ശരിക്കും കോലോത്തെ തമ്പ്രാട്ടിയെ കണ്ടെത്തി പിഷാരടി! മേക്കോവറില്‍ ഞെട്ടിച്ച് ധര്‍മജന്‍ ബോള്‍ഗാട്ടി!
മോഹന്‍ലാലും മഞ്ജു വാര്യരും തകര്‍ത്തഭിനയിച്ച സിനിമയാണ് ആറാം തമ്പുരാന്‍. ഇരുവരുടെയും കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്ന് ആറാം തമ്പുരനാണ്. സിനിമയില്‍ മഞ്ജു വാര്യരും മോഹന്‍ലാലും കാണുന്ന രംഗമാണ് സിനിമയിലെ ഏറ്റവും ശ്രദ്ധേയം. കോലോത്തെ തമ്പുരാട്ടിയാടോ മാഷേ.. എന്ന് പറയുന്ന ഡയലോഗ് പുനഃരാവിഷ്‌കരിച്ചിരിക്കുകയാണ് രമേഷ് പിഷാരടിയിപ്പോള്‍.
ഇത്തവണ പിഷാരടിയുടെ മോഡലായി എത്തിയിരിക്കുന്നത് ധര്‍മജന്‍ ബോള്‍ഗാട്ടിയാണെന്നുള്ളതാണ് ശ്രദ്ധേയം. ഷൂട്ടിംഗ് ലൊക്കേഷനില്‍ പാവടയും ബ്ലൗസും ധരിച്ച് സ്ത്രീ രൂപത്തില്‍ നില്‍ക്കുന്ന ധര്‍മജന്റെ ചിത്രമായിരുന്നു രമേഷ് പിഷാരടി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. എന്നിട്ട് 'ശ്രീത്ത്വം വിളങ്ങുന്ന മുഖം ; അഴിഞ്ഞു വീണ കേശഭാരം.. കോലോത്തെ തമ്പുരാട്ടിയാടോ...... മാഷേ'. എന്നും ഡയലോഗ് പറഞ്ഞിരിക്കുകയാണ്.

കോമഡി വേദിയിലൂടെ മലയാളത്തിന്റെ പ്രിയങ്കരായി മാറിയ താരജോഡിയാണ് രമേഷ് പിഷാരടിയും ധര്‍മജന്‍ ബോള്‍ഗാട്ടിയും. മിമിക്രിയില്‍ നിന്നും സിനിമയിലേക്കും പിന്നീട് ടെലിവിഷന്‍ പരിപാടികളിലേക്കും മാറിയ താരങ്ങള്‍ പുതിയ പല മേഖലകളും കീഴടക്കി കൊണ്ടിരിക്കുകയാണ്. പിഷാരടി സംവിധായകനായപ്പോള്‍ ധര്‍മജന്‍ നിര്‍മാതാവിന്റെ വേഷത്തിലെത്തി.
സിനിമയില്‍ തിരക്കോട് തിരക്കാണെങ്കിലും നിലവില്‍ ധര്‍മ്മൂസ് ഫിഷ് ഹബ്ബ് എന്ന പേരില്‍ കേരളത്തില്‍ വലിയൊരു മത്സ്യ വിപണ ശൃംഖല തുടങ്ങിയിരിക്കുകയാണ് ധര്‍മജന്‍. പിഷാരടിയടക്കം നിരവധി താരങ്ങളാണ് ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ പല ബ്രാഞ്ചുകള്‍ ഏറ്റെടുത്തിരിക്കുന്നത്.


Click it and Unblock the Notifications