Just In
- 19 min ago
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
- 49 min ago
അര്‍ജുനെക്കുറിച്ച് സൗഭാഗ്യ വെങ്കിടേഷിന്റെ തുറന്നുപറച്ചില്‍, ചക്കപ്പഴത്തോട് ബൈ പറയാന്‍ കാരണം ഭാര്യയല്ല
- 52 min ago
മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസായി തെലുങ്കിൽ എത്തുന്നത് തെന്നിന്ത്യയുടെ സൂപ്പർ നായിക
- 2 hrs ago
ബിഗ് ബോസ് സീസണ് 3ല്‍ മത്സരിക്കുന്നുണ്ടോ? മറുപടിയുമായി രജിത് കുമാര്‍, വീഡിയോ വൈറല്‍
Don't Miss!
- Sports
IPL 2021: അസ്ഹര്‍ മുതല്‍ അര്ജുന് വരെ- മുഷ്താഖ് അലിയില്‍ മിന്നിച്ചവര്ക്കായി ഓഫര്‍ ഉറപ്പ്
- Finance
ഇന്ത്യൻ ഓയിൽ തത്കാൽ സേവനം: ബുക്ക് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തും
- News
വിവാദ കാര്‍ഷിക ബില്ല്: വിവരങ്ങള്‍ നിഷേധിച്ച നിതി ആയോഗ് നടപടി വിചിത്രമെന്ന് പി ചിദംബരം
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പ്രചരണ ഗാനവുമായി കുഞ്ചാക്കോ ബോബന്; എംഎല്‍എ കലേഷിനെ ട്രോളി നടന് രമേഷ് പിഷാരടിയുടെ പോസ്റ്റ്
കേരളമൊട്ടാകെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങളും മുന്നോട്ടുള്ള വാഗ്ദാനങ്ങളും ചൂണ്ടി കാണിച്ച് കൊണ്ടള്ള പ്രചരണമാണ് നടന്ന് കൊണ്ടിരിക്കുന്നത്. എല്ലാ തവണത്തെയും പോലെ ഇത്തവണയും പാരഡി പാട്ടുകളാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ കൂട്ടത്തില്‍ നടന് കുഞ്ചാക്കോ ബോബനും ഉണ്ടെന്നുള്ളതാണ് രസകരമായ കാര്യം
കുഞ്ചാക്കോ ബോബന് സ്വന്തം ശബ്ദത്തില്‍ പാടുന്ന പ്രചരണ ഗാനം ഇന്നലെ മുതല്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. നടനും സംവിധായകനുമായ രമേഷ് പിഷാരടിയാണ് കുഞ്ചാക്കോ ബോബന്റെ വീഡിയോ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. 'വരികള്‍ക്കും ട്യൂണിനും ഇഷ്ടമുള്ള വഴിക്ക് പോകാം. ഭരണഘടന അത് അനുവദിക്കുന്നുണ്ട്' എന്ന ക്യാപ്ഷന്‍ കൊടുത്തിരിക്കുന്ന വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്.
രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ പിറന്ന ആദ്യ ചിത്രം പഞ്ചവര്‍ണതത്തയിലെ പ്രധാനപ്പെട്ട രംഗങ്ങളില്‍ ഒന്നാണിത്. സിനിമയില്‍ ജനപ്രതിനിധിയായ കലേഷ് എന്ന വേഷത്തിലെത്തിയ കുഞ്ചാക്കോ ബോബന് ഇലക്ഷന് മുന്‍പ് താന്‍ ചെയ്ത വികസനങ്ങളെ കുറിച്ച് വോട്ടര്‍മാരോട് പാരഡി ഗാനത്തിലൂടെ പറയുകയാണ്. പഴശ്ശിരാജയിലെ ഹിറ്റ് പാട്ടിന്റെ സംഗീതത്തിനൊപ്പം വരികള്‍ മാറ്റി സ്റ്റുഡിയോയില്‍ നിന്നും സ്വന്തം ശബ്ദത്തില്‍ പാടുകയാണ് കലേഷ്.
പിഷാരടിയുടെ പോസ്റ്റുകളും അതിന് നല്കുന്ന ക്യാപ്ഷനും എല്ലായിപ്പോഴും ഹിറ്റാണ്. അതുപോലെ കുഞ്ചാക്കോ ബോബനെ വെട്ടിലാക്കിയ പുതിയ വീഡിയോയ്ക്കും വമ്പന്‍ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. രസകരമായ കമന്റുകളാണ് ഇതിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. 'താടി ഇല്ലാത്തതിന്റെ കുഴപ്പമേയുള്ളു, ശരിക്കും ദാസേട്ടനെ പോലെയുണ്ട്. പാട്ട് പാടിയ വഴി കണ്ട് പിടിക്കാന്‍ ഇഡി യ്ക്ക് പോലും സാധിക്കില്ല, തുടങ്ങി പിഷാരടിയെ കടത്തിവെട്ടുന്ന കമന്റുകളാണ് പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്.
ജയറാം, കുഞ്ചാക്കോ ബോബന്, അനുശ്രീ തുടങ്ങി നിരവധി താരങ്ങളെ മുന്‍നിര്‍ത്തി രമേഷ് പിഷാരടി സംവിധാനം ചെയ്ത ചിത്രമാണ് പഞ്ചവര്‍ണതത്ത. 2018 ല്‍ പുറത്തിറങ്ങിയ ഈ സിനിമയിലൂടെയാണ് പിഷാരടി ആദ്യമായി സംവിധായകനാവുന്നത്. ആ വര്‍ഷം കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്ത മനോഹരമായ സിനിമകളിലൊന്നാണ് പഞ്ചവര്‍ണതത്ത. ജയറാമിന്റെ ശക്തമായ തിരിച്ച് വരവ് കൂടിയായിരുന്നു ആ സിനമയിലേത്.
ചാക്കോച്ചൻ്റെ പാട്ട് വീഡിയോ കാണാം