പിഷാരടിയുടെ ഭീകരത, പഴയ ഫോട്ടോസ് കുത്തിപൊക്കി മാതൃകയായി പിഷാരടി! ഇനി കൂടുതലൊന്നും പറയാനില്ല..

കഴിഞ്ഞ കുറച്ച് നാളുകളായി ഫേസ്ബുക്കില്‍ കുത്തിപൊക്കല്‍ മത്സരം നടന്ന് കൊണ്ടിരിക്കുകയാണ്. ഫേസ്ബുക്ക് സൗഹൃദങ്ങൡ നിന്നും സിനിമാ താരങ്ങളിലേക്കും അതിവേഗമായിരുന്നു ഈ പരിപാടി എത്തിയത്. തമാശ മാത്രം ഉദ്ദേശിച്ച് ആരംഭിച്ച പരിപാടി ഇപ്പോള്‍ എല്ലാവര്‍ക്കും ശല്യമായി മാറിയിരിക്കുകയാണെന്ന് പറയാം. അതേ സമയം ഇതിനെ പോസീറ്റിവായി കാണുന്ന ചില താരങ്ങള്‍ കൂടിയുണ്ട്.

നടന്‍ അജു വര്‍ഗീസ് ട്രോളന്മാരെ വെല്ലുവിളിച്ച് കൊണ്ട് സ്വന്തം ഫോട്ടോസ് കുത്തിപൊക്കിയിരുന്നു. ഒപ്പം നിവിന്‍ പോളിയുടെ ചിത്രങ്ങളും താരം പൊക്കി കൊണ്ട് വന്നിരുന്നു. ഇപ്പോള്‍ രമേഷ് പിഷാരടിയാണ് സ്വന്തം ഫോട്ടോ കുത്തിപൊക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ നിറയെ പിഷാരടിയുടെ ചിത്രങ്ങള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. പഴയൊരു പരിപാടിയ്ക്കിടെ എടുത്ത ചിത്രമായിരുന്നു അത്.

 കുത്തിപൊക്കല്‍ മത്സരം

കുത്തിപൊക്കല്‍ മത്സരം

ഫേസ്ബുക്കില്‍ കുറച്ച് ദിവസങ്ങളായി നടക്കുന്ന കിടിലന്‍ പരിപാടിയാണ് കുത്തിപൊക്കല്‍. പഴയ ഫോട്ടോസിന് താഴെ കമന്റിട്ടാല്‍ അത് ഇപ്പോഴുള്ള സുഹൃത്തുക്കളുടെ എല്ലാം ടൈംലൈനിലേക്ക് എത്തും. തമാശയായി തുടങ്ങിയതാണെങ്കിലും ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് അവിടെ നിന്നും അടുത്ത ആളിലേക്ക് എന്നിങ്ങനെ വൈറലായി മാറിയിരിക്കുകയാണ്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഫോട്ടോസില്‍ നിന്നുമായിരുന്നു ഇതിന്റെ തുടക്കം. പിന്നീട് ബോളിവുഡിലേക്കും, കോളിവുഡിലേക്കും ഇപ്പോള്‍ ഇന്ത്യയിലെ എല്ലാ ഭാഷകളിലും തരംഗമായി മാറിയിരിക്കുകയാണ്.

മലയാളത്തിലെ താരങ്ങള്‍

മലയാളത്തില്‍ പൃഥ്വിരാജിനായിരുന്നു ആദ്യംകുത്തിപൊക്കല്‍ മത്സരത്തിന് ഇരയാവേണ്ടി വന്നിരുന്നത്. പൃഥ്വിയുടെ വളരെ പഴയ ചിത്രങ്ങളെല്ലാം കുത്തിപൊക്കി പുറത്ത് എത്തിച്ചിരുന്നു. തൊട്ട് പിന്നാലെ തന്നെ മമ്മൂട്ടിക്കും ഇതേ അവസ്ഥ തന്നെയായിരുന്നു. മോഹന്‍ലാലിന് കാര്യമായി ബാധിച്ചില്ലെങ്കിലും ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ് എന്നിവര്‍ക്കും പല നടിമാര്‍ക്കും ആരാധകരുടെ ഈ തമാശയ്ക്ക് ഇരയാവേണ്ടി വന്നിരുന്നു.

പണി ചോദിച്ച് വാങ്ങി അജു വര്‍ഗീസ്

നടന്‍ അജു വര്‍ഗീസ് ഇക്കാര്യത്തില്‍ ഇത്തിരി വ്യത്യസ്ഥനായി. എന്നെ ആരും ട്രോളാന്‍ വരണ്ടെന്ന് പറഞ്ഞ് അജു തന്നെ ഫോട്ടോസ് കുത്തിപൊക്കുകയായിരുന്നു. ഇതോടെ ട്രോളന്മാരും സജീവമായി. സത്യത്തില്‍ അജു വടി കൊടുത്ത് അടി വാങ്ങിയെന്നായിരുന്നു പലരും പറഞ്ഞിരുന്നത്. ഇതേ പാത തന്നെ പിന്തുടര്‍ന്നാണ് പിഷാരടിയും ഇപ്പോള്‍ എത്തിയിരിക്കുന്നത്. തന്റെ പഴയൊരു പരിപാടിയ്ക്കിടയിലെ ചിത്രമായിരുന്നു പിഷാരടി കുത്തിപൊക്കിയത്.

ഫോട്ടോ ഇങ്ങനെ

എനിക്ക് പിന്നെ ഇപ്പഴും ഇതൊക്കെ തന്നെയാണ്, പണി... കൂടെയുള്ളവരുടെ കാര്യം ഓര്‍ക്കുമ്പോഴാ ഇതില്‍ ഒരുത്തന്‍ ഇപ്പോള്‍ അഡ്വക്കേറ്റും (സുജിത് സോമശേഖരന്‍) മറ്റവന്‍ വലിയ ഷെഫും (അനീഷ് പിഎസ്) ആണ്... ഇതായിരുന്നു ആ ഫോട്ടോയ്ക്ക് അടിക്കുറിപ്പായിട്ട് ഉണ്ടായിരുന്നത്. പിഷാരടിയുടെ പോസ്റ്റിന് രസകരമായ കമന്റുകളാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. ഒപ്പം പിഷാരടിയുടെ വേറെയും ഫോട്ടോസ് കമന്റുകളായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X