ബിക്കിനി ധരിച്ച് രമേഷ് പിഷാരടി! തമന്ന ഇപ്പോള്‍ ചെയ്യുന്ന സീനൊക്കെ പിഷാരടി പണ്ടേ വിട്ടതാണ്! കാണൂ
സിനിമയിലും മിമിക്രി ലോകത്തും തിരക്കോട് തിരക്കാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന താരങ്ങളില്‍ ഒരാളാണ് രമേഷ് പിഷാരടി. കുറഞ്ഞ കാലത്തിനുള്ളില്‍ നടന്‍, മിമിക്രി താരം, സംവിധായകന്‍, അവതാരകന്‍ എന്നിങ്ങനെ ഒട്ടനവധി മേഖലകള്‍ കൈയടിക്കി വെച്ചിരിക്കുന്ന പിഷാരടി ഫേസ്ബുക്കിലുടെയും മറ്റും പുറത്ത് വിടുന്ന കാര്യങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്.

ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാം വഴി പിഷാരടി പങ്കുവെച്ച ഫോട്ടോ ശ്രദ്ധേയമായിരിക്കുകയാണ്. കോളേജ് കാലഘട്ടത്തില്‍ അവതരിപ്പിച്ച ഒരു പരിപാടിയുടെ ഫോട്ടോയായിരുന്നു താരം പങ്കുവെച്ചത്. എന്നാല്‍ അത് സ്ത്രീ വേഷമാണെന്നുള്ളതാണ് ശ്രദ്ധേയം. കോളേജ് കാലഘട്ടത്തിലെ ഓരോ ലീലാവിലാസങ്ങള്‍... തമന്ന ഇപ്പൊ ചെയ്യുന്ന സീന്‍ ഒക്കെ ഞാന്‍ അന്നേ വിട്ടതാ എന്നാണ് പോസ്റ്റിന് താഴെ താരം ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്.
2018 രമേഷ് പിഷാരടിയെ സംബന്ധിച്ച് അനുഗ്രഹങ്ങളുടെ വര്‍ഷമായിരുന്നു. പിഷാരടി ആദ്യമായി സംവിധാനം ചെയ്ത പഞ്ചവര്‍ണതത്ത തിയറ്ററുകളിലേക്ക് എത്തിയത് കഴിഞ്ഞ വര്‍ഷമായിരുന്നു. തിയറ്ററുകളില്‍ നല്ല പ്രകടനം കാഴ്ച വെച്ച സിനിമ ബോക്‌സോഫീസില്‍ നിന്നും സാമ്പത്തിക വിജയം കരസ്ഥമാക്കിയിരുന്നു. ഇനി മമ്മൂട്ടിയെ നായകനാക്കി പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വ്വന്‍ എന്ന സിനിമയുടെ വിശേഷങ്ങള്‍ അറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.


Click it and Unblock the Notifications











