മമ്മൂട്ടിയുടെ ഫോണില്‍ ഒളിഞ്ഞ് നോക്കി പിഷാരടി! താരത്തിനെ ട്രോളി ആരാധകരുടെ വക പൊങ്കാല

മിമിക്രി താരമായിട്ടും അവതാരകനായും തിളങ്ങി നിന്ന രമേഷ് പിഷാരടി ഇപ്പോള്‍ സംവിധായകന്റെ റോളിലാണ്. പഞ്ചവര്‍ണതത്ത എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കിയാണ് പിഷാരടി സിനിമ ഒരുക്കുന്നത്. ഗാനഗന്ധര്‍വ്വന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ഏകദേശം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചിരിക്കുകയാണ്.

ഗാനഗന്ധര്‍വ്വന്‍ ഷൂട്ടിംഗ് ആരംഭിച്ചത് മുതല്‍ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ പിഷാരടി പങ്കുവെക്കാറുണ്ട്. പലതും ആരാധകര്‍ വൈറലാക്കി മാറ്റാറുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലൂടെ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ഫോട്ടോയുമായി എത്തിയിരിക്കുകയാണ് താരം. മമ്മൂട്ടി കാര്യമായി എന്തോ ഫോണില്‍ നോക്കി കൊണ്ടിരിക്കുമ്പോള്‍ വലിഞ്ഞ് നോക്കുന്ന പിഷാരടിയാണ് ചിത്രത്തിലുള്ളത്.

ramesh-pisharody

കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ എന്ന ക്യാപ്ഷനായിരുന്നു താരം ഇതിന് നല്‍കിയത്. എന്നാല്‍ സ്ഥിരം പിഷാരടിയുടെ പോസ്റ്റിന് ലഭിക്കാറുള്ളത് പോലെ ആരാധകരുടെ ബഹളമാണ് പോസ്റ്റിന് താഴെ. ഫോണില്‍ ഗെയിം എടുത്ത് തരുമോ എന്ന് ചോദിച്ച് പിഷാരടി മമ്മൂട്ടിയ്ക്ക് ഫോണ്‍ കൊടുത്തത് ആണെന്നാണ് ചിലര്‍ പറയുന്നത്.

മറ്റ് ചിലര്‍ വലിഞ്ഞ് കയറി നോക്കുന്നത് ഒരു വീക്‌നെസ് ആണല്ലേ എന്നും ചോദിക്കുന്നുണ്ട്. ഒളിഞ്ഞു നോക്കാന്‍ എനിക്ക് രു മടിയും ഇല്ല.. അതിപ്പോ ഏത് സൂപ്പര്‍ സ്റ്റാര്‍ ആണേലും ഈ പിഷാരടി പിഷാരടി തന്നെയാണ്... എന്നിങ്ങനെ രസകരമായ നിരവധി കമന്റുകളാണ് പിഷാരടിയുടെ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്. ചിലര്‍ സിനിമയുടെ പുതിയ വിവരങ്ങള്‍ ചോദിക്കുന്നുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X