സ്വയം ട്രോളിയ പിഷാരടിയെ ട്രോളി ട്രോളന്മാര്‍! ഇത് എന്തൊരു ദ്രാവിഡാണെന്ന് നടന്‍! വൈറലായി പോസ്‌ററ്!

By Midhun Raj

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് രമേഷ് പിഷാരടി. മിമിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തി ജൈത്രയാത്ര തുടരുകയാണ് താരം. സ്വാഭാവിക നര്‍മ്മത്തിലൂടെയാണ് പിഷാരടി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നത്. അടുത്തിടെ സംവിധായകനായുളള പിഷാരടിയുടെ വരവിനും മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. തുടര്‍ന്ന് മമ്മൂട്ടിയെ നായകനാക്കിയുളള ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രവും രമേഷ് പിഷാരടി പ്രഖ്യാപിച്ചിരുന്നു.

പ്രേക്ഷരുമായി എപ്പോഴും അടുത്ത ബന്ധം പുലര്‍ത്താന്‍ പിഷാരടി ശ്രദ്ധിക്കാറുണ്ട്. അതിനാല്‍ തന്നെ സോഷ്യല്‍ മീഡിയയിലെല്ലാം തന്നെ സജീവ സാന്നിദ്ധ്യമാകാറുണ്ട് പിഷു. തമാശ രൂപേണയുളള ചിത്രങ്ങളും പോസ്റ്റുകളും പങ്കുവെച്ചുകൊണ്ടാണ് രമേഷ് പിഷാരടി എത്താറുളളത്. അടുത്തിടെ സീറ്റ് ബെല്‍റ്റ് ധരിക്കുന്നതുമായി ബന്ധപ്പെട്ടുളള പിഷുവിന്റെ പോസ്റ്റ് വൈറലായിരുന്നു. സെല്‍ഫ് ട്രോളുമായിട്ടാണ് താരം എത്തിയിരുന്നത്.

നടക്കുമ്പോഴും സീറ്റ് ബെല്‍റ്റ് ധരിച്ച്

നടക്കുമ്പോഴും സീറ്റ് ബെല്‍റ്റ് ധരിച്ച്

കാര്‍ ഓടിക്കുമ്പോള്‍ മാത്രമല്ല അല്ലാത്തപ്പോഴും സീറ്റ് ബെല്‍റ്റ് ധരിക്കുന്ന ഉത്തമനായ സൈക്കോയാണ് താനെന്നായിരുന്നു രമേഷ് പിഷാരടി കുറിച്ചിരുന്നത്. നടക്കുമ്പോഴും സീറ്റ് ബെല്‍റ്റ് ധരിച്ച്...ഇല്ലാത്ത നിയമം പാലിക്കുന്ന ഉത്തമനായ സൈക്കോ എന്നുളള പിഷാരടിയുടെ പോസ്റ്റ് വൈറലായി മാറിയിരുന്നു. ഇത്തവണ സ്വയം ട്രോളിക്കൊണ്ടായിരുന്നു രമേഷ് പിഷാരടി എത്തിയിരുന്നത്. സെല്‍ഫ് ട്രോളില്‍ പുത്തന്‍ പരീക്ഷണവുമായിട്ടാണ് പിഷു ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരുന്നത്.

എന്തൊരു ദ്രാവിഡാണെന്ന് പിഷാരടി

എന്തൊരു ദ്രാവിഡാണെന്ന് പിഷാരടി

അതേസമയം പിഷുവിന്റെ സെല്‍ഫ് ട്രോളെന്ന പുത്തന്‍ പരീക്ഷണത്തെ ട്രോളി ട്രോളന്മാര്‍ രംഗത്തുവന്നിരുന്നു, രമേഷ് പിഷാരടിയുടെ പോസ്റ്റിനു താഴെയായി 'എന്നെ ട്രോളാന്‍ ഒരു തെണ്ടിടേയും' എന്നായിരുന്നു ട്രോളന്മാര്‍ കുറിച്ചത്. ഇത് പിഷാരടി തന്നെയായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും പോസ്റ്റ് ചെയ്തു എത്തിയിരുന്നത്. തനിക്ക് വന്ന ട്രോളിനു താഴെയായി 'എന്നിട്ടതും കൊണ്ട് പിന്നേം ട്രോള്‍ ഉണ്ടാക്കുന്നത് എന്തൊരു ദ്രാവിഡാണെന്ന്' പിഷാരടി കുറിച്ചു.

പിഷാരടിയുടെ പോസ്റ്റ്

പഞ്ചവര്‍ണതത്തയുടെ വിജയം

പഞ്ചവര്‍ണതത്തയുടെ വിജയം

പഞ്ചവര്‍ണ തത്തയുടെ വിജയത്തിലൂടെ സംവിധായകനായും പിഷാരടി കഴിവ് തെളിയിച്ചിരുന്നു. ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് തിയ്യേറ്ററുകളില്‍നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ സിനിമ തിയ്യേറ്ററുകളില്‍ ഹിറ്റായും മാറി. മമ്മൂട്ടിയെ നായകനാക്കിയുളള ഗാനഗന്ധര്‍വ്വന്റെ പ്രഖ്യാപനം ആരാധകരില്‍ ഒന്നടങ്കം സന്തോഷമുണ്ടാക്കിയിരുന്നു.

ഗാനഗന്ധര്‍വ്വന്‍

ഗാനഗന്ധര്‍വ്വന്‍

കഴിഞ്ഞ വര്‍ഷം കേരളപ്പിറവി ദിനത്തിലായിരുന്നു സിനിമയുടെ പ്രഖ്യാപനം ഉണ്ടായത്. ചിത്രത്തില്‍ കലാസദനം ഉല്ലാസ് എന്ന കഥാപാത്രമായിട്ടാണ് മമ്മൂക്ക എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും വേറിട്ട ടീസറും രമേഷ് പിഷാരടി പങ്കുവെച്ചിരുന്നു. ഹരി പി നായരും രമേഷ് പിഷാരടിയുടെയും തിരക്കഥയിലാണ് സിനിമ ഒരുങ്ങുന്നത്. പഞ്ചവര്‍ണ്ണ തത്തയുടെ ഫേസ്ബുക്ക് വീഡിയോ പുറത്തിറങ്ങി ഒരു വര്‍ഷമാകുന്ന വേളയിലായിരുന്നു പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി പിഷാരടി എത്തിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X