twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാവ്യ മാധവനൊപ്പം അഭിനയിച്ച ആ സിനിമയുടെ ക്ലൈമാക്‌സ് തിരുത്തിയ ദിലീപ്, പിന്നീട് സംഭവിച്ചതോ?

    |

    ദിലീപും കാവ്യ മാധവനും ഒരുമിച്ചെത്തിയ സിനിമകളിലൊന്നായിരുന്നു സദാനന്ദന്റെ സമയം. വന്‍പ്രതീക്ഷയോടെയായിരുന്നു ഈ സിനിമ എത്തിയത്. എന്നാല്‍ ഒടുവില്‍ കാലിടറുകയായിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലെ സംഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് രമേഷ് പുതിയമഠം. ഫ്രെയിമിനിപ്പുറം ജീവിതമെന്നന പുസ്തകത്തിലൂടെയായിരുന്നു അദ്ദേഹം സദാനന്ദന്റെ സമയത്തെക്കുറിച്ച് വാചാലനായത്. പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

    ദിലീപുമായുള്ള സൗഹൃദത്തിന്

    ദിലീപുമായുള്ള സൗഹൃദത്തിന്

    നിങ്ങള്‍ക്കു പറ്റിയ ഒരു സബ്ജക്ട് എന്റെ കൈയിലുണ്ട്.പറയുന്നത് ദിലീപായതിനാല്‍ സത്യമായിരിക്കണം. കാരണം ദിലീപുമായുള്ള സൗഹൃദത്തിന് പഴക്കമേറെയുണ്ട്. കമല്‍ സാറിന്റെ കൂടെ ഞങ്ങളൊരുമിച്ച് നാലുവര്‍ഷം അസിസ്റ്റന്റ് ഡയറക്ടര്‍മാരായി ജോലി ചെയ്തിട്ടുണ്ട്. മാത്രമല്ല, എന്റെയും ജോസിന്റെയും (അക്ബര്‍ ജോസ്) ആദ്യസിനിമയായ ‵മഴത്തുള്ളിക്കിലുക്ക´ത്തിലെ നായകനും ദിലീപാണ്.

    പൂര്‍ത്തിയായി

    പൂര്‍ത്തിയായി

    മനുഷ്യദൈവങ്ങളല്ല, ദൈവങ്ങളാണ് യഥാര്‍ഥ വിധി തീരുമാനിക്കുന്നതെന്ന സന്ദേശം നല്‍കുന്ന സിനിമ കൂടിയായിരുന്നു അത്. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് തുടങ്ങിയതു മുതല്‍ അവസാനം വരെ ഞങ്ങളെല്ലാവരും ത്രില്ലിലായിരുന്നു. അന്ധവിശ്വാസങ്ങള്‍ക്കെതിരായ ഒരു സിനിമയാണല്ലോ ചെയ്യുന്നതെന്ന സന്തോഷമായിരുന്നു മനസില്‍. ഷൂട്ടിംഗ് പെട്ടെന്നു തന്നെ പൂര്‍ത്തിയായി.

    ശരിയാവില്ല

    ശരിയാവില്ല

    എഡിറ്റിംഗ് റൂമില്‍ വച്ച് ദിലീപുമൊത്ത് ഞങ്ങള്‍ സിനിമ കണ്ടു. പുറത്തിറങ്ങിയപ്പോള്‍ ദിലീപിന്റെ മുഖത്ത് ഒരു സന്തോഷവുമില്ല. സിനിമ നന്നായില്ലേയെന്ന് ചോദിച്ചപ്പോള്‍ ക്ലൈമാക്സ് ഇഷ്ടമായില്ലെന്നായിരുന്നു മറുപടി. ഇതൊരു നെഗറ്റീവ് റോളാണ്. അതുകൊണ്ടുതന്നെ ക്‌ളൈക്‌സ് ഈ രീതിയില്‍ ശരിയാവില്ല. നെഗറ്റീവ് എന്നു പറയാന്‍ പറ്റില്ല. ദിലീപ് എന്ന ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം ഒരു നല്ല കഥാപാത്രമാണ്. മാത്രമല്ല, ദിലീപ് ഇഷ്ടപ്പെട്ടിട്ട് പറഞ്ഞ കഥയാണിത്. ന്യായീകരിക്കാന്‍ ശ്രമിച്ചുവെന്നും അതൊന്നും വിലപ്പോയിരുന്നില്ല.

    ഭയമായിരുന്നു

    ഭയമായിരുന്നു

    തന്റെ കരിയറിന് ഇതിലെ ക്‌ളൈക്‌സ് ദോഷം ചെയ്യുമെന്ന ഭയമായിരുന്നു ദിലീപിന്. ക്‌ളൈമാക്‌സില്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചെങ്കിലും ഞങ്ങള്‍ അനുവദിച്ചില്ല. സിനിമ പൂര്‍ത്തിയായ സ്ഥിതിക്ക് ഇനി ഒന്നും ചെയ്യാനില്ലെന്ന വാദത്തില്‍ ഉറച്ചുനിന്നു. മാറ്റി ചിത്രീകരിക്കണമെന്നു ദിലീപും. ഈ ‵യുദ്ധം´ ആഴ്ചകളോളം നീണ്ടുപോയി. ഇതിനിടയ്ക്ക് ദിലീപ് നിര്‍മാതാക്കളെക്കൊണ്ട് എന്നെ വിളിപ്പിച്ചു. മാറ്റി ഷൂട്ട് ചെയ്യാന്‍ ഞാന്‍ മാത്രമാണ് തടസമെന്ന നിലയില്‍ വരെ കാര്യങ്ങളെത്തി.

    നിസഹായനായിരുന്നു

    നിസഹായനായിരുന്നു

    'എല്ലാവരും സമ്മതിച്ച സ്ഥിതിക്ക് ഞാന്‍ മാത്രം എതിരുനില്‍ക്കുന്നില്ല. ഞാന്‍ നിര്‍മാതാക്കളെ അറിയിച്ചു. എന്റെ കരിയറിലെ രണ്ടാമത്തെ സിനിമയായതിനാല്‍ അധികം ബലം പിടിക്കാനും കഴിഞ്ഞില്ല. ഇക്കാര്യം ശരത്ചന്ദ്രനെയും അറിയിച്ചു. അവനും നിസഹായനായിരുന്നു.

    സുമംഗല മരിക്കുന്നില്ല

    സുമംഗല മരിക്കുന്നില്ല

    ദിലീപ് നിര്‍ദേശിച്ച മാറ്റങ്ങളുമായി പടം വീണ്ടും ഷൂട്ടുചെയ്തു. അതില്‍ സുമംഗല മരിക്കുന്നില്ല. പകരം സുമയെ ആത്മഹത്യയില്‍ നിന്നു സദാനന്ദന്‍ രക്ഷിക്കുന്നു. ഈ സംഭവം അയാളുടെ ജീവിതത്തെ മാറ്റി മറിക്കുന്നു. പിന്നീട് സദാനന്ദന്‍ ജോലിക്കു പോകുമ്പോള്‍ സുമ പിന്നില്‍ നിന്നു വിളിക്കുമ്പോള്‍ അയാള്‍ സ്‌നേഹത്തോടെ പെരുമാറുന്നു. ഇതോടെയാണ് സിനിമ അവസാനിക്കുന്നത്.

    നല്ല സന്ദേശം

    നല്ല സന്ദേശം

    വിചാരിച്ചതു പോലെ നടക്കാത്തതിലുള്ള സങ്കടം എന്നെ അലട്ടി. സിനിമാജീവിതത്തില്‍ ഏറ്റവും വേദനിച്ച നിമിഷം. പിന്നീട് എന്റെ നിസ്സഹായതയെ ഓര്‍ത്ത് സമാധാനിച്ചു. സിനിമ പുറത്തിറങ്ങി. അതിലെ ക്‌ളൈമാക്‌സ് ഏറെ വിമര്‍ശനത്തിനിടയാക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ സിനിമ വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല. ആദ്യം ഷൂട്ടുചെയ്ത ക്‌ളൈമാക്‌സ് ആയിരുന്നെങ്കില്‍ സിനിമ വന്‍ ചര്‍ച്ചയാവുമായിരുന്നു. മാത്രമല്ല, ഒരു നല്ല സന്ദേശം ജനങ്ങള്‍ക്കു നല്‍കാനും കഴിയും.

     തെറ്റു മനസിലായത്

    തെറ്റു മനസിലായത്

    സിനിമ പുറത്തിറങ്ങിയപ്പോഴാണ് ദിലീപിന് തനിക്കു പറ്റിയ തെറ്റു മനസിലായത്. ഒരു ദിവസം ദിലീപ് വിളിച്ചു. അക്കു, നീ ക്ഷമിക്കണം. തെറ്റു പറ്റിയത് എനിക്കാണ്. നമ്മള്‍ ആ ക്‌ളൈമാക്‌സ് മാറ്റേണ്ടിയിരുന്നില്ലെന്ന് ഇപ്പോള്‍ തോന്നുന്നു.
    വൈകിയെങ്കിലും പശ്ചാത്തപിച്ചതില്‍ സന്തോഷം തോന്നി. പിന്നീട് പല അവസരങ്ങളിലും ദിലീപ് ഇക്കാര്യം സംസാരിച്ചിരുന്നു. പഴക്കമേറിയ സൗഹൃദത്തിന്റെ ബലത്തിലാണ് ദിലീപ് അങ്ങിനെ സംസാരിച്ചതും ക്ഷമ ചോദിച്ചതും

    English summary
    Ramesh Puthiyamadam About Dileep And Kavya Madhavan Starrer Sadanandante Samayam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X