twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഈ ക്ഷേത്രം സിനിമക്ക് വേണ്ടി ഞങ്ങള്‍ സെറ്റ് ഇട്ടതാണ്' നിവേദ്യം ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി

    |

    കൗണ്ടര്‍ തമാശകള്‍ പറയാനും രസകരമായ രീതിയില്‍ സംസാരിക്കാനും കഴിയുന്നതാണ് രമേഷ് പിഷാരടിയ്ക്ക് ഇത്രയധികം ജനപ്രീതി ലഭിച്ചത്. മിമിക്രി താരത്തില്‍ നിന്നും നടനും സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവും അവതാരകനുമൊക്കെ ആയി പിഷാരടി തന്റെ കഴിവ് തെളിച്ചു. എന്നാല്‍ സമൂഹ മാധ്യങ്ങളിലൂടെ പിഷാരടി പങ്കുവെക്കുന്ന ചില കുറിപ്പുകളാണ് എല്ലാ കാലത്തും ആരാധകര്‍ക്ക് ഇഷ്ടം.

    ലോക് ഡൗണില്‍ ആയതോടെ സിനിമാ വിശേഷങ്ങള്‍ ഓരോന്നായി പങ്കുവെക്കുകയാണ് പിഷാരടി. ഇപ്പോള്‍ പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ഒരുപാട് സമയം ലഭിക്കുന്നുണ്ടെന്നുള്ളതിനാല്‍ രസകരമായ പല ഓര്‍മ്മകളും അദ്ദേഹം എഴുതുന്നുണ്ട്. ഇപ്പോഴിതാ നിവേദ്യം എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നും ലോഹിതദാസിന്റെ അഭിമുഖം എടുക്കാന്‍ പോയ അനുഭവ കഥയുമായി എത്തിയിരിക്കുകയാണ് രമേഷ് പിഷാരടി.

    pisharody

    രമേഷ് പിഷാരടിയുടെ കുറിപ്പ് വായിക്കാം

    ഏഷ്യാനെറ്റിലെ 'സിനിമാ ഡയറി' എന്ന പരിപാടിയുടെ ഷൂട്ടിങ്ങിനായി സംഘം 'നിവേദ്യം' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ എത്തി. ലഞ്ച് ബ്രേക്കിന് എത്താനാണ് ലോഹിതദാസ് സര്‍ പറഞ്ഞത്. ബ്ലോക്ക് ഉള്‍പ്പടെയുള്ള പതിവ് കാരണങ്ങള്‍ കൊണ്ട് ലൊക്കേഷനില്‍ എത്താന്‍ വൈകി. സിനിമ ചിത്രീകരണത്തിന് ഇടവേളകളില്‍ മാത്രമേ ഇനി ചെന്ന കാര്യം നടക്കു.

    അണിയറ പ്രവര്‍ത്തകരുടെയും താരങ്ങളുടെയും വീഡിയോ ബൈറ്റ്‌സും മറ്റും എടുക്കണം. മനോഹരമായ ഒരു ക്ഷേത്രമാണ് ലൊക്കേഷന്‍. ലോഹിതദാസ് സാറിനെ സോപ്പിട്ടാലെ കാര്യം നടക്കു എന്നു മനസിലാക്കിയ പ്രോഗ്രാം പ്രൊഡ്യൂസറും അവതരകനുമായ 'സതീഷ് അമരവിള' ഷര്‍ട്ടഴിച്ചു! ക്ഷേത്രത്തില്‍ മൂന്ന് പ്രദക്ഷിണം വച്ചു. ലോഹിതദാസ് സര്‍ കാണുന്നുണ്ട് എന്നു ഉറപ്പു വരുത്തിയ ശേഷം 10 രൂപ കാണിക്ക ഇട്ടു.

     ramesh-pisharody

    സാഷ്ടാംഗം നമസ്‌കരിച്ച് പ്രാര്‍ത്ഥിച്ചു. 'ഈശ്വര സിനിമാ ഡയറിയുടെ ഷൂട്ടിംഗ് ഭംഗി ആയി നടക്കണേ' എന്നിട്ടു നേരെ ചെന്നു ലോഹിദാദാസ് സാറിനോട് പറഞ്ഞു 'സര്‍ ഈ സിനിമ നന്നായി വിജയിക്കണമേ എന്നു ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. സിനിമാ ഡയറിയുടെ പ്രേക്ഷകരോട് എന്താണ് പറയാനുള്ളത്? ചിരിച്ചു കൊണ്ട് അദ്ദേഹം മറുപടി പറഞ്ഞു, 'ഈ ക്ഷേത്രം സിനിമക്ക് വേണ്ടി ഞങ്ങള്‍ സെറ്റ് ഇട്ടതാണ്' എന്നും പിഷാരടിയുടെ കുറിപ്പില്‍ പറയുന്നു

    കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ ഇമ്മാനുവേല്‍ എന്ന സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ചായിരുന്നു താരം പറഞ്ഞത്. അഞ്ച് ദിവസം മാത്രമേ അഭിനയിക്കാന്‍ ഉള്ളുവെങ്കിലും മമ്മൂട്ടി അഭിനയിക്കുന്ന സീനുകളിലെല്ലാം ഒരു പ്രോപ്പര്‍ട്ടി പോലെ പിഷാരടിയ്ക്കും ഇരിക്കേണ്ടി വന്നിരുന്നു. അങ്ങനെ 25 ദിവസത്തോളം താന്‍ പ്രോപ്പര്‍ട്ടി ആയിരുന്നുവെന്നാണ് പിഷാരടി പറഞ്ഞത്.

    English summary
    Ramesh Pisharody Shares Funny Story Behind Nivedyam Location
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X