ഞാൻ അങ്ങനെ ഒച്ചയെടുത്തത് മോശമായിപ്പോയോ?, മറ്റ് വഴിയില്ലായിരുന്നു; ചടങ്ങിനുശേഷം ചന്തു പറ‍ഞ്ഞത്; രമേഷ് പിഷാരടി

സലിം കുമാറിന്‍റെ സംസ്കാര ചടങ്ങിനെത്തിയ ഓണ്‍ലൈന്‍ മീഡിയക്കാരുടെ പെരുമാറ്റത്തിന് എതിരെ പ്രതികരിച്ച് നടനും എംഎൽഎയുമായ രമേഷ് പിഷാരടിയും. സ്വകാര്യത എന്നത് ഒരു മനുഷ്യനെ സംബന്ധിച്ച് ഭരണഘടന അവകാശമാണെന്നും ആ സ്വകാര്യതയിലേക്കുള്ള എല്ലാ അതിർ വരമ്പുകളും ലംഘിച്ചൊരു കാഴ്ചയാണ് സലിം ചേട്ടന്റെ വീട്ടിൽ കാണാൻ സാധിച്ചതെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. രമേഷ് പിഷാരടിയു‍ടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... സ്വകാര്യത എന്നത് ഒരു മനുഷ്യനെ സംബന്ധിച്ച് ഭരണ ഘടന അവകാശമാണ്.

ചന്തുവിന് കൂട്ട് ആരോമൽ! എല്ലാം നേരത്തെ തീരുമാനിച്ചത്! മക്കളുടെ പേരിനെക്കുറിച്ച് സലീം കുമാർ പറഞ്ഞത്
ചന്തുവിന് കൂട്ട് ആരോമൽ! എല്ലാം നേരത്തെ തീരുമാനിച്ചത്! മക്കളുടെ പേരിനെക്കുറിച്ച് സലീം കുമാർ പറഞ്ഞത്

ആ സ്വകാര്യതയിലേക്കുള്ള എല്ലാ അതിർ വരമ്പുകളും ലംഘിച്ചൊരു കാഴ്ചയാണ് സലിം ചേട്ടന്റെ വീട്ടിൽ കാണാൻ സാധിച്ചത്. സുബി മരിച്ച സമയത്തും നവാസിക്ക മരിച്ച സമയത്തുമെല്ലാം സഹപ്രവർത്തകരായ ഞങ്ങളും ബന്ധുമിത്രാദികളും ഇതേ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. സലിം ചേട്ടൻ മരിച്ച സമയത്ത് അതിന്റെ എല്ലാ സീമകളേയും ലംഘിച്ചുള്ള ഒരു കടന്ന് കയറ്റമാണ് കണ്ടത്.

Salim Kumar Chandu

എല്ലാ ജോലിയും അത് അർഹിക്കുന്ന മാന്യതയോടും മര്യാദയോടും ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്. അവരെ ‍ഞാൻ ഒഴിവാക്കി. ഒരു സെറ്റ് മൊബൈൽ മാധ്യമപ്രവർത്തകരും ഒപ്പം കാഴ്ചക്കാരായിട്ടുള്ളവരും. അവർ മാധ്യമപ്രവർത്തകർ ഒന്നുമല്ല. എല്ലാവർക്കും കാണുന്ന എല്ലാ കാര്യങ്ങളും ഷൂട്ട് ചെയ്യണമെന്ന് നിർബന്ധമുള്ളതുപോലെയായിരുന്നു കഴിഞ്ഞ ദിവസത്തെ സാഹചര്യം.

സലിം ചേട്ടന്റെ മരണശേഷം മുഴുവൻ സമയവും അവിടെയുണ്ടായിരുന്ന ഒരാളാണ് ഞാൻ. ചടങ്ങ് കഴിഞ്ഞ് ചിത കത്തി കഴിഞ്ഞശേഷം മുറിയിലെത്തിയപ്പോൾ ചന്തു എന്നോട് ചോദിച്ചു.... ചേട്ടാ ഞാൻ അങ്ങനെ ഒച്ചയെടുത്തത് മോശമായിപ്പോയോ? എന്ന് ചോദിച്ചു. ഇല്ല മറ്റൊരു വഴിയില്ലായിരുന്നുവെന്നാണ് പറഞ്ഞത്. സലീമേട്ടൻ തന്നെ പറഞ്ഞൊരു കാര്യമുണ്ട്... ഞാൻ മരണശേഷം ആരെയും വന്ന് ഉപദ്രവിക്കുകയൊന്നുമില്ല.

പ്രേക്ഷകർ കാത്തിരുന്ന 'ദൃഢം' ഒടിടിയിലേക്ക്; ഷെയ്ൻ നിഗത്തിന്റെ ചിത്രം എപ്പോൾ കാണാം?
പ്രേക്ഷകർ കാത്തിരുന്ന 'ദൃഢം' ഒടിടിയിലേക്ക്; ഷെയ്ൻ നിഗത്തിന്റെ ചിത്രം എപ്പോൾ കാണാം?

അതുകൊണ്ട് എനിക്ക് ചടങ്ങുകൾ ഒന്നും വേണ്ടായെന്നത്. അതുകൊണ്ട് ഒരു വിധത്തിൽപ്പെട്ട മതപരമായ ചടങ്ങുകളും അവിടെ നടത്തിയില്ല. ആകെയുണ്ടായിരുന്നത് പോലീസിന്റെ ചടങ്ങ് മാത്രമാണ്. അവർക്ക് തോക്കൊന്ന് തിരിക്കാൻ പോലും പറ്റാത്ത രീതിയിൽ ആളുകൾ ചുറ്റം കൂടി നിൽക്കുകയായിരുന്നു. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി അവിടെ ഒരു സാധാരണക്കാരനെപ്പോലെ നിന്ന് എല്ലാവരോടും മാറി നിൽക്കാനും ചടങ്ങുകൾ ചെയ്യാൻ സൗകര്യമൊരുക്കി കൊടുക്കാനും റിക്വസ്റ്റ് ചെയ്തു.

ഞങ്ങളും സലീമേട്ടന്റെ മകനും റിക്വസ്റ്റ് ചെയ്തിട്ടും ഒരാൾ പോലും അത് അനുസരിച്ചില്ല. മാന്യത കാണിച്ചില്ല. അതുകൊണ്ടാണ് ചന്തു പൊട്ടിത്തെറിച്ചത്. ആ നിമിഷം മാത്രം സംഭവിച്ചതല്ല. അതിന് മുമ്പ് സലീമേട്ടന്റെ ശരീരം ഫ്രീസറോട് കൂടിയാണ് ഹാളിലേക്ക് കൊണ്ടുവന്നത്. അത്രയും ഭാരമുള്ള സാധനമാണ്.

Salim Kumar Chandu

അതും ചുമന്ന് ആറുപേർ നടന്ന് വരുമ്പോൾ പോലും വേ​ഗത്തിൽ നടന്ന് വഴി മാറികൊടുത്ത് സൗകര്യമൊരുക്കാൻ പോലും ആരും തയ്യാറായില്ല. പത്ത് പ്രാവശ്യമെങ്കിലും പറഞ്ഞ് കാണും. പൊതുപരിപാടിയിൽ പ്രമുഖർ വരുമ്പോൾ ഷൂട്ട് ചെയ്യുന്നതിൽ യാതൊരു കുഴപ്പങ്ങളുമില്ല. ജനങ്ങളുടേയും നേതാക്കളുടേയും ഇടയിൽ നിൽക്കുന്നൊരു വിഭാ​ഗമാണ് മാധ്യമപ്രവർത്തകർ. ജേണലിസം പഠിച്ച് പാസായിട്ടുള്ളവർ, മാധ്യമപ്രവർത്തനത്തെ ​ഗൗരവമായി കാണുന്ന ആളുകൾ,

ലൈസൻസുള്ള ആളുകൾ ഇവരിൽ നിന്നെല്ലാം ഇതുപോയി ഒരുവിധത്തിൽപ്പെട്ട ലൈസൻസും ഇല്ലാതെ നമ്മുടെ സ്വകാര്യമായ നിമിഷങ്ങൾ അതായത് കുടുംബത്തോടൊപ്പം പുറത്ത് പോയാൽ അവിടെ വന്നിത് ഷൂട്ട് ചെയ്യുകയും അതിനുശേഷം അത് അപ്ലോഡ് ചെയ്ത് അനാവശ്യ ക്യാപ്ഷനുകൾ നൽകി ഭാര്യയേയും മക്കളേയും അടക്കം ആൾക്കാർ ചീത്ത വിളി കേൾപ്പിക്കുന്നു.

സലീമിന്റെ മോനെ പറഞ്ഞവര്‍ അനുഭവിക്കും! അവരെ എന്തിന് കയറ്റി! അന്ന് പൃഥ്വിയും ചോദിച്ചു: മല്ലിക സുകുമാരൻ
സലീമിന്റെ മോനെ പറഞ്ഞവര്‍ അനുഭവിക്കും! അവരെ എന്തിന് കയറ്റി! അന്ന് പൃഥ്വിയും ചോദിച്ചു: മല്ലിക സുകുമാരൻ

പിറ്റേദിവസം ആ കുട്ടികൾ സ്കൂളിൽ ചെല്ലുമ്പോൾ കൂട്ടുകാർ ഇതേ കുറിച്ച് ഡിസ്കസ് ചെയ്യുക എന്നുള്ള രീതിയിലേക്ക് കാര്യങ്ങൾ എത്തുന്നു. സ്വകാര്യ അനുവദിക്കാതെയുള്ള പ്രവർത്തനത്തെ... ലൈസൻസുള്ള ആൾക്കാരെ കൂടി ഈ ‌പ്രശ്നം ബാധിക്കും. ഈ വിഷയത്തിൽ ജനകീയ പ്രക്ഷോഭം ഉണ്ടായാലും കുഴപ്പമില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.

Read more about: salim kumar ramesh pisharody
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X