പിഷാരടിയുടെ നായകനാവാന്‍ മമ്മൂട്ടിയെത്തി! അടുത്ത ബ്രില്ല്യന്‍സ് പുരോഗമിക്കുന്നു, ചിത്രങ്ങള്‍ പുറത്ത്
ഏറ്റെടുത്ത സിനിമകള്‍ ഓരോന്നായി പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഈ വര്‍ഷം മമ്മൂട്ടി നായകനായി അഭിനയിച്ച മൂന്ന് സിനിമകള്‍ റിലീസിനെത്തി. ജൂണില്‍ മറ്റൊരു സിനിമ കൂടി പ്രേക്ഷകരിലേക്ക് എത്തുകയാണ്. അതിനൊപ്പം ആരാധകര്‍ കാത്തിരിക്കുന്ന ചില സിനിമകളുടെ കൂടെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണെന്നുള്ളതാണ് ഏറ്റവും പുതിയ വിശേഷം. ബിഗ് ബജറ്റിലൊരുക്കുന്ന മാമാങ്കത്തിന്റെ ചിത്രീകരണത്തിന് പിന്നാലെ രമേഷ് പിഷാരടിയുടെ സിനിമയിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്.
നടനും മിമിക്രി താരവും അവതാരകനുമായ രമേഷ് പിഷാരടി സംവിധാനം ചെയ്ത ആദ്യ ചിത്രം ഹിറ്റായിരുന്നു. കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കിയെത്തിയ പഞ്ചവര്‍ണതത്തയ്ക്ക് ശേഷം പിഷാരടിയുടെ സംവിധാനത്തിലെത്തുന്ന സിനിമയാണ് ഗാനഗന്ധര്‍വ്വന്‍. ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ കഴിഞ്ഞ ദിവസമാണ് നടന്നത്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനില്‍ മമ്മൂട്ടിയും എത്തിയിരിക്കുകയാണ്.

മമ്മൂട്ടിയെ നായകനാക്കി നിര്‍മ്മിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് വിശേഷങ്ങള്‍ ഓരോന്നായി വന്ന് കൊണ്ടിരിക്കുകയാണ്. നിലവില്‍ ഗാനഗന്ധര്‍വ്വന്റെ ഷൂട്ടിംഗ് തൃശൂരില്‍ നിന്നും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മമ്മൂട്ടിയും ചിത്രീകരണത്തില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്. ഇതോടെ ലൊക്കോഷനില്‍ നിന്നുള്ള ഫോട്ടോസ് പുറത്ത് വന്നു.
ഗാനമേള വേദികളില്‍ അടിപൊളി പാട്ട് പാടുന്ന കലാസധന്‍ ഉല്ലാസ് ആയിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായൊരു കഥാപാത്രമായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയമില്ല. നേരത്തെ മെഗാസ്റ്റാറിന്റെ ഫസ്റ്റ് ലുക്ക് വൈറലായിരുന്നു. ഹാസ്യത്തിന് പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന് രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. മൂന്ന് പുതുമുഖങ്ങളടക്കം നാല് നായികമാരാണ് ചിത്രത്തിലുള്ളത്. ഗാനഗന്ധര്‍വ്വന്‍ ഓണത്തിന് മുന്നോടിയായി റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.


Click it and Unblock the Notifications











