മമ്മൂട്ടിയോടുള്ള ആ കാഴ്ചപ്പാട് തെറ്റാണ്! അത്തരത്തിലുള്ള ആളല്ല അദ്ദേഹം, വെളിപ്പെടുത്തി പിഷാരടി

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഗാനഗന്ധർവ്വൻ. നടനും അവതാരകനുമായ പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രം തിയേറ്ററുകളിൽ എത്തുകയാണ്. അതീവ ആകാംക്ഷയോടെയാണ് ഗാനഗന്ധർവ്വനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. പഞ്ചവർണ്ണ തത്തയ്ക്ക് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാനഗന്ധർവൻ.

താരജാഡയുളള താരമാണ് മമ്മൂക്ക എന്ന കമന്റുകൾ കഴിഞ്ഞ കുറെ നാളുകളായി മമ്മൂക്കയെ ചുറ്റിപ്പറ്റി കറങ്ങുകയാണ്. സംവിധായകരടക്കം സഹതാരങ്ങൾ പോലും താരത്തെ ഭീതിയോടെയാണ് സമീപിക്കുന്നതെന്നുള്ള സംസാരം ഉയർന്നുരുന്നു. ഇപ്പോഴിത ഇത്തരത്തിൽ പ്രചരിക്കുന്ന കമന്റുകൾകക് മറുപടി നൽകുകയാണ് പിഷാരടി.മ്മൂട്ടിയെ കുറിച്ച് സമൂഹത്തിന് ഭയം കലര്‍ന്ന ഒരു കാഴ്ചപ്പാടുണ്ട്. അത്തരത്തില്‍ ഭയക്കേണ്ട ഒരാളല്ല മമ്മൂട്ടി എന്നാണ് പിഷാരടി പറയുന്നു. മനോരമ ‌ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 മമ്മൂട്ടി  അത്തരത്തിലുളള  ആളാണ്

ഭയം ഒരു തരം ബഹുമാനമാണ്. ഉദാഹരണമായി ദൈവ ഭയം എന്നു പറയുന്നു. ശരിയ്ക്കും അത് ഒരു ഭയമല്ലല്ലേ. ആരാധന കൊണ്ടോ ബഹുമാനം കൊണ്ടോ ഒരാൾക്ക് മറ്റൊരാളോടത് തോന്നുന്നതാണ്. അത്തരത്തിലുള്ളവരോട് നമ്മൾ ഓടി കേറി ചെന്ന് മിണ്ടാറില്ല. , കൂട്ടുകാരോട് പെരുമാറുന്നതു പോലെ സംസാരിക്കാറില്ല. അത്തരത്തിലുള്ള ഒരാളാണ് മമ്മൂക്കയും. അതിനെ ഭയമാക്കി കണ്ട് ചിത്രീകരിക്കുകയാണ് ആളുകൾ- പിഷാരടി പറഞ്ഞു.

 തിരിച്ചറിവ് വേണം


ഇവിടെ തിരിച്ചറിവാണ് ആവശ്യം. ഒരാൾ എവിടെ എന്ത് സംസാരിക്കണം, എപ്പോൾ സംസാരിക്കണം, എങ്ങനെ സംസാരിക്കണം എന്നത് തിരിച്ചറിവാണ്. ആ അവസ്ഥയെ ഒറ്റയടിയ്ക്ക് പൊതു സമൂഹം ഭയമായി ചിത്രീകരിക്കുകയാണ്- പിഷാരടി അഭിമുഖത്തിൽ പറഞ്ഞു.

 മമ്മൂട്ടിയുടെ പ്രകൃതം ‌‌‌‌


നവാഗതർക്കും പഴയ സംവിധായകർക്കും മമ്മൂട്ടി ഒരുപോലെ അവസരം നൽകുന്നുണ്ട്. ഗാനഗന്ധർവ്വന് പിന്നാലെ മാമാങ്കം, ഷൈലോക്ക് പോലുള്ള ചിത്രങ്ങളും പ്രദർശനത്തിനെത്തുന്നു. മുൻനിര സംവിധായകർക്കൊപ്പം പുതുമുഖങ്ങൾക്കും അദ്ദേഹം കഥ പറയാൻ അവസരം നൽകുന്നുണ്ട്.

 പാട്ടുകാരനായി  മമ്മൂട്ടി

പഞ്ചവർണ്ണ തത്തയ്ക്ക് ശേഷം പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാനഗന്ധർവൻ. ചിത്രത്തിൽ ഗാനമേള സ്റ്റേജുകളിലെ ഗായകനായിട്ടാണ് മമ്മൂക്ക എത്തുന്നത്. കലാസദനം ഉല്ലാസ് എന്ന കഥപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസറും ഗാനവുമെല്ലാ പുറത്തു വന്നിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഇവയ്ക്ക് ലഭിച്ചത്.

വൻ താരനിര


ചിത്രത്തിൽ മമ്മൂക്കയ്ക്കൊപ്പം വൻ താരനിരയാണ് അണിനിരക്കുന്നത്. പുതുമുഖം വന്ദനയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്.മുകേഷ്, ഇന്നസെന്റ്, സിദ്ദീഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി,ഹരീഷ് കണാരന്‍, മനോജ് .കെ .ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Recommended Video

മമ്മൂക്കയുടെ ഗാനഗന്ധര്‍വ്വന്‍ 27 മുതല്‍
സെപ്റ്റംബർ 27 ന്


സെപ്റ്റംബർ 27 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. പഞ്ചവർണ്ണ തത്തയ്ക്ക് ശേഷം രമേഷ് പിഷാരടിയും ഹരി പി നായരും ഒന്നിക്കുന്ന ചിത്രമാണ്. ഇരവരും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. ഛായാഗ്രാഹകന്‍ അഴകപ്പനാണ്. ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നൊരുക്കുന്ന ഗാനഗന്ധര്‍വ്വന്റെ നിര്‍മ്മാണം ശ്രീലക്ഷ്മി, ശങ്കര്‍ രാജ്, സൗമ്യ രമേഷ് എന്നിവര്‍ ചേര്‍ന്നാണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ വിതരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X