രമേഷ് പിഷാരടിയുടെ 2018 കിടുവല്ല, അതുക്കും മേലെ! 2019 ല്‍ മമ്മൂക്കയ്‌ക്കൊപ്പമാണ് വിസ്മയിപ്പിക്കുന്നത്

Recommended Video

പിഷാരടിയുടെ ഗാനഗന്ധര്‍വന്‍ വരുന്നു | filmibeat Malayalam

നടന്‍, മിമിക്രി താരം, സംവിധായകന്‍, അവതാരകന്‍ എന്നിങ്ങനെ ഒട്ടനവധി മേഖലകള്‍ കൈയടിക്കി വെച്ചിരിക്കുന്ന താരമാണ് രമേഷ് പിഷാരടി. അതിനാല്‍ രമേഷ് പിഷാരടിയെ കുറിച്ച് വിശേഷിപ്പിക്കാന്‍ വാക്കുകള്‍ തികയില്ലെന്നൊരു സ്ഥിതി വന്നിരിക്കുകയാണ്. ആദ്യമായി പിഷാരടി സംവിധാനം ചെയ്ത സിനിമ റിലീസിനെത്തിയത് അടക്കം രമേഷ് പിഷാരടിയെ സംബന്ധിച്ച് 2018 അടിപൊളി വര്‍ഷമായിരുന്നു.

2018 പടിയിറങ്ങുമ്പോള്‍ ഒരുപാട് പ്രതീക്ഷകളുള്ള പുതിയ വര്‍ഷമാണ് വന്നിരിക്കുന്നത്. തനിക്ക് കഴിഞ്ഞ വര്‍ഷം എങ്ങനെയായിരുന്നെന്ന് താരം തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് 2018 ലെ ഒത്തിരി ഭാഗ്യങ്ങളെ കുറിച്ച് രമേഷ് പിഷാരടി പറയുന്നത്.

 പിഷാരടിയുടെ വാക്കുകള്‍

പിഷാരടിയുടെ വാക്കുകള്‍

2018, തിരിഞ്ഞു നോക്കുമ്പോള്‍...
1. ജനുവരിയില്‍ ഷൂട്ടിംഗ് തുടങ്ങി വിഷുവിന് 'പഞ്ചവര്‍ണതത്ത' റിലീസ് ആയി; 75 ദിവസം തിയറ്ററുകളില്‍ പ്രദര്‍ശന വിജയം നേടി. ആദ്യമായി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയില്‍ നിര്‍മാണം മണിയന്‍ പിള്ള രാജു മുതല്‍, യേശുദാസ്, എംജി ശ്രീകുമാര്‍, ശങ്കര്‍മഹാദേവന്‍, എം ജയചന്ദ്രന്‍, ഔസേപ്പച്ചന്‍, ജയറാം, ചാക്കോച്ചന്‍.. അങ്ങനെ ഒരുപാടു പ്രതിഭകളോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ സാധിച്ചു...

 ഗാനഗന്ധര്‍വന്‍ വരുന്നു

ഗാനഗന്ധര്‍വന്‍ വരുന്നു

2. അഞ്ചു വര്‍ഷം വിജയകരമായി അവതരിപ്പിച്ചു പോന്ന 'ബഡായി ബംഗ്ലാവ് ' അവസാനിച്ചു. 3. കഴിഞ്ഞ 19 വര്‍ഷങ്ങളില്‍ ഏറ്റവും കുറവ് സ്‌റ്റേജ് ഷോകള്‍ ചെയ്ത വര്‍ഷം. 4. സര്‍വോപരി 2019 ല്‍ മമ്മൂക്ക നായകന്‍ ആയി ഞാന്‍ സംവിധാനം ചെയ്യുന്ന 'ഗാനഗന്ധര്‍വന്‍ ' അനൗന്‍സ് ചെയ്തു. എന്റെ തൊഴില്‍; അഥവാ കലാ ജീവിതം നിങ്ങള്‍ ഓരോരുത്തരുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ നിങ്ങളുമായി ഈ കാര്യങ്ങള്‍ പങ്കു വെക്കണം എന്നു തോന്നി. കാരണം നേട്ടങ്ങള്‍ ഓരോന്നും നിങ്ങളുടെ ദാനം ആണ്. നന്ദി

പുതുവത്സര ആശംസകളോടെ രമേഷ് പിഷാരോടി

വ്യക്തി പരമായതും പ്രത്യക്ഷമായും പരോക്ഷമായും എന്നെ ബാധിച്ചതും എനിക്ക് സാധിച്ചതും ആയ കാര്യങ്ങള്‍ ഒരു പാടുണ്ടെങ്കിലും. അത് എഴുതി വിലയേറിയ സമയം കളയുന്നില്ല. വ്യക്തിപരമായും തൊഴില്‍ പരമായും. എന്നെ നവീകരിക്കാന്‍ ഉള്ള ശ്രമം ഞാന്‍ ആത്മാര്‍ത്ഥമായി തുടരും.... ഒപ്പം ഉണ്ടാവണം, 2019 ല്‍ ഒന്നിച്ചു മുന്നേറാം. പുതുവത്സര ആശംസകളോടെ രമേഷ് പിഷാരോടി...! എന്നുമാണ് പിഷാരടിയുടെ കുറിപ്പില്‍ പറയുന്നത്.

 പഞ്ചവര്‍ണതത്ത

പഞ്ചവര്‍ണതത്ത

രമേഷ് പിഷാരടി സംവിധാനം ചെയ്ത കന്നിച്ചിത്രം പഞ്ചവര്‍ണതത്ത തിയറ്ററുകളില്‍ ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാമിന്റെ ശക്തമായ തിരിച്ച് വരവ് പഞ്ചവര്‍ണതത്തയിലൂടെ ആണെന്നാണ് ആരാധകര്‍ പറഞ്ഞിരുന്നത്. അടുത്ത കാലത്ത് ജയറാമിന് ലഭിച്ച മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. കുടുംബ പ്രേക്ഷകരെ ഒത്തിരി സ്വാധീനിച്ച സിനിമ ബോക്‌സോഫീസിലും മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. പിഷാരടിയുടെ സംവിധാന മികവിനും കൈയടി ലഭിച്ചിരുന്നു.

 പിഷാരടിയുടെ നായകന്‍ മമ്മൂട്ടി

പിഷാരടിയുടെ നായകന്‍ മമ്മൂട്ടി

പഞ്ചവര്‍ണതത്തയ്ക്ക് ശേഷം പിഷാരടിയുടെ സംവിധാനത്തിലെത്തുന്ന സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. ഒടുവില്‍ മമ്മൂട്ടിയായിരിക്കും പിഷാരടിയുടെ നായകനെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇതോടെ ആരാധകരും ആകാംഷയിലായി. ഒടുവില്‍ തന്റെ അടുത്ത സിനിമയിലെ നായകന്‍ മമ്മൂട്ടിയാണെന്നും സിനിമയുടെ പേര് ഗാനഗന്ധര്‍വ്വന്‍ ആണെന്നും രമേഷ് പിഷാരടി തന്നെ സ്ഥിരികരിച്ചിരുന്നു. മമ്മൂട്ടിയുടെ നിലവിലുള്ള തിരക്കുകളെല്ലാം കഴിഞ്ഞിട്ടായിരിക്കും ഗാനഗന്ധര്‍വ്വന്‍ വരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X