ഒളിഞ്ഞിരുന്നാല്‍ ഈസിയായി കല്ലെറിയാം! അത് അവഗണിക്കാറാണ് പതിവെന്നും രമ്യ നമ്പീശന്‍!
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് രമ്യ നമ്പീശന്‍. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് താരം എത്താറുള്ളത്. മലയാളത്തില്‍ നിന്നും മികച്ച അവസരങ്ങള്‍ ലഭിക്കാതെ വന്നതോടെയായിരുന്നു താരം അന്യഭാഷയിലേക്ക് ചേക്കേറിയത്. പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇപ്പോള്‍. രേഖ മേനോന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം സംസാരിച്ചത്. വിജയ് സേതുപതിക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും രമ്യ പങ്കുവെച്ചിരുന്നു. അദ്ദേഹത്തിന്റെ പഴയ കാലവും ഇപ്പോഴത്തെ കാലവും തനിക്ക് അറിയാമെന്നും രമ്യ പറയുന്നു.
സോഷ്യല്‍ മീഡിയയിലൂടെ എന്തും വിളിച്ച് പറയാവുന്ന അസ്ഥയല്ല. യൂട്യൂബിലൊക്കെ വരുന്ന കമന്റുകളൊന്നും താന്‍ വായിക്കാറില്ലെന്ന് താരം പറയുന്നു. കുറച്ച് കഴിഞ്ഞാല്‍ അത് കേട്ട് തഴക്കം വരും. അവര്‍ ഒളിഞ്ഞിരുന്ന് കല്ലെറിയുന്നവരാണ്. ഒളിഞ്ഞിരുന്നാല്‍ ഈസിയായി കല്ലെറിയാം. നമ്മളുടെ എഫേര്‍ട്ടൊന്നും അവര്‍ കാണുന്നില്ല. അതിനെയൊക്കെ അത്രയും നിസ്സാരവത്ക്കരിച്ച് കണ്ടാല്‍ മതി. ഒരുപരിധി വരെ അത് കണ്ടില്ലെന്ന് നടിക്കാറാണ് പതിവ്.
സേതുപതിയിലെ കഥാപാത്രത്തെയാണ് ഏറെ ഇഷ്ടമായത്. ഒരുരിധിവരെ അത് പോലെയുള്ള കെമിസ്ട്രി ഇഷ്ടമാണ്. ആളുടെ വീട്ടില്‍ നടന്ന കാര്യങ്ങളൊക്കെ തിരക്കഥയില്‍ കൊണ്ടുവന്നിട്ടുണ്ട്. ഒരുപരിധി വരെ ഞാന്‍ പ്രതികരിക്കുന്നത് അങ്ങനെയാവും. അത് പോലെ തന്നെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ കഥാപാത്രത്തേയും ഇഷ്ടമാണ്. ഫോട്ടോ ജെനിക്കാണെന്ന് കൂടുതല്‍ പേര്‍ പറഞ്ഞിട്ടുണ്ട്.

അഭിനയത്തിലല്ല പാട്ടിലൂടെയാണ് കൂടുതലും അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ളത്. പാട്ട് പഠിച്ചിരുന്നു. കര്‍ണാടക സംഗീതം പഠിച്ചിട്ടുണ്ട്. ഇടയ്ക്ക് അത് വിട്ടതായിരുന്നു. ഇപ്പോള്‍ സീരിയസായാണ് അത് കാണുന്നത്. കൃതികളാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. തമിഴ് ഗാനവും രമ്യ ആലപിച്ചിരുന്നു. ചിത്ര ചേച്ചി പാടിയ പാട്ടാണ് ഇത്. ഇത് ഹിറ്റായ കാര്യം ചേച്ചി അറിഞ്ഞിരുന്നില്ലെന്ന് തോന്നുന്നു. യാരോട് സൊല്ലാതും എന്ന പാട്ട് ഹിറ്റാണ്. ഫൈ ഫൈ എന്ന ഗാനവും സൂപ്പര്‍ഹിറ്റായിരുന്നു. ആദ്യത്തെ തമിഴ് ഗാനമായിരുന്നു ഇത്. മലയാളത്തില്‍ അണ്ടര്‍വേള്‍ഡിന് വേണ്ടിയാണ് പാടിയത്.


Click it and Unblock the Notifications











