twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പിഷാരടിയെ പറ്റിച്ച് മമ്മൂട്ടിയും മോഹന്‍ലാലും! അജുവിന് പിന്നാലെ ട്രോളന്മാരുടെ ജോലി ഏറ്റെടുത്ത് താരം!

    |

    താരങ്ങളെയും സിനിമകളെയും അതീരൂക്ഷമായി വിമര്‍ശിക്കുന്നവരാണ് ട്രോളന്മാര്‍. ഒരു കാലത്ത് ട്രോളുകളെ ഭയന്നിരുന്ന താരങ്ങളും ഇപ്പോള്‍ അവരെ പ്രോത്സാഹിക്കുന്ന രസകരമായ കാഴ്ചയാണ് കാണുന്നത്. തന്നെ ട്രോളാന്‍ ആരുടെയും ആവശ്യമില്ലെന്ന് തെളിയിച്ച് നടന്‍ അജു വര്‍ഗീസ് എത്തിയിരുന്നു. തന്റെ പേരിലെത്തുന്നത് പരിഹാസമാണെങ്കിലും അത് സോഷ്യല്‍ മീഡിയ പങ്കുവെച്ചാണ് അജു ട്രോളന്മാരുടെ പ്രിയപ്പെട്ടവനായത്.

     ഗീതു മോഹന്‍ദാസിന്റെ അഡാറ് മേക്കോവര്‍! പിന്തുണയുമായി കുഞ്ചാക്കോ ബോബനും പാര്‍വ്വതിയും റിമയും! ഗീതു മോഹന്‍ദാസിന്റെ അഡാറ് മേക്കോവര്‍! പിന്തുണയുമായി കുഞ്ചാക്കോ ബോബനും പാര്‍വ്വതിയും റിമയും!

    അജുവിന് പിന്നാലെ നടന്‍ രമേഷ് പിഷാരടിയാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. മഴവില്‍ എന്റര്‍ടെയിന്‍മെന്റ് അവാര്‍ഡ് വേദിയില്‍ നിന്നുമുള്ള രസകരമായ സംഭവമാണ് ട്രോളന്മാര്‍ ഏറ്റെടുത്തത്. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പമെത്തിയ പിഷാരടിയ്ക്ക് പറ്റിയ അബദ്ധമെന്ന പേരില്‍ വൈറലായി കൊണ്ടിരിക്കുന്ന ട്രോള്‍ പിഷാരടി തന്നെ പങ്കുവെച്ചിരിക്കുകയാണ്. അതിന് കൊടുത്തിരിക്കുന്ന അടികുറിപ്പാണ് രസകരം.

    പിഷാരടിയെ പറ്റിച്ച് താരരാജാക്കന്മാര്‍

    മഴവില്‍ എന്റര്‍ടെയിന്‍മെന്റ് അവാര്‍ഡ് വേദിയില്‍ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പമായിരുന്നു പിഷാരടിയും. വേദിയിലേക്ക് എത്തിയ മമ്മൂട്ടി പിഷാരടിയ്ക്ക് ഷേക്ക് ഹാന്‍ഡ് കൊടുക്കാതെ മോഹന്‍ലാലിന് കൊടുക്കുകയാണ്. മമ്മൂട്ടിയ്ക്ക് കൈ കൊടുക്കാന്‍ വേണ്ടി കൈനീട്ടി പിടിച്ച് നില്‍ക്കുന്ന പിഷാരടിയെയും ചിത്രത്തില്‍ കാണാം. മൂവരും തമാശ പറഞ്ഞ് ചിരിച്ച് കൊണ്ടുള്ള ചിത്രമായിരുന്നു വൈറലായത്. ഇത് ട്രോളന്മാരും ഏറ്റെടുത്തു. അക്കര അക്കരെ അക്കരെ എന്ന ചിത്രത്തിലെ ശ്രീനിവാസനും സാമാനമായ അനുഭവം കാണിച്ചാണ് ട്രോള്‍ ഇറങ്ങിയത്. സോഷ്യല്‍ മീഡിയ പേജിലൂടെ ഈ ട്രോള്‍ രമേഷ് പിഷാരടി തന്നെയാണ് പങ്കുവെച്ചത്. ' എന്റെ ഭാഗത്തും തെറ്റുണ്ട് ഞാൻ കൈ നീട്ടാൻ പാടില്ലായിരുന്നു. ദുര്‍ഗ്ഗാഷ്ടമി അല്ലാഞ്ഞിട്ടു പോലും എന്നെ കൊന്നു എന്‍ രക്തം കുടിച്ചു ഓംകാരനടനം ആടുന്ന ട്രോളന്മാരേ' എന്ന ക്യാപ്ഷനായിരുന്നു ഇതിന് താരം കൊടുത്തത്.

    മോഹന്‍ലാലിന്റെ മറുപടി

    തന്നെ കൊന്ന് കൊലവിളിച്ച് കൊണ്ടിരിക്കുന്ന ട്രോളുകള്‍ ഒന്നും രണ്ടുമല്ലെന്ന് സൂചിപ്പിച്ച് വേറെ ഒരെണ്ണം കൂടി പിഷാരടി പങ്കുവെച്ചിരുന്നു. 'ഇതെങ്ങനെയാ ലാലേട്ടാ തലവേദനയൊക്കെ ഇത്ര മനോഹരമായി ആസ്വദിക്കാന്‍ കഴിയുന്നതെന്ന് പിഷാരടി മോഹന്‍ലാലിനോട് ചോദിച്ചിരുന്നു. അതിന് നല്ലൊരു തല വേണമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി'. പിഷാരടി എന്ന കൗണ്ടറടിക്കാരന്‍ മോഹന്‍ലാലിന് മുന്നില്‍ തോറ്റ് പോയ നിമിഷം എന്ന് പറഞ്ഞാണ് ട്രോള് വൈറലായത്. 'ശരി ഞാന്‍ തോറ്റു പക്ഷെ മംഗലശേരി നീലകണ്ഠന്‍ പോലും തോറ്റിട്ടുള്ളത് നല്ല കലാകാരന്മാരുടെ മുന്നിലാ'ണെന്ന് പറഞ്ഞാണ് പിഷാരടി എത്തിയത്.

    കൗണ്ടറടിക്കാരന്‍

    കൗണ്ടറടിക്കാരന്‍

    സിനിമയിലും മിമിക്രി ലോകത്തും തിരക്കോട് തിരക്കാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന താരങ്ങളില്‍ ഒരാളാണ് രമേഷ് പിഷാരടി. തന്നോട് സംസാരിക്കാന്‍ വരുന്നവരോട് കുറിക്ക് കൊള്ളുന്ന ഉത്തരം പറഞ്ഞാണ് പിഷാരടി ജനമനസുകളില്‍ കയറി കൂടിയത്. കൗണ്ടറടിയുടെ കാര്യത്തില്‍ മലയാളത്തിലെ രാജാവ് ആയി അറിയപ്പെടുന്നത് പിഷാരടിയാണെങ്കിലും തോറ്റ് പോവുന്ന നിമിഷങ്ങള്‍ ഉണ്ട്. അത് ചിലപ്പോള്‍ താരരാജാക്കന്മാരായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊക്കെ മുന്നിലായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. അതേ സമയം സ്വന്തമായി ട്രോളുകള്‍ ഏറ്റെടുത്തതോടെ പിഷാരടിയെ കൊന്ന് കൊലവിളിക്കുന്നതിന് ഒരു ആശ്വാസം വന്നിരിക്കുകയാണ്.

    ചിത്രം പങ്കുവെച്ച് മമ്മൂട്ടി

    മഴവില്‍ എന്റര്‍ടെയിന്‍മെന്റ് അവാര്‍ഡ് വേദിയില്‍ നിന്നുള്ളൊരു ചിത്രവുമായി മെഗാസ്റ്റാര്‍ മമ്മൂട്ടിയും എത്തിയിരുന്നു. മോഹന്‍ലാലിനും ഗാനഗന്ധര്‍വ്വന്‍ യേശുദാസിനുമൊപ്പം നില്‍ക്കുന്ന ചിത്രമായിരുന്നു സോഷ്യല്‍ മീഡിയ പേജിലൂടെ മമ്മൂട്ടി പങ്കുവെച്ചത്. ഒരുപാട് പേരാണ് ഈ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. മലയാളികളുടെ സ്വകാര്യ അഹങ്കാരം, മലയാള സിനിമയുടെ നാല് പതിറ്റാണ്ടുകള്‍ ഒരേ ഫ്രെയിമില്‍, പതിനാറ് ദേശീയ പുരസ്‌കാരങ്ങളാണ് ഒന്നിച്ച് നില്‍ക്കുന്നത് എന്നിങ്ങനെ മമ്മൂട്ടി പങ്കുവെച്ച ചിത്രത്തിന് വരുന്നത് ഒരുപാട് കമന്റുകളാണ്. ബിഗ് സ്‌ക്രീനില്‍ മമ്മൂക്കയെയും ലാലേട്ടനെയും വീണ്ടും കാണാന്‍ ആഗ്രഹിക്കുകയാണെന്നാണ് ചിലര്‍ പറയുന്നത്.

    മമ്മൂട്ടി ചിത്രം വരുന്നു

    മമ്മൂട്ടി ചിത്രം വരുന്നു

    2018 ല്‍ സംവിധായകനായി അരങ്ങേറ്റം നടത്തിയ രമേഷ് പിഷാരടി അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. സംവിധാനം ചെയ്ത കന്നിച്ചിത്രം ബോക്‌സോഫീസില്‍ ഹിറ്റായതോടെ അനുഗ്രഹങ്ങളുടെ വര്‍ഷമായിരുന്നു പിഷാരടയ്ക്ക് ലഭിച്ചത്. പഞ്ചവര്‍ണതത്തയ്ക്ക് ശേഷം മറ്റൊരു സിനിമ കൂടി സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പിഷാരടിയിപ്പോള്‍. മമ്മൂട്ടിയെ നായകനാക്കി പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വ്വന്‍ എന്ന സിനിമയാണ് വരാനിരിക്കുന്നത്. ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കാന്‍ സാധ്യതയുള്ള ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നതേയുള്ളു.

    English summary
    Ramesh Pisharody shares troll on instagram
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X