ടൊവിനോ തോമസിനെ വെല്ലുവിളിച്ച് രമേഷ് പിഷാരടി! മസില്‍മാസമാണോ ഇതെന്ന് താരം! ചിത്രം വൈറല്‍!
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പട്ട താരങ്ങളിലൊരാളാണ് രമേഷ് പിഷാരടി. മിമിക്രിയിലൂടെ തുടങ്ങി പിന്നീട് ബിഗ് സ്‌ക്രീനിലേക്കെത്തുകയായിരുന്നു അദ്ദേഹം. അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും കഴിവുണ്ടെന്നും അദ്ദേഹം തെളിയിച്ചിരുന്നു. സകലവല്ലഭനായി മുന്നേറുന്ന താരത്തിന് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പിഷാരടി പങ്കുവെക്കുന്ന പല പോസ്റ്റുകളും പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്. രസകരമായ ട്രോളുകളും ക്യാപ്ഷനുമാണ് അദ്ദേഹം തന്റെ പോസ്റ്റിന് നല്‍കാറുള്ളത്. താരങ്ങളുടെ സിക്‌സ്പാക്ക് ചര്‍ച്ച സജീവമാവുന്നതിനിടയിലാണ് പുതിയ പോസ്റ്റുമായി പിഷാരടിയും എത്തിയത്.
പ്ലാന്‍ വരച്ചു, ഇനി പണി തുടങ്ങണമെന്ന് പറഞ്ഞായിരുന്നു പിഷാരടി എത്തിയത്. കഴിഞ്ഞ ദിവസം ടൊവിനോ തോമസ് ജിമ്മിലെ വര്‍ക്കൗട്ടിന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ച് എത്തിയിരുന്നു. ഇതിന് പിന്നാലെയായാണ് നിനക്ക് ഇത് പോലുള്ള സിക്‌സ്പാക്കുണ്ടോയെന്ന് ചോദിച്ച് അജു വര്‍ഗീസും എത്തിയത്. ഇതിന് ശേഷമാണ് പിഷാരടിയും സിക്‌സ്പാക്ക് തയ്യാറെടുപ്പിനെക്കുറിച്ചുള്ള ട്രോളുമായെത്തിയത്. ടൊവിനോ തോമസ് എന്ന ഹാഷ് ടാഗുമായാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയായി മറുപടിയുമായി ടൊവിനോയും എത്തുകയായിരുന്നു.

ഇതെന്താ മസില്‍മാസമാണോ, എല്ലാവര്‍ക്കും സിക്‌സ്പാക്കെന്നായിരുന്നു ടൊവിനോ തോമസിന്റെ ചോദ്യം. അജു വര്‍ഗീസിനെ ടാഗ് ചെയ്തായിരുന്നു ടൊവിനോയുടെ ചോദ്യം. മറുപടിയുമായി അജു എത്തിയില്ലെങ്കിലും ആരാധകര്‍ കമന്റുകളുമായി എത്തിയിരുന്നു. ടൊവിനോയും അജുവും എന്താണ് വരാത്തതെന്ന് നോക്കിയിരിക്കുകയായിരുന്നു താനെന്നായിരുന്നു ഒരാളുടെ കമന്റ്. കേരളത്തിലെ ആണ്‍പിള്ളേര്‍ക്കെന്തിനാണ് മസിലെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.


Click it and Unblock the Notifications