പിഷരാടിയ്‌ക്കൊപ്പം അവധി ആഘോഷിച്ച് ജോജു ജോര്‍ജും കുഞ്ചാക്കോ ബോബനും, ചിത്രങ്ങള്‍ പുറത്ത്
പഞ്ചവര്‍ണതത്ത എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം നടത്തിയ രമേഷ് പിഷാരടി രണ്ടാമതും സിനിമ സംവിധാനം ചെയ്തിരുന്നു. മൊഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിച്ച ഗാനഗന്ധര്‍വ്വനാണ് പിഷാരടി സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമ. സെപ്റ്റംബര്‍ അവസാന ആഴ്ച തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് എല്ലായിടത്ത് നിന്നും ഗംഭീര അഭിപ്രായമായിരുന്നു ലഭിച്ചത്.
ബോകോസഫീസിലും നല്ല കളക്ഷന്‍ വാരിക്കൂട്ടിയ ഗാനഗന്ധര്‍വ്വന്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന പിഷാരടി രസകരമായ പല കാര്യങ്ങളും വെളിപ്പെടുത്താറുണ്ട്. ഇപ്പോഴിതാ വിദേശത്തേക്ക് പോയ താരങ്ങളുടെ ചില ചിത്രങ്ങളുമായിട്ടാണ് പിഷാരടി എത്തിയിരിക്കുന്നത്. സാധാരണ ഫോട്ടോയ്ക്ക് താഴെ ആരാധകരെ ത്രസിപ്പിക്കുന്ന കമന്റുകള്‍ ഇടാറുണ്ടെങ്കിലും ഇത്തവണ അത്ര കാര്യമായി ഒന്നുമില്ല.

എന്നാല്‍ പിഷാരടിയ്‌ക്കൊപ്പം നടന്മാരായ ജോജു ജോര്‍ജും കുഞ്ചാക്കോ ബോബനും ഉണ്ടെന്നുള്ളതാണ് രസകരമായ കാര്യം. അസ്റ്റര്‍ഡാമില്‍ നിന്നുമുള്ള ചിത്രമായിരുന്നു പിഷാരടി പുറത്ത് വിട്ടത്. വെക്കേഷന്‍ ആഘോഷിക്കുകയാണെന്ന സൂചനയും താരം നല്‍കിയിട്ടുണ്ട്. പിഷാരടിയ്‌ക്കൊപ്പം ജോജു ജോര്‍ജാണ് ഫോട്ടോയില്‍ ഉള്ളതെങ്കില്‍ ചിത്രമെടുത്തത് കുഞ്ചാക്കോ ബോബനാണ്.
പിഷാരടി ഇപ്പോള്‍ ക്യാപ്ഷനൊന്നും ഇടാത്തത് വലിയ കഷ്ടമാണെന്ന് ചിലര്‍ ചൂണ്ടി കാണിക്കുന്നുണ്ട്. കൂടുതല്‍ പേരും താരത്തിന്റെ ക്യാപ്ഷന്‍ മിസ് ചെയ്യുന്നുണ്ടെന്ന് തന്നെയാണ് പറഞ്ഞിരിക്കുന്നത്. ഗാനഗന്ധര്‍വ്വന് ലഭിച്ച ലാഭം കൊണ്ട് ടൂര്‍ പോയതാണോ എന്ന് മറ്റ് ചിലര്‍ ചോദിക്കുന്നു.


Click it and Unblock the Notifications