ഷെയര്‍ ഇട്ടൊരു ബീഫ് വാങ്ങിച്ചാലോ! മമ്മൂട്ടിയോട് മനോജ് കെ ജയന്‍! രമേഷ് പിഷാരടിയുടെ പോസ്റ്റ്

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് ഗാനഗന്ധര്‍വ്വന്‍. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന സിനിമ സെപ്റ്റംബര്‍ അവസാന വാരമാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മമ്മൂട്ടി ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം കലാസദന്‍ ഉല്ലാസിന്റെ ജീവിതമാണ് കാണിക്കുന്നത്. പഞ്ചവര്‍ണ്ണ തത്ത എന്ന ആദ്യ ചിത്രത്തിന് ശേഷമാണ് രണ്ടാമത്തെ സിനിമയുമായി രമേഷ് പിഷാരടി എത്തുന്നത്.

അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന

അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന സിനിമയുടെ പുതിയൊരു പോസ്റ്റര്‍ കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഗാനഗന്ധര്‍വ്വനിലെ മമ്മൂട്ടിയുടെയും മനോജ് കെജയന്റെയും കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള പുതിയ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഷെയര്‍ ഇട്ടൊരു ബീഫ് വാങ്ങിച്ചാലോ എന്ന് ഫേസ്ബുക്കില്‍ കുറിച്ചുകൊണ്ടാണ് മെഗാസ്റ്റാര്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ സംവിധായകന്‍ രമേഷ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്.

മമ്മൂട്ടിക്കൊപ്പം പ്രാധാന്യമുളള വേഷത്തിലാണ്

മമ്മൂട്ടിക്കൊപ്പം പ്രാധാന്യമുളള വേഷത്തിലാണ് ചിത്രത്തില്‍ മനോജ് കെ ജയനും എത്തുന്നതെന്ന് അറിയുന്നു. സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു പൂര്‍ത്തിയായിരുന്നത്. ഗാനഗന്ധര്‍വ്വനില്‍ മമ്മൂക്ക മൂന്ന് വൃത്യസ്ത ഗെറ്റപ്പുകളിലാണ് എത്തുന്നതെന്നാണ് അറിയുന്നത്. സിനിമയുടെ സെറ്റില്‍ നിന്നുളള താരത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍

വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മമ്മൂക്കയുടെ പ്രകടനം കാണാനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്. പുതുമുഖ നടി വന്ദിത മനോഹറാണ് ഗാനഗന്ധര്‍വ്വനില്‍ മമ്മൂക്കയുടെ നായികാ വേഷത്തില്‍ എത്തുന്നത്. സുരേഷ് കൃഷ്ണ, ഹരീഷ് കണാരന്‍, മണിയന്‍പിളള രാജു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ്

രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ഗാനഗന്ധര്‍വ്വന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിംസാണ് സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ഗാനഗന്ധര്‍വ്വന്റെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നൊന്നായി പുറത്തുവന്നിരുന്നു. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാം പടിക്ക് ശേഷം മമ്മൂക്കയുടെതായി എത്തുന്ന ചിത്രം കൂടിയാണ് ഗാനഗന്ധര്‍വ്വന്‍.

പ്രമേയത്തിലും അവതരണത്തിലും

കരിയറില്‍ ഇതുവരെ ചെയ്യാത്തൊരു തരം കഥാപാത്രമായിട്ടാണ് ഇത്തവണ മെഗാസ്റ്റാര്‍ എത്തുന്നത്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുമായാണ് ഗാനഗന്ധര്‍വ്വന്‍ എത്തുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരുന്നത്. സിനിമയുടെ പോസ്റ്ററല്ല, സിനിമയ്ക്കുളളിലെ പോസ്റ്ററാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു നേരത്തെ ഗാനഗന്ധര്‍വ്വന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്.

Recommended Video

മമ്മൂക്കയുടെ ഗാനഗന്ധര്‍വ്വന്‍ 27 മുതല്‍
ചരിത്ര പ്രാധാന്യമുളള സിനിമകളും മാസ് എന്റര്‍ടെയ്‌നറുകളും

ചരിത്ര പ്രാധാന്യമുളള സിനിമകളും മാസ് എന്റര്‍ടെയ്‌നറുകളും ചെയ്യുന്ന സമയത്താണ് ഇത്തരമൊരു സിനിമയുമായി മെഗാസ്റ്റാര്‍ എത്തുന്നത്. ആദ്യ ചിത്രത്തില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന പ്രമേയമാണ് സംവിധായകന്‍ പുതിയ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഹാസ്യ രംഗങ്ങള്‍ ഒരുപാടുളള ചിത്രമായിരിക്കും രമേഷ് പിഷാരടിയുടെ ഗാനഗന്ധര്‍വ്വനെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X