മമ്മൂട്ടി പാടിയപ്പോള്‍ ദേവന്റെ മുണ്ട് പറിച്ചുള്ള ഡാന്‍സ്! ഗാനഗന്ധര്‍വ്വന്റെ മേക്കിങ് വീഡിയോ പുറത്ത്

മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധര്‍വ്വന്‍ തിയറ്ററുകളില്‍ തകര്‍ത്തോടുകയാണ്. സെപ്റ്റംബര്‍ അവസാന ആഴ്ച റിലീസ് ചെയ്ത സിനിമയ്ക്ക് ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ പോസിറ്റീവ് റിവ്യൂ ആയിരുന്നു ലഭിച്ചത്. ബോക്‌സോഫീസില്‍ അതിഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുന്ന ഗാനഗന്ധര്‍വ്വന്റെ മേക്കിംഗ് വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.

 ganagandravan

ഷൂട്ടിങ് ഇടവേളകളില്‍ മമ്മൂട്ടിയുടെ നര്‍മ്മത്തില്‍ കലര്‍ന്ന സംഭാഷണവും നടന്‍ ദേവന്റെ മുണ്ട് പറിച്ചെറിഞ്ഞ ഡാന്‍സുമെല്ലാം ആണ് വീഡിയോയിലുള്ളത്. ഗാനഗന്ധര്‍വ്വനില്‍ ചെറിയ വേഷത്തിലെത്തി ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ച താരമാണ് ദേവന്‍. ഗാനമേള പാട്ടുകാരനായ മമ്മൂട്ടിയുടെ കഥാപാത്രം പാട്ട് പാടുമ്പോള്‍ ദേവന്‍ ഡാന്‍സ് ചെയ്യുന്ന രംഗത്തിന് തിയറ്ററുകളില്‍ നിന്നും കൈയടി ലഭിച്ചിരുന്നു.

പഞ്ചവര്‍ണതത്തയിലൂടെ സംവിധാനത്തിലേക്ക് ചുവടുവെച്ച രമേഷ് പിഷാരടി ആദ്യ സിനിമയെക്കാള്‍ രണ്ടാമത്തെ സിനിമ മനോഹരമാക്കിയെന്നാണ് കമന്റുകള്‍. മമ്മൂട്ടി കരിയറില്‍ ഇതുവരെ ചെയ്യാത്ത കഥാപാത്രം കൂടി ആയതിനാല്‍ പ്രേക്ഷക പ്രശംസയും ലഭിച്ചു. കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കി എത്തിയ സിനിമ ആഴ്ചകള്‍ പിന്നിട്ടിട്ടും നിറഞ്ഞ സദ്ദസുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X