ധര്‍മ്മജന് 88ന്‍റെ പണിയുമായി രമേഷ് പിഷാരടി! ഇതിലും വലിയ ഇന്‍ട്രോ എവിടെ കിട്ടാനാണെന്ന് സദസ്സും! കാണൂ!

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് രമേഷ് പിഷാരടിയും ധര്‍മ്മജനും.ഇവര്‍ക്കിടയിലെ കെമിസ്ട്രിക്ക് എന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയപ്പോഴും ഇവരുടെ സൗഹൃദം അതേ പോലെ തുടര്‍ന്നിരുന്നു. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന തരത്തിലുള്ള കൗണ്ടറുകളുമായാണ് ഇവരെത്താറുള്ളത്. നാദിര്‍ഷയുടെ പുതിയ സിനിമയായ മേരാനാം ഷാജിയുടെ ഓഡിയോ ലോഞ്ചിനിടയില്‍ എട്ടിന്റെ പണിയായിരുന്നു രമേഷ് പിഷാരടി ധര്‍മ്മജന് നല്‍കിയത്. മിമിക്രിയിലും സിനിമയിലുമായി നിറഞ്ഞുനില്‍ക്കുന്നവരെല്ലാം നാദിര്‍ഷയ്ക്ക് ആശംസ നേരാനായി എത്തിയിരുന്നു. തന്നെ നല്ലവനായ ഉണ്ണിയാക്കിയത് നാദിര്‍ഷയായിരുന്നുവെന്നും പിഷാരടി പറഞ്ഞിരുന്നു. സിനിമയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നതിന് ശേഷമാണ് താരം അടുത്തതായി സംസാരിക്കേണ്ട ആളെ വിളിച്ചത്.

ഇനി രണ്ടുവാക്ക് സംസാരിക്കുന്നതിനായി അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ സൂപ്പര്‍ സ്റ്റാര്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ വേദിയിലേക്ക് ക്ഷണിക്കുന്നുവെന്നും പിഷു പറഞ്ഞിരുന്നു. ധര്‍മ്മജന്റെ ഷൂസിനും നിങ്ങള്‍ കൈയ്യടി നല്‍കണമെന്നും പിഷു പറഞ്ഞിരുന്നു. ലുലു മാളിന്‍രെ വാര്‍ഷികത്തില്‍ നായികയോടൊപ്പം കേക്ക് മുറിക്കാന്‍ തനിക്ക് സാധിച്ചുവെന്നും ഇത് കണ്ട് പഠിക്കണം പിഷുവെന്നുമായിരുന്നു ധര്‍മ്മജന്റെ പ്രസംഗം.

Dharmajan

ഈ സിനിമയില്‍ ഇല്ലെങ്കിലും സിനിമയ്ക്കായി ഒറ്റ വിളിയില്‍ ഓടിയെത്തിയതാണ് കുഞ്ചാക്കോ ബോബന്‍. ഒരുപാട് സുഹൃത്തുക്കളുടെ കൂട്ടായ്മയാണ് ഈ ചിത്രമെന്നും സ്വന്തം സിനിമ പോലെയാണ് അനുഭവപ്പെടുന്നതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. തന്റെ 3 പാര്‍ട്‌നേഴ്‌സ് ഈ ചിത്രത്തിലുണ്ടെന്നായിരുന്നു താരം പറഞ്ഞു. ബാഡ്മിന്റണ്‍ പാര്‍ട്‌നറായ ബൈജു ചേട്ടന്‍, ക്രിക്കറ്റ് & ആന്‍ഡ് ഫുഡ് പാര്‍ട്‌നറായ ആസിഫ് അലി, പിന്നെ തന്റെ നായികയായ ബിജു മേനോന്‍. ഇവര്‍ 3 പേരുമുള്ളതിനാല്‍ താന്‍ അന്യനെപ്പോലെ നില്‍ക്കേണ്ടയാളല്ലെന്നും ചാക്കോച്ചന്‍ പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X