പിഷാരടി തന്നെയാണ് ഗാനഗന്ധര്‍വ്വന്റെ തിരക്കഥയ്ക്ക് പിന്നില്‍. മമ്മൂട്ടിയുടെ അഭിനയത്തിനും പിഷാരടിയുടെ സംവിധാനത്തിനും നിറഞ്ഞ കൈയടിയാണ്. ഇനി ബിഗ് ബജറ്റിലൊരുക്കുന്ന മാമാങ്കത്തിന് വേണ്ടിയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

 ഗാനഗന്ധര്‍വ്വന്‍ വിജയത്തിലേക്ക്

ഇനി ബിഗ് ബജറ്റിലൊരുക്കുന്ന മാമാങ്കത്തിന് വേണ്ടിയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ നവംബര്‍ 21 ന് റിലീസിനെത്താന്‍ സാധ്യതയുള്ളതായിട്ടാണ് അറിയുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായിട്ടാണ് മാമാങ്കം ഒരുക്കുന്നത്. മാമാങ്കം ബോക്‌സോഫീസില്‍ പുതിയൊരു ചരിത്രം സൃഷ്ടിക്കാന്‍ സിനിമയ്ക്ക് കഴിയുമെന്നാണ് അറിയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X