ഗാനഗന്ധര്‍വ്വന്‍ ലൊക്കേഷനില്‍ സംവിധായകനെ കാണാനൊരു അതിഥി! വിശേഷം പങ്കുവെച്ച് രമേഷ് പിഷാരടി! കാണൂ!

നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസമായിരുന്നു ഗാനഗന്ധര്‍വ്വന് തുടക്കമായത്. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. മമ്മൂട്ടിയുടെ സിനിമയുടെ പൂജ ചടങ്ങിനായി മോഹന്‍ലാലും എത്തിയിരുന്നു. പൂജ ചടങ്ങിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നവാഗതയായ വന്ദിത മനോഹരനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സിനിമയുടെ ചിത്രീകരണം ജൂണ്‍ ഒന്നിനായിരുന്നു തുടങ്ങിയത്. പഞ്ചവര്‍ണ്ണതത്തയ്ക്ക് ശേഷം അടുത്ത സിനിമയുമായി എത്തുകയാണ് പിഷാരടി. ഹരിനായരും പിഷാരടിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.

ഗാനമേള ഗായകനായാണ് മമ്മൂട്ടി എത്തുന്നത്. മുടിനീട്ടി വളര്‍ത്തി ജുബ്ബയുമൊക്കെ അണിഞ്ഞുള്ള മമ്മൂട്ടിയുടെ ചിത്രവും പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഈ ചിത്രം വൈറലായി മാറിയിരുന്നു. സിനിമയുടെ ലൊക്കേഷനിലേക്കെത്തിയ വിശിഷ്ടാതിഥിയെ പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് പിഷാരടി ഇപ്പോള്‍. ഡയാന സില്‍വസ്റ്ററിനൊപ്പമുള്ള ചിത്രമായിരുന്നു അദ്ദേഹം പോസ്റ്റ് ചെയ്തത്.

Ramesh Pisharody

നല്ലൊരു സംവിധായകനായി പിഷു മാറട്ടെയെന്നാശംസിച്ചാണ് ആരാധകര്‍ എത്തിയിട്ടുള്ളത്. ജീവിതത്തില്‍ എന്നും ചേര്‍ത്ത് വെക്കേണ്ട നല്ലൊരു മുഹൂര്‍ത്തമാണ് ഇതെന്നും ആരാധകര്‍ പറയുന്നുണ്ട്. ഇതിനിടയിലാണ് ബഡായി ബംഗ്ലാവിലേക്ക് തിരിച്ചുവന്നൂടേയെന്ന ചോദ്യവും ഉയര്‍ന്നുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X