മമ്മൂക്കയെ വെച്ച് സിനിമ എന്നാഗ്രഹിച്ചാല്‍ അദ്ദേഹം കൂടെ നില്‍ക്കും! ഗാനഗന്ധര്‍വനെക്കുറിച്ച് പിഷാരടി!

മലയാള സിനിമയിലെ മെഗാസ്റ്റാര്‍, ആരാധകരുടെ സ്വന്തം മമ്മൂട്ടിയെ വെച്ച് സിനിമയെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് രമേഷ് പിഷാരടി. മിമിക്രി വേദികളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ കലാകാരനായ അദ്ദേഹത്തിന്റെ പുതിയ ചുവടുവെപ്പിന് ആരാധകര്‍ ശക്തമായ പിന്തുണയാണ് നല്‍കുന്നത്. ടെലിവിഷന്‍ പരിപാടികളില്‍ നിന്നും സിനിമയിലേക്കെത്തിയപ്പോഴും ആ സ്വീകാര്യത അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. അഭിനേതാവായി മുന്നേറുന്നതിനിടയിലും അദ്ദേഹം ടെലിവിഷന്‍ പരിപാടികളില്‍ സജീവമായിരുന്നു. അതിഥിയായും അവതാരകനായും അമരക്കാരനുമായൊക്കെ നിറഞ്ഞു നില്‍ക്കുകയായിരുന്നു അദ്ദേഹം.

നടനായി മുന്നേറുന്നതിനിടയിലാണ് മനസ്സിലെ സംവിധാനമോഹത്തെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞത്. സ്വന്തമായി സിനിമയെന്ന സ്വപ്‌നത്തിന് പിന്നാലെയായിരുന്നു അദ്ദേഹം. പഞ്ചവര്‍ണ്ണതത്തയിലൂടെയാണ് അതിന് സാക്ഷാത്ക്കാരമായത്. ജയറാമും കുഞ്ചാക്കോ ബോബനും അഭിനയിച്ച സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. സംവിധായകനെന്ന നിലയില്‍ അദ്ദേഹത്തില്‍ പ്രതീക്ഷയുണ്ടെന്ന് ആരാധകരും സിനിമാലോകവും ഒരുപോലെ പറഞ്ഞിരുന്നു. ആദ്യ സിനിമ വിജയകരമായി മാറിയതോടെയാണ് അദ്ദേഹത്തോട് അടുത്ത ചിത്രത്തെക്കുറിച്ച് ആരാധകര്‍ ചോദിച്ചുതുടങ്ങിയത്.

അടുത്ത സിനിമയുടെ പണിപ്പുരയിലാണെന്നും അധികം വൈകാതെ അതേക്കുറിച്ച് പ്രഖ്യാപിക്കുമെന്നുമായിരുന്നു അന്ന് പിഷാരടി പറഞ്ഞത്. മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കാനുള്ള പ്ലാനിലാണ് താനെന്നും അദ്ദേഹം പറഞ്ഞിരുന്നു. കാത്തിരിപ്പിനൊടുവിലാണ് ഗാനഗന്ധര്‍വനുമായാണ് താനെത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. അതിനിടയിലാണ് മമ്മൂട്ടിക്കൊപ്പമുള്ള അനുഭവത്തെക്കുറിച്ച് വാചാലനായി അദ്ദേഹം എത്തിയത്.

മമ്മൂട്ടിയെക്കുറിച്ച് രമേഷ് പിഷാരടി

മമ്മൂട്ടിയാണ് തന്റെ അടുത്ത സിനിമയിലെ നായകനെന്ന് രമേഷ് പിഷാരടി പറഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ ആകാംക്ഷയിലായിരുന്നു. എന്തിനേയും ഏതിനേയും വ്യത്യസ്തമായി സമീപിക്കുന്ന പിഷാരടിയും മെഗാസ്റ്റാറും ഒരുമിക്കുമ്പോള്‍ ചില്ലറ സംഭവമായിരിക്കുന്നില്ല വരുന്നതെന്നും അവര്‍ ഉറപ്പിച്ചിരുന്നു. ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെയായാണ് സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ച് സംവിധായകനെത്തിയത്.

സിനിമയിലെ നായികയെ അന്വേഷിച്ച് അണിയറപ്രവര്‍ത്തകര്‍ കാസ്റ്റിങ് കോള്‍ വിളിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വൈറലായി മാറിയിരുന്നു. മമ്മൂട്ടിക്കൊപ്പം പുതുമുഖ നായികയെയാണ് തങ്ങള്‍ അവതരിപ്പിക്കുന്നതെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. നവാഗതയായ വന്ദിതയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

മമ്മൂട്ടിയെക്കുറിച്ച് രമേഷ് പിഷാരടി

ഗാനഗന്ധര്‍വനില്‍ മമ്മൂട്ടിയുടെ രംഗങ്ങള്‍ പൂര്‍ത്തിയായെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് രമേഷ് പിഷാരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പുതിയ വിശേഷം പങ്കുവെച്ചത്. മനോജ് കെ ജയനൊപ്പം നില്‍ക്കുന്ന മമ്മൂട്ടിയുടെ മനോഹരമായ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കമ്മലിട്ട് വ്യത്യസ്തമായ സ്റ്റൈലിലുള്ള ഹെയര്‍കട്ടുമായാണ് മെഗാസ്റ്റാര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ഗാനമേള ഗായകനായി അദ്ദേഹമെത്തുമ്പോള്‍ ചിത്രത്തില്‍ ഗാനഗന്ധര്‍വന്റെ പാട്ടുണ്ടോയെന്ന ചോദ്യവും ആരാധകര്‍ ഉന്നയിച്ചിരുന്നു. അദ്ദേഹത്തെക്കൊണ്ട് പാടിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. സിനിമയെക്കുറിച്ച് വാചാലനായി താരങ്ങള്‍ എത്തുമ്പോള്‍ ആരാധകരുടെ ആവേശവും വര്‍ധിക്കുകയാണ്.

മമ്മൂട്ടിയെക്കുറിച്ച് രമേഷ് പിഷാരടി

പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയാണ് ഗാനഗന്ധര്‍വന്‍. കരിയറില്‍ ഇന്നുവരെ അവതരിപ്പിക്കാത്ത കഥാപാത്രവുമായാണ് ഇത്തവണ അദ്ദേഹം എത്തുന്നത്. ഗാനമേള ഗായകനായാണ് ഈ ചിത്രത്തില്‍ താരമെത്തുന്നത്. കലാസദന്‍ ഉല്ലാസായുള്ള വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവരുന്നുവെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. എന്നാല്‍ സിനിമയ്ക്കുള്ളിലെ പോസ്റ്ററായിരുന്നു അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

പതിവില്‍ നിന്നും വ്യത്യസ്തമായ രീതിയിലുള്ള പോസ്റ്ററായിരുന്നു പുറത്തുവന്നത്. മമ്മൂട്ടി നിറഞ്ഞുനില്‍ക്കുന്ന തരത്തിലുള്ള പോസ്റ്ററാവും പുറത്തുവരുന്നതെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ അദ്ദേഹത്തെ ചെറുതായാണ് പോസ്റ്ററില്‍ കാണിച്ചത്. വലിയ താരമാണ് മമ്മൂട്ടിയെങ്കിലും ചെറിയ സിനിമയാണ് ഇതെന്നും അതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നുമായിരുന്നു പിഷാരടി പറഞ്ഞത്. അത് പോലെ തന്നെ പോസ്റ്ററില്‍ നല്‍കിയ നമ്പറിലേക്ക് നിരവധി പേരായിരുന്നു വിളിച്ചത്. കലാസദന്‍ ഉല്ലാസിനെ വിളിച്ചവര്‍ക്ക് നന്ദി അറിയിച്ചും അദ്ദേഹം എത്തിയിരുന്നു.

മമ്മൂട്ടിയെക്കുറിച്ച് രമേഷ് പിഷാരടി

ഇത്തവണത്തെ ഓണത്തിന് ഏതൊക്കെ സിനിമകളായിരിക്കും ഏറ്റുമുട്ടുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ നടന്നിരുന്നു. മമ്മൂട്ടി ചിത്രമില്ലാത്ത ഉത്സവ സീസണിനെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ലെന്ന സ്ഥിതിയാണ് പൊതുവെയുള്ളത്. ഗാനഗന്ധര്‍വ്വന്‍ ഓണത്തിനാണ് എത്തുന്നത്. മമ്മൂട്ടിയുടെ വരവ് നിശ്ചയിച്ച കഴിഞ്ഞതിന് പിന്നാലെയായാണ് അദ്ദേഹത്തിനൊപ്പം ആരൊക്കെയായിരിക്കും മത്സരിക്കുന്നതെന്ന ചോദ്യങ്ങളും ഉയര്‍ന്നുവന്നത്.

കൃത്യമായ റിലീസ് തീയതി പുറത്തുവന്നില്ലെങ്കിലും ബ്രദേഴ്‌സ് ഡേയും ഓണത്തിനാണ് എത്തുന്നത്. യുവതാരങ്ങള്‍ക്കൊപ്പം മെഗാസ്റ്റാറും കൂടി ചേരുമ്പോള്‍ ഓണം ശരിക്കും ഉത്സവമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. ജൂലൈ 28ന് ഗാനഗന്ധര്‍വന് പാക്കപ്പാവുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ മമ്മൂട്ടി വിദേശത്തേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ്.

മമ്മൂട്ടിയെക്കുറിച്ച് രമേഷ് പിഷാരടി

കുടുംബത്തോടൊപ്പം വിദേശയാത്രയ്ക്കുള്ള തയ്യാറെടുപ്പുകളിലാണ് മമ്മൂട്ടി. ദുബായ്, യൂറോപ്പ് യാത്രയ്ക്ക് ശേഷം ആഗസ്റ്റിലാണ് അദ്ദേഹം തിരികയെത്തുന്നത്. അജയ് വാസുദേവ് ചിത്രമായ ഷൈലോക്കിലാണ് അടുത്തതായി അദ്ദേഹം ജോയിന്‍ ചെയ്യുന്നത്. കഴുത്തറപ്പന്‍ പലിശക്കാരനായി നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അടുത്തിടെയായിരുന്നു സിനിമയുടെ പൂജയും ടൈറ്റില്‍ ലോഞ്ചും നടന്നത്.

തമിഴകത്തിന്റെ പ്രിയതാരമായ രാജ് കിരണ്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മീനയാണ് അദ്ദേഹത്തിന്റെ നായികയായി എത്തുന്നത്. മീനയെ സിനിമയിലേക്ക് പരിചയപ്പെടുത്തിയത് അദ്ദേഹമായിരുന്നു. 28 വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വേര്‍പിരിഞ്ഞ് പോയ താരജോഡികളെ വീണ്ടും ഒരുമിപ്പിക്കാനുള്ള ദൗത്യമാണ് ഇത്തവണ തനിക്ക് ലഭിച്ചതെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

ഗാനഗന്ധർവനിൽ മമ്മൂക്കയുള്ള സീനുകളുടെ ചിത്രീകരണം പൂർത്തിയായി. അഭിനയ വഴികളിൽ എന്നും പുതുമകൾ സമ്മാനിക്കുന്ന മലയാളത്തിന്റെ പ്രിയ നടൻ കലാസദൻ ഉല്ലാസ് ആയി പകർന്നാട്ടം നടത്തിയ കഴിഞ്ഞ കുറേ ദിനങ്ങൾ അവിസ്മരണീയമായ അനുഭവങ്ങളും, അറിവുകളുമേകി.മമ്മൂക്കയെ വച്ചൊരു പടം എടുക്കണം എന്നു നമ്മൾ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ ആ ആഗ്രഹം സാധ്യമാക്കാൻ മമ്മൂക്ക നമ്മുടെ കൂടെ നിൽക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X