മമ്മൂട്ടി ഫ്‌ളൈയിംഗ് കിസ് കൊടുത്തതോടെ കുഞ്ഞ് ആരാധികയുടെ ചോദ്യം! ഷൂട്ടിംഗ് തടസ്സപ്പെടുത്തിയ ആളിതാണ്!

കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള താരമാണ് മമ്മൂട്ടി. പ്രായഭേദമന്യ മമ്മൂട്ടിയെ ആരാധിക്കുന്ന സമൂഹമാണ് ഇപ്പോഴുള്ളത്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിലൂടെ ഒരു കൊച്ചു മമ്മൂട്ടി ആരാധികയുടെ വീഡിയോ വൈറലാവുകയാണ്. അമ്മയുടെ ഒക്കത്ത് ഇരിക്കുന്ന കുഞ്ഞ് മമ്മൂക്കാ.. മമ്മൂക്കാ എന്ന് വിളിക്കുകയാണ്. സ്‌നേഹപൂര്‍വ്വം വിളിക്കുന്ന കുഞ്ഞിന് ഫ്‌ളൈയിംഗ് കിസ് മമ്മൂട്ടി നല്‍കുന്നുണ്ട്. രസകരമായ വീഡിയോ വൈറലാവുകയാണ്.

രമേഷ് പിഷാരടിയുടെ സംവിധാനത്തിലെത്തുന്ന ഗാനഗന്ധര്‍വ്വന്‍ സിനിമയുടെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം. മമ്മൂട്ടി ഉമ്മ കൊടുത്തതിന് പിന്നാലെ മമ്മൂക്കയോട് തന്റെ അടുത്തോട്ട് വരാന്‍ വിളിച്ച കൊച്ചു സുന്ദരിയുടെ നിഷ്‌കളംഗതയാണ് ശ്രദ്ധേയം. 'മമ്മൂക്ക മമ്മൂക്കാ.. ഇങ്ങോട്ടു വന്നേ... ഗാനഗന്ധര്‍വന്‍ ഷൂട്ടിംഗ് തടസ്സപ്പെടുത്തിയ ആള്‍ ഇയാളാണ്' എന്ന് പറഞ്ഞ് പിഷാരടിയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിന്റെ സംസാരം കണ്ട് ചുറ്റുമുള്ള ആളുകളും മമ്മൂട്ടിയും വരെ ചിരിച്ച് പോയി.

ganagandharvan

പഞ്ചവര്‍ണതത്തയ്ക്ക് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന സിനിമയാണ് ഗാനഗന്ധര്‍വ്വന്‍. ജൂണില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഗാനമേള വേദികളില്‍ അടിപൊളി പാട്ട് പാടുന്ന കലാസധന്‍ ഉല്ലാസ് ആയിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായൊരു കഥാപാത്രമായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയമില്ല.

സിനിമയില്‍ നിന്നും ആദ്യം പുറത്ത് വന്ന മെഗാസ്റ്റാറിന്റെ ഫസ്റ്റ് ലുക്ക് വൈറലായിരുന്നു. ഹാസ്യത്തിന് പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന് രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. മൂന്ന് പുതുമുഖങ്ങളടക്കം നാല് നായികമാരാണ് ചിത്രത്തിലുള്ളത്. ഇത്തവണത്തെ ഓണത്തിന് മുന്നോടിയായി ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X