അപ്പോള്‍ പറ്റിയില്ല, ഇപ്പോൾ പറ്റൂല.. മോഹൻലാലിനോടും മമ്മൂക്കയോടും പിഷു
ലോക്ക് ഡൗൺ കാലം താരങ്ങൾ സോഷ്യൽ മീഡിയയിൽ തന്നെയാണ്. പുതിയ ചിതരങ്ങൾ പങ്കുവെയ്ക്കുകയും പഴയ ചിത്രങ്ങൾ കുത്തിപ്പൊക്കിയുമാണ് സമയം ചെലവഴിക്കുന്നത്. ലോക്ക് ഡൗൺ ആരംഭിച്ചതോടെ നടനും അവതാരകനും സവിധായകനുമായ രമേശ് പിഷാരടി സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായിരിക്കുകയാണ്. നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ പിഷാരടി സജീവമായിരുന്നു. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോട് കൂടി താരം കുറച്ച് കൂടി ആക്ടീവ് ആയിരിക്കുകയാണ്.

ലോക്ക് ഡൗൺ കാലത്തെ രസകരമായ സംഭവങ്ങളും സെൽഫ് ട്രോളുമായിട്ടാണ് താരം അധികവും പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം കുട്ടികളോടൊപ്പം കളിക്കുന്ന ഒരു ചിത്രം താരം പങ്കുവെച്ചിരുന്നു. രസകരമായ തലക്കെട്ടായിരുന്നു ചിത്രത്തിന് പിഷാരടി നൽകിയത്. ഇപ്പോഴിത മലയാളത്തിലെ താരരാജക്കന്മാരോടൊപ്പമുള്ള ചിത്രവുമായി എത്തിയിരിക്കുന്നത് താരം. ഒരു പുരസ്കാരദാന ചടങ്ങിൽ മമ്മൂട്ടിക്കും മേഹൻ ലാലിനോടൊപ്പം നിൽക്കുന്ന ചിത്രമായിരുന്നു താരം പങ്കുവെച്ചത്. മോഹൻലാലും മമ്മൂട്ടിയും പരസ്പരം കൈകൊടുക്കുമ്പോൾ അതിന് പിന്നിൽ കൈനീട്ടി ചിരിച്ച് നിൽക്കുന്ന പിഷാരടിയായിരുന്നു ചിത്രത്തിൽ.അപ്പോൾ പറ്റിയില്ല ഇപ്പോൾ പറ്റൂല്ല എന്നൊരു അടിക്കുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്.
രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. തൻരെ പോസ്റ്റുകൾക്ക് പിഷാരടി നൽകുന്ന ക്യാപ്ഷൻ പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമാകാറുണ്ട്.പിഷുവിനെ കൊണ്ട് മോഹൻലാലിന്‍റേയും മമ്മൂട്ടിയുടേയും കൈ കൊടുപ്പിക്കുന്ന ഉഗ്രൻ ചിത്രങ്ങളും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. കൂടാതെ അഞ്ചാം പാതിര'യിലെ റിപ്പർ രവിയുടെ ചിത്രവുമുണ്ട്. പിഷാരടിയുടെ പേസ്റ്റിലൂടെ വീണ്ടും ദാസനും വിജയനും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. ആരുമില്ലാതെ ശ്രീനിവാസൻ കഥാപാത്രം ഒറ്റയ്ക്ക് കൈ നീട്ടി കുലുക്കുന്ന ചിത്രവും പിഷാരടിയ്ക്ക് വേണ്ടി പ്രേക്ഷർ ഡെഡിക്കേറ്റ് ചെയ്തിട്ടുണ്ട്.
2008-ൽ പുറത്തിറങ്ങിയ 'പോസിറ്റീവ്' എന്ന സിനിമയിലൂടെയാണ് പിഷാരടി ചലച്ചിത്ര ലോകത്ത് പ്രവേശിച്ചത്. സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ 'കൊച്ചിൻ സ്റ്റാലിയൻസി'ൽ രമേഷ് പിഷാരടി പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് പ്ലസ് ചാനലിൽ ധർമ്മജൻ ബോൾഗാട്ടിയോടൊപ്പം ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യപരിപാടിയുടെ അവതാരകനായി ശ്രദ്ധിക്കപ്പെട്ടു. 2018 ൽ പഞ്ചവർണ്ണതത്ത എന്ന ചിത്രത്തിലൂടെ പിഷാരടി ചലച്ചിത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചു. ഏറ്റവും ഒടുവിൽ സംവിധാനം ചെയ്തത് മമ്മൂട്ടി ചിത്രമായ ഗാനഗന്ധർവനാണ്.


Click it and Unblock the Notifications