'ഉഴപ്പനെ ശ്രദ്ധിക്കുന്ന പഠിപ്പി', ദീപക് ദേവിനെ ചാമ്പക്ക കട്ട് പറപ്പിക്കാന്‍ പഠിപ്പിക്കുന്ന പിഷാരടി!
മലയാള സിനിമയിലെ കൗണ്ടറിടിയുടെ രാജാവ് എന്നറിയപ്പെടുന്ന താരമാണ് രമേഷ് പിഷാരടി. വേദികളില്‍ നിന്നും ടെലിവിഷന്‍ പരിപാടികളും മാസ് ഡയലോഗുകള്‍ പറഞ്ഞ് എല്ലാവരെയും അതിശയിപ്പിക്കുന്ന താരം ഇപ്പോള്‍ തലവാചകങ്ങളിലൂടെയാണ് ശ്രേേദ്ധയനാവുന്നത്. സിനിമയിലും മിമിക്രി ലോകത്തും തിരക്കോട് തിരക്കാണെങ്കിലും സോഷ്യല്‍ മീഡിയയിലും രമേഷ് പിഷാരടി സജീവമാണ്.

ഇന്‍സ്റ്റാഗ്രാമിലൂടെ പിഷാരടി പങ്കുവെക്കുന്ന ചില ചിത്രങ്ങള്‍ ചിലപ്പോള്‍ തരംഗമാവാറുണ്ട്. ഇപ്പോഴിതാ സ്‌കൂള്‍ തുറന്നതിനെ കുറിച്ച് പറഞ്ഞാണ് പിഷാരടി എത്തിയിരിക്കുന്നത്. സംഗീത സംവിധായകന്‍ ദീപ്ക ദേവിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. 'ഉഴപ്പനെ ശ്രദ്ധിക്കുന്ന പഠിപ്പി.....
'നാളെ സ്‌കൂളിന് അടുത്തുള്ള പറമ്പില്‍ നിന്നും ചാമ്പയ്ക്ക മോഷ്ടിക്കുന്ന വിദ്യ' എന്നാണ് ഇതിന് തലക്കെട്ടായി കൊടുത്തിരിക്കുന്നത്.
രസകരമായ അടിക്കുറിപ്പ് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. സ്വയം ട്രോളുന്ന പിഷാരടിയുടെ പോസ്റ്റ് ട്രോളന്മാരും ഏറ്റെടുത്തിരിക്കുകയാണ്. ഇത് ആദ്യമായിട്ടല്ല ഇത്തരം അടിക്കുറിപ്പുകളുമായിട്ടുള്ള ചിത്രങ്ങള്‍ പിഷാരടി പങ്കുവെക്കുന്നത്. അതിനാല്‍ തന്നെ താരത്തിന്റെ പോസ്റ്റ് വരുന്നുണ്ടോ എന്നറിയാന്‍ ആരാധകരും കാത്തിരിക്കുകയാണ്. ട്രോളന്മാര്‍ക്ക് പിഷാരടിയും ഒരു വെല്ലുവിളിയാണെന്നുള്ള ആരോപണം ഇതിനകം ഉയര്‍ന്ന് കഴിഞ്ഞു.


Click it and Unblock the Notifications