പിഷാരടിയ്ക്ക് ലേശം വൈകിയാണെങ്കിലും ജയറാമിന്റെ വക ഓണക്കോടി കിട്ടി! നന്ദി പറഞ്ഞ് പിഷാരടി!
കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴമക്കാര്‍ പറയാറുള്ളത്. കേരളത്തിന്റെ ദേശീയ ഉത്സവമാണെങ്കിലും ലോകത്തിന്റെ ഏതൊരു കോണില്‍ പോയാലും ഓണം ആഘോഷിക്കാത്ത മലയാളികള്‍ ഉണ്ടാവില്ല. എന്നാല്‍ ഇത്തവണ പ്രളയ ദുരന്തത്തില്‍ പെട്ട് പോയതിനാല്‍ കേരളത്തില്‍ ഓണമില്ലായിരുന്നു. പ്രളയത്തില്‍ എല്ലാം മുങ്ങി പോയത് പോലെ ഓണവും മുങ്ങി പോവുകയായിരുന്നു.
ഓണത്തിന് പ്രിയപ്പെട്ടവര്‍ക്ക് ഓണക്കോടി കൊടുത്തിരുന്നില്ല എന്ന് മാത്രമല്ല നടന്‍ ജയറാം കുടുംബസമേതം പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനെത്തിയിരുന്നു. വൈകിയാണെങ്കിലും അവതാരകന്‍, നടന്‍, സംവിധായകന്‍ എന്നിങ്ങനെ സകല മേഖലകളിലും കഴിവ് തെളിയിച്ച് കൊണ്ടിരിക്കുന്ന രമേഷ് പിഷാരടിയ്ക്കും ജയറാമിന്റെ വക ഒരു ഓണക്കോടി ലഭിച്ചിരിക്കുകയാണ്.

'ഓണം പ്രളയത്തില്‍ ആയി പോയി ..വൈകി കിട്ടിയ ഓണക്കോടി.. ജയറാമേട്ടന് നന്ദി' എന്ന് പറഞ്ഞ് പിഷാരടി ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട ഫോട്ടോയിലൂടെയാണ് ഓണക്കോടിയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ജയറാം ഒരു യാത്രയ്ക്കിടെ പിഷാരടിയ്ക്ക് മുണ്ടും ഷര്‍ട്ടും കൈമാറുന്നതാണ് ഫോട്ടോയിലുള്ളത്.
പിഷാരടിയുടെ സംവിധാനത്തിലെത്തിയ കന്നിച്ചിത്രമായിരുന്നു പഞ്ചവര്‍ണതത്ത. ഈ വര്‍ഷം റിലീസിനെത്തിയ സിനിമയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് ജയറാമായിരുന്നു. ഏറെ കാലത്തിന് ശേഷം ജയറാമിന്റെ മികച്ചൊരു കഥാപാത്രമായിരുന്നു പഞ്ചവര്‍ണതത്തയില്‍ ഉണ്ടായിരുന്നത്. കുടുംബ പ്രേക്ഷകരെ അത്രയധികം സ്വാധീനിച്ച കഥാപാത്രമായിരുന്നു ജയറാം അവതരിപ്പിച്ചത്.


Click it and Unblock the Notifications