twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൊടുങ്ങല്ലൂരിലേയ്ക്ക് യാത്ര!എത്തിയത് കോഴിക്കോട്, മമ്മൂട്ടിക്കൊപ്പമുളള യാത്രയെ കുറിച്ച് പിഷാരടി

    |

    പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഗാനഗന്ധർവ്വൻ. മമ്മൂട്ടി പ്രധാന കഥപാത്രമായി എത്തുന്നതിനോടൊപ്പം നടനും അവതാരകനുമായ രമേഷ് പിഷാരടി സംവിധാനം ചെയ്യുന്നു എന്നൊരു പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്. ബിഗ് സ്ക്രീൻ പ്രേക്ഷകരുടേയും മിനിസ്ക്രീൻ പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരമാണ് രമേഷ് പിഷാരടി.

    രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പ‍ഞ്ചവർണ്ണ തത്ത. ജറയാം കുഞ്ചാക്കോ ബോബൻ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തിയത്. പഞ്ചവർണ്ണ തത്തയ്ക്ക് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ ഗാനഗന്ധർവൻ. ഏറെ നാളത്തെ സ്വപ്നമാണ് ചിത്രത്തിലൂടെ നടക്കാൻ പോകുന്നതെന്ന് രമേഷ് പിഷാരടി. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കൂടാതെ മമ്മൂട്ടിയോട് ഗാനഗന്ധർവൻ കഥ പറയാൻ പോയപ്പോഴുണ്ടായ രസകരമായ സംഭവവും താരം വെളിപ്പെടുത്തി.

     സിനിമയെ സ്നേഹിപ്പിക്കാൻ പഠിപ്പിച്ചത്

    മമ്മൂക്കയുടേയും മോഹൻലാലിന്റേയും ജയറാമിന്റേയും സിനിമ കണ്ടാണ് നാം വളർന്നത്. സിനിമയെ സ്നേഹിപ്പിക്കാൻ പഠിപ്പിച്ചതും ഇവരുടെ രസകരമായ ചിത്രങ്ങളായിരുന്നു. പഞ്ചവർണ്ണ തത്തയിലൂടെ സംവിധാനത്തിൽ തുടക്കമിട്ട നാൾ മുതൽ തന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യുക എന്നത്. അതിനായി ഏറെ പരിശ്രമിച്ചു. അങ്ങനെ കിട്ടിയതാണ് ഈ കഥ. മമ്മൂക്കയ്ക്ക് പറ്റിയ കഥ കിട്ടിയപ്പോൾ കേൾക്കാമോ എന്ന് ചോദിക്കുകയായിരുന്നു.

    കോഴിക്കോടേയ്ക്ക് ഒരു കാർ യാത്ര

    മമ്മൂക്കയോട് ഒന്ന് നേരിൽ കാണാൻ പറ്റുമോ എന്ന് വിളിച്ചു ചോദിക്കുകയായിരുന്നു. നാളെ കോഴിക്കോട്ടയ്ക്ക് ഒരു കാർ യാത്രയുണ്ട്. വന്നാൽ ഇടപ്പള്ളിൽവെച്ച് വണ്ടിയിൽ കയറാം. വന്ന കാര്യം പറഞ്ഞതിനു ശേഷം കൊടുങ്ങല്ലൂരിൽ ഇറങ്ങാം. നിന്റെ വണ്ടി എന്റെ വണ്ടിയുടെ പിറകെവരട്ടെ...'' -മമ്മൂട്ടി പറഞ്ഞു.

    ഞാൻ കുഞ്ഞുവാവയാണോ


    പിറ്റേന്ന് രാവിലെ ഇടപ്പള്ളിയിൽവെച്ച് മമ്മൂക്കയുടെ കാറിൽ കയറി. കുറച്ചു ദൂരം ചെന്നപ്പോൾ അദ്ദേഹം എന്നോട് കാര്യം തിരക്കി. എന്താ കാര്യം മമ്മൂക്കയുടെ ചോദ്യം. കഥ പറയാൻ വന്നതാണെന്ന് ഞാൻ പറഞ്ഞു.കഥയോ, കഥ കേള്‍ക്കാന്‍ ഞാനെന്താ കുഞ്ഞുവാവയാ?'' മമ്മുക്കയുടെ മറുപടികേട്ട് എന്റെ കാറ്റുപോയി. കഥ ഒഴികെ മറ്റു പലകാര്യങ്ങളും പറഞ്ഞ് ഞങ്ങള്‍ കൊടുങ്ങല്ലൂരിലെത്തി.തന്റെ വണ്ടി തിരിച്ചുപോകാന്‍ പറ. നമുക്ക് കോഴിക്കോടുവരെ പോകാം.'' -മമ്മുക്ക പറഞ്ഞു. അങ്ങനെ ആ യാത്ര കോഴിക്കോട്ടേക്ക് നീണ്ടു.

    ഹൊറർ സിനിമകൾ കാണാൻ പേടിയാണ്, ആദ്യമായി കാണുന്നത് ഈ ചിത്രമാകും, കാരണം വെളിപ്പെടുത്തി വിക്കിഹൊറർ സിനിമകൾ കാണാൻ പേടിയാണ്, ആദ്യമായി കാണുന്നത് ഈ ചിത്രമാകും, കാരണം വെളിപ്പെടുത്തി വിക്കി

    എന്താണ് കഥ


    കോഴിക്കോട് എത്താറായപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു. എന്താണ് കഥ. നാലുവരി മാത്രമുളള ചിത്രത്തിന്റെ മൂല കഥ താൻ പറഞ്ഞു കൊടുത്തു. ഇത് ഇഷ്ടമായെങ്കിൽ തിരക്കഥയുമായി ഞാൻ വരാം. മമ്മൂക്കയ്ക്ക് കഥ ഇഷ്ടമായി. . ഞങ്ങള്‍ പലവട്ടം ചര്‍ച്ചചെയ്ത് കഥ വികസിപ്പിച്ചെഴുതി. അങ്ങനെയാണ് ഈ ചിത്രം തുടങ്ങുന്നത്.

    ഉള്ളി കഴിക്കരുത്, മദ്യപിക്കരുത്! ഭക്ഷണമുണ്ടാക്കി ചിരിച്ചുകൊണ്ട് വിളമ്പിത്തരണം, വരനെ തേടി നടിഉള്ളി കഴിക്കരുത്, മദ്യപിക്കരുത്! ഭക്ഷണമുണ്ടാക്കി ചിരിച്ചുകൊണ്ട് വിളമ്പിത്തരണം, വരനെ തേടി നടി

     സൂപ്പർ താരങ്ങളുടെ രഹസ്യം

    സംവിധാനത്തിലെ തുടക്കക്കാരനായ തനിയ്ക്ക് വലിയ അനുഭവമായിരുന്നു ചിത്രങ്ങൾ സമ്മാനിച്ചത്. നമ്മുടെ പ്രിയതാരങ്ങൾ ഇത്രയും നാൾ ഇന്റസ്ട്രിയിൽ തിളങ്ങി നിന്നതിന്റെ ആ രഹസ്യം മനസ്സിലായി. അത്രയധികം പഷനോടേയും ആവേശത്തോടെയുമാണ് താരങ്ങൾ ഒരേ ചിത്രങ്ങളേയും സമീപിക്കുന്നത്.പിഷാരടി പറഞ്ഞു.

    English summary
    Ramesh Psharody Says About Car journey with Mammootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X