മമ്മൂട്ടിയെ വരെ ചിരിപ്പിച്ച പിഷാരടിയുടെ തമാശ! അഴകിയ രാവണന്‍ ഓര്‍ത്ത് ട്രോളന്മാരും!ക്യാപ്ഷന്‍ കലക്കി
മിമിക്രി താരവും അവതാരകനുമായ രമേഷ് പഷാരടിയ്ക്ക് ആരാധകര്‍ കൂടിയത് കൗണ്ടര്‍ കോമഡികളിലൂടെയാണ്. എല്ലാവരെയും തേച്ചൊട്ടിക്കുന്ന മറുപടിയാണ് പിഷാരടി പലപ്പോഴും പറയാറുള്ളതെന്നാണ് ആരാധകരും ട്രോളന്മാരും പറയാറുള്ളത്. ഇപ്പോള്‍ പുതിയൊരു പേര് കൂടി പിഷാരടിയുടെ പേരിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. ക്യാപ്ഷന്‍ കിംഗ് എന്നാണ് ചിലര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിന് പിന്നിലും വലിയ കാര്യമുണ്ട്.
സോഷ്യല്‍ മീഡിയ പേജുകളിലൂടെ പിഷാരടി പങ്കുവെക്കാറുള്ള ചിത്രം വൈറലാവുന്നത് അതിന് നല്‍കുന്ന ക്യാപ്ഷനിലൂടെയാണ്. ഇപ്പോഴിതാ മമ്മൂട്ടിയ്‌ക്കൊപ്പം ചിരിച്ച് കൊണ്ടിരിക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ അഴകിയ രാവണിലെ രംഗം സൂചിപ്പിച്ച് കൊണ്ട് ' എന്നാല്‍ ഞാന്‍ ഒരു ട്യൂന്‍ പാടാം' എന്ന തലവാചകമാണ് കൊടുത്തിരിക്കുന്നത്. സംഗതി രസകരമായി തോന്നിയതോടെ ട്രോളന്മാരും ഏറ്റെടുത്തിരിക്കുകയാണ്.

പിഷാരടിയുടെ സംവിധാനത്തിലെത്തുന്ന സിനിമയുടെ ഷൂട്ടിംഗിനിടയില്‍ നിന്നുള്ള ചിത്രമായിരുന്നിത്. പഞ്ചവര്‍ണതത്ത എന്ന ചിത്രത്തിലൂടെ സംവിധായകന്റെ റോളിലേക്ക് എത്തിയ പിഷാരടി രണ്ടാമതും സിനിമ ഒരുക്കുകയാണ്. ഗാനഗന്ധര്‍വ്വന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. അടുത്തിടെ ഷൂട്ടിംഗ് ആരംഭിച്ച സിനിമയുടെ ലൊക്കേഷനില്‍ നിന്നുമുള്ള രസകരമായ ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നിരുന്നു.
ഗാനമേള വേദികളില്‍ പാട്ട് പാടുന്ന കലാസധന്‍ ഉല്ലാസ് ആയിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായൊരു കഥാപാത്രമാണിത്. ഹാസ്യത്തിന് പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന് രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. മൂന്ന് പുതുമുഖങ്ങളടക്കം നാല് നായികമാരാണ് ചിത്രത്തിലുള്ളത്.


Click it and Unblock the Notifications