ഡല്‍ഹിയില്‍ സുരാജിനൊപ്പം വീണ്ടും ഒരേ വേദിയില്‍! മികച്ച നടനാവാനുള്ള ആശംസകളുമായി പിഷാരടി
കൗണ്ടര്‍ ഡയലോഗുകള്‍ പറഞ്ഞ് കോമഡി വേദികളെ പുളകം കൊള്ളിക്കുന്ന നടന്മാരാണ് രമേഷ് പിഷാരടിയും സുരാജ് വെഞ്ഞാറമൂടും. സിനിമയില്‍ മാത്രമല്ല യഥാര്‍ഥ ജീവിതത്തിലും രണ്ട് പേരും സമാനമായ രീതിയിലാണ് സംസാരിക്കാറുള്ളത്. അതിനാല്‍ തന്നെ ഏറ്റവുമധികം ആരാധക പിന്തുണ ഇവര്‍ക്ക് ഉണ്ട് താനും. ഇപ്പോഴിതാ സുരാജ് വെഞ്ഞാറമൂടിന് ആശംസകള്‍ അറിയിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് പിഷാരടി.
'റീടേക്കുകള്‍ക്കു അവസരമില്ലാത്ത ഒരു സ്ഥലമാണ് വേദികള്‍... 2019 അവസാനിക്കാറാകുമ്പോള്‍ ഇന്നലെ ഡല്‍ഹിയില്‍; വീണ്ടും ഒരേ വേദിയില്‍. ഇതേ ഡല്‍ഹിയില്‍ വച്ച് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് വാങ്ങാന്‍ ഇനിയും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു' എന്നുമാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം പിഷാരടി പറഞ്ഞിരിക്കുന്നത്.

ദേശീയ പുരസ്‌കാര ജേതാവായ സുരാജിന് 2019 ലെ രാമു കാര്യാട്ട് ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള അംഗീകാരം കിട്ടിയിരുന്നു. ഈ വര്‍ഷം റിലീസിനെത്തിയ (വികൃതി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ഫൈനല്‍സ്) എന്നീ സിനിമകളിലൂടെ പ്രകടനത്തിനായിരുന്നു പുരസ്‌കാരം. ഇത് ഏറ്റുവാങ്ങിയിട്ടുള്ള ചിത്രം താരം തന്നെ പുറത്ത് വിട്ടിരുന്നു.


Click it and Unblock the Notifications