എട്ടാം ക്ലാസില്‍ കാണാപ്പാഠം പഠിക്കാത്ത ഇന്നസെന്റ്! പക്ഷെ പിഷാരടി ഡയലോഗ് മുഴുവന്‍ പഠിപ്പിച്ചെടുത്തു

മമ്മൂട്ടി ചിത്രം ഗാനഗന്ധര്‍വ്വന്‍ സെപ്റ്റംബര്‍ 27 ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. രമേഷ് പിഷാരടി തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമാ കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ചെത്തുന്നതാണ്. ഇതിനകം സിനിമയില്‍ നിന്നും പുറത്ത് വന്ന പോസ്റ്ററുകളും ട്രെയിലറും നല്‍കുന്ന സൂചന അങ്ങനെയാണ്. ഗാനമേളകളില്‍ പാട്ട് പാടുന്ന കലാസദന്‍ ഉല്ലാസ് ആയിട്ടാണ് അഭിനയിക്കുന്നത്.

റിലീസിന് മുന്നോടിയായി ഗാനഗന്ധര്‍വ്വന്റെ പ്രമോഷന്‍ തിരക്കുകളിലാണ് മമ്മൂട്ടിയും പിഷാരടിയും. ഒരു അഭിമുഖത്തില്‍ നടന്‍ ഇന്നസെന്റിനെ കൊണ്ട് ഗാനഗന്ധര്‍വ്വനിലെ ഡയലോഗ് കാണാപ്പാഠം പഠിച്ച് അഭിനയിപ്പിച്ചതിനെ കുറിച്ച് പിഷാരടി വെളിപ്പെടുത്തിയിരിക്കുകയാണ്. അതിലും രസകരം ഇന്നസെന്റിന്റെ മറുപടിയാണ്.

 innocent

ഇന്നസെന്റ് ചേട്ടന് വേണ്ടി എക്‌സ്ട്രാ മൈക്കൊക്കെ പിടിപ്പിച്ചപ്പോള്‍ ചേട്ടന്‍ ചോദിച്ചു. ഇതെന്തിനാ ഇത്രയും മൈക്ക്..? സിങ്ക് സൗണ്ട് ആണ് എന്ന് പറഞ്ഞപ്പോള്‍ അപ്പോള്‍ പ്രോംപ്റ്റിങ് ഉണ്ടാവുമോ എന്ന് ചോദിച്ചു. ഇല്ല, ഡയലോഗ് കാണാതെ പഠിക്കണം എന്ന് പറഞ്ഞപ്പോള്‍ ഓ എട്ടാം ക്ലാസിലെ പുസ്തകം പോലെ കാണാപ്പാഠം പഠിക്കാത്ത ആളാണ് ഞാന്‍.

ആ എന്നെ നീ നിന്റെ സിനിമയിലെ ഡയലോഗ് മുഴുവനും കാണാപാഠം പഠിക്കേണ്ട അവസ്ഥയിലാക്കി എന്ന് പറഞ്ഞു. പക്ഷേ എല്ലാവരും ഡയലോഗ് കാണാപ്പാഠം പഠിച്ച് തന്നെയാണ് അഭിനയിച്ചതെന്നും പിഷാരടി പറയുന്നു. ആ ഒരു സുഖം പടത്തിനുണ്ടാവുമെന്ന് മമ്മൂട്ടിയും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X