രമേഷ് പിഷാരടിയുടെ നായകനാവാനൊരുങ്ങി മമ്മൂട്ടി! ഗാനഗന്ധവര്‍വ്വന് ഉടന്‍ തുടക്കമാവും! ഇത്തവണ മിന്നിക്കും

നടനും മിമിക്രി താരവുമായ രമേഷ് പിഷാരടി സംവിധാനം ചെയ്ത കന്നിച്ചിത്രമായിരുന്നു പഞ്ചവര്‍ണതത്ത. ജയറാം കുഞ്ചാക്കോ ബോബന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ബോക്‌സോഫീസില്‍ മികച്ച സാമ്പത്തിക വിജയം കരസ്ഥമാക്കിയതിന് ശേഷമായിരുന്നു സിനിമ പ്രദര്‍ശനം അവസാനിപ്പിച്ചത്.

പഞ്ചവര്‍ണതത്തയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി സിനിമ സംവിധാനം ചെയ്യുമെന്നായിരുന്നു പിഷാരടി പ്രഖ്യാപിച്ചത്. ഗാനഗന്ധര്‍വന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിന്നും മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്കും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ഈ സിനിമയുടെ ഷൂട്ടിംഗിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

പിഷാരടിയുടെ നായകനായി മമ്മൂട്ടി

പിഷാരടിയുടെ നായകനായി മമ്മൂട്ടി

പഞ്ചവര്‍ണതത്തയ്ക്ക് ശേഷം പിഷാരടിയുടെ സംവിധാനത്തിലെത്തുന്ന സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. ഒടുവില്‍ മമ്മൂട്ടിയായിരിക്കും പിഷാരടിയുടെ നായകനെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇതോടെ ആരാധകരും ആകാംഷയിലായി. ഒടുവില്‍ തന്റെ അടുത്ത സിനിമയിലെ നായകന്‍ മമ്മൂട്ടിയാണെന്നും സിനിമയുടെ പേര് ഗാനഗന്ധര്‍വ്വന്‍ ആണെന്നും രമേഷ് പിഷാരടി തന്നെ സ്ഥിരികരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു ഈ ചിത്രം പ്രഖ്യാപിച്ചത്. മമ്മൂട്ടി ഏറ്റെടുത്തിരുന്ന സിനിമകളുടെ തിരക്കുകളെല്ലാം കഴിഞ്ഞിട്ടേ ഗാനഗന്ധര്‍വ്വന്‍ ആരംഭിക്കുകയുള്ളുവെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

 ചിത്രീകരണം ആരംഭിക്കാന്‍ പോവുന്നു

ചിത്രീകരണം ആരംഭിക്കാന്‍ പോവുന്നു

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗാനഗന്ധവര്‍വ്വന്റെ ചിത്രീകരണം വരുന്ന മേയ് മാസം ആരംഭിക്കുമെന്നാണ്. ഹാസ്യത്തിന് പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന് രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തില്‍ ഒരു സ്്‌റ്റേജ് ഷോ ഗായകനായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായൊരു കഥാപാത്രമായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയമില്ല. മേയില്‍ ചിത്രീകരണം ആരംഭിക്കുന്നതിനാല്‍ ഇത്തവണത്തെ ഓണത്തിന് മുന്നോടിയായി ഗാനഗന്ധര്‍വ്വന്‍ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ശ്രമാണെന്നാണ് സൂചന.

 മമ്മൂട്ടിയുടെ തിരക്കുകള്‍

മമ്മൂട്ടിയുടെ തിരക്കുകള്‍

നിലവില്‍ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഉണ്ട എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് മമ്മൂട്ടി. ഈ സിനിമയുടെ ഷൂട്ടിംഗ് അവസാനിച്ചതിന് ശേഷം ജോയിന്‍ ചെയ്യാന്‍ പോവുന്നത് പിഷാരടിയുടെ സിനിമയിലായിരിക്കുമെന്നാണ് കരുതുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയാണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഇത് മാത്രമല്ല കോട്ടയം കുഞ്ഞച്ചന്‍ മുതല്‍ ബിഗ് ബജറ്റ് ചിത്രം മാമാങ്കം വരെ ചിത്രീകരിക്കാനുള്ളതാണ്. ഈ വര്‍ഷം തന്നെ ഇതിന്റെയെല്ലാം ഷൂട്ടിംഗ് ഉണ്ടാവുമോ എന്ന കാര്യത്തില്‍ വ്യക്തമല്ല.

   സംവിധായകനായ പിഷാരടി

സംവിധായകനായ പിഷാരടി

രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവര്‍ണതത്ത തിയറ്ററുകളില്‍ ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാമിന്റെ ശക്തമായ തിരിച്ച് വരവ് പഞ്ചവര്‍ണതത്തയിലൂടെ ആണെന്നാണ് ആരാധകര്‍ പറഞ്ഞിരുന്നത്. അടുത്ത കാലത്ത് ജയറാമിന് ലഭിച്ച മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. കുടുംബ പ്രേക്ഷകരെ ഒത്തിരി സ്വാധീനിച്ച സിനിമ ബോക്‌സോഫീസിലും മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. പിഷാരടിയുടെ സംവിധാന മികവിനും കൈയടി ലഭിച്ചിരുന്നു. അതിനാല്‍ തന്നെ മമ്മൂട്ടിയെ വെച്ച് സിനിമ സംവിധാനം ചെയ്യുമ്പോള്‍ ആരാധകരും ആവേശത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X