twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിവ്യ ഉണ്ണിയുടെ അച്ഛന് രമേഷ് പിഷാരടിയെ മനസ്സിലായില്ല, രസകരമായ സംഭവത്തെക്കുറിച്ച് പറഞ്ഞ് താരം

    |

    പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് രമേഷ് പിഷാരടി. മിമിക്രി വേദികളില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറുകയായിരുന്നു അദ്ദേഹം. അഭിനയവും സംവിധാനവുമൊക്കെയായി സജീവമാണ് താരം. താരങ്ങളെല്ലാമായി അടുത്ത ബന്ധമാണ് പിഷാരടിക്ക്. ഏത് സംഭവത്തേയും രസകരമായി നോക്കിക്കാണുന്ന പ്രകൃതം കൂടിയാണ് അദ്ദേഹത്തിന്റേത്. മറ്റുള്ളവരെ ചിരിപ്പിക്കുകയെന്നുള്ളത് നിസ്സാര കാര്യമല്ലെന്ന് പിഷാരടി പറഞ്ഞിരുന്നു. ഒന്നിന് പിന്നാലെ ഒന്നൊന്നായി നേട്ടങ്ങള്‍ സ്വന്തമാക്കി മുന്നേറുകയാണ് താരം.

    സംവിധായകനായി മാറിയപ്പോഴും സ്‌റ്റേജ് പരിപാടികളിലും സജീവമാണ് താരം. താരങ്ങളെ ഇന്‍റര്‍വ്യൂ ചെയ്തും താരമെത്താറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. സിനിമയിലേയും വ്യക്തി ജീവിതത്തിലേയും കാര്യങ്ങളെക്കുറിച്ചാണ് താരം പറയാറുള്ളത്. സ്റ്റേജ് പരിപാടികളുമായി നിര്‍ത്താതെ ഓടിക്കൊണ്ടിരുന്ന സമയത്തെ
    സാമ്പത്തിക നഷ്ടത്തെക്കുറിച്ച് രസകരമായി പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

    ദിവ്യ ഉണ്ണിയുടെ അച്ഛന് വൈറ്റില ടൌണില്‍ ഒരു 'പേ ആന്‍ഡ് പാര്‍ക്ക്' പ്രസ്ഥാനമുണ്ടായിരുന്നു. അവിടെ വണ്ടി വച്ചിട്ടാണ് ട്രൂപ്പിനെ വണ്ടിയില്‍ കയറി പ്രോഗ്രാമുകള്‍ക്ക് പൊയ്കൊണ്ടിരുന്നത്. പിന്നീട് ഒരിക്കല്‍ അമേരിക്കയില്‍ വച്ച് ദിവ്യാ ഉണ്ണിയെ കണ്ടപ്പോള്‍ ഞാന്‍ ഈ കാര്യം പറയുകയും ചെയ്തു. സ്റ്റേജ് പരിപാടികള്‍ക്കായി ഇരുവരും ഒരുമിക്കാറുണ്ടായിരുന്നു അന്ന്.

    Divya Unni

    അയ്യോ അച്ഛന് പിഷാരടിയെ മനസിലായിക്കാണില്ല എന്നാണ് ദിവ്യ പറഞ്ഞത്. അതായത് മനസിലായിരുന്നെകില്‍ പാര്‍ക്ക് ചെയ്യുന്നതിന് പേ ചെയ്യേണ്ടി വരില്ലായിരുന്നു എന്ന് സാരമെന്നായിരുന്നു താരം പറഞ്ഞത്. മിമിക്രി ചെയ്തിരുന്ന സമയത്തെക്കുറിച്ചുള്ള രസകരമായ സംഭവത്തെക്കുറിച്ച് പറഞ്ഞ് നേരത്തെയും പിഷാരടി എത്തിയിരുന്നു.

    റിമി ടോമി ആദ്യമായി സാരിയണിഞ്ഞ ദിനം അന്നായിരുന്നു, മനോഹരമായ കാലത്തെക്കുറിച്ച് പറഞ്ഞ് താരംറിമി ടോമി ആദ്യമായി സാരിയണിഞ്ഞ ദിനം അന്നായിരുന്നു, മനോഹരമായ കാലത്തെക്കുറിച്ച് പറഞ്ഞ് താരം

    Recommended Video

    പട്ടുസാരിയുടുത്ത് അതീവ സുന്ദരിയായി ദിവ്യ ഉണ്ണി

    മിമിക്രി ചെയ്തിരുന്ന സമയത്തും സിനിമ തന്നെ ആകര്‍ഷിച്ചിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. ചെറിയ വേഷങ്ങളിലൂടെ തുടങ്ങി പിന്നീട് നായകനായി മാറുകയായിരുന്നു. നായകനായി മാറിയതിന് ശേഷമായിരുന്നു സംവിധാനത്തിലേക്ക് തിരിഞ്ഞത്. ഭാവിയില്‍ താന്‍ സംവിധായകനായി എത്തിയേക്കുമെന്ന സൂചനയും നല്‍കിയിരുന്നു. പഞ്ചവര്‍ണ്ണതത്തയിലൂടെയായിരുന്നു ആ സ്വപ്‌നം സഫലീകരിച്ചത്. ജയറാമും കുഞ്ചാക്കോ ബോബനുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇതിന് ശേഷമായാണ് മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധര്‍വ്വനെന്ന ചിത്രം ഒരുക്കിയത്. മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്.

     അനശ്വരയുടെ ഫോട്ടോ കണ്ട് അച്ഛന്‍ പറഞ്ഞത് അതായിരുന്നു, ഞങ്ങള്‍ക്കില്ലാത്ത ടെന്‍ഷന്‍ നിനക്ക് വേണ്ട അനശ്വരയുടെ ഫോട്ടോ കണ്ട് അച്ഛന്‍ പറഞ്ഞത് അതായിരുന്നു, ഞങ്ങള്‍ക്കില്ലാത്ത ടെന്‍ഷന്‍ നിനക്ക് വേണ്ട

    English summary
    Ramesh Pisharody shares funny incident with Divya Unni's father
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X