ചിലർ ഇവൾക്കിട്ടൊരു കുത്ത് കൊടുക്കാമെന്ന് കരുതുന്നതാണ്; സിനിമകൾ കുറഞ്ഞതിന് കാരണം; രമ്യ നമ്പീശൻ

മലയാളികൾക്ക് സുപരിചിതയാണ് നടി രമ്യ നമ്പീശൻ. സഹ നായിക വേഷങ്ങളിൽ തുടക്ക കാലത്ത് കണ്ട രമ്യ നമ്പീശൻ പിന്നീട് നായിക നിരയിലേക്കുയർന്നു. മലയാളത്തിൽ ഒരുപിടി മികച്ച സിനിമകളുടെ ഭാ​ഗമാവാൻ കഴിഞ്ഞ നമ്പീശൻ പിന്നീട് തമിഴിലും സാന്നിധ്യമറിയിച്ചു. ഇതിനിടെ ഒരുപിടി ​ഗാനങ്ങളും രമ്യ നമ്പീശൻ ആലപിച്ചു. കരിയറിന്റെ മികച്ച സമയത്ത് നിൽക്കവെയാണ് രമ്യ നമ്പീശൻ സിനിമാ ലോകത്ത് സജീവമല്ലാതായത്.

കഴിഞ്ഞ കുറേ വർഷങ്ങളായി രമ്യ എന്ന നടിയെ മലയാളി പ്രേക്ഷകർ കണ്ടിട്ടില്ല. 2017 ന് ശേഷമാണ് രമ്യയുടെ കരിയറിൽ ഇത്തരമൊരു മാറ്റം സംഭവിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് പൂർണ പിന്തുണയുമായി രമ്യ നമ്പീശൻ രം​ഗത്ത് വന്നിരുന്നു. പിന്നാലെ ഡബ്ല്യുസിസി എന്ന സിനിമാ രം​ഗത്തെ സ്ത്രീകൾക്കായുള്ള സം​ഘടനയുടെ രൂപീകരണ ഘട്ടത്തിലും രമ്യ നമ്പീശൻ മുന്നിൽ നിന്നു.

ഇക്കാരണത്താൽ രമ്യയുൾപ്പെടെ പല ന‍ടിമാരെയും ചിലർ‌ മാറ്റി നിർത്തിയതാണെന്നും ആരോപണം വന്നു. ഏറെ നാളുകൾക്ക് ശേഷം രമ്യയുടേതായി പുറത്തിറങ്ങുന്ന സിനിമയാണ് ബി 32 മുതൽ 44 വരെ. രമ്യയെക്കൂടാതെ അനാർക്കലി മരിക്കാർ, ഹരീഷ് ഉത്തമൻ തുടങ്ങിയവർ സിനിമയിൽ പ്രധാന വേഷം ചെയ്യുന്നു.

Ramya Nambeesan

'ഇന്ത്യാ ​ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിൽ വന്ന ഇടവേളയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടി. നമ്മൾ ഒരു കാര്യത്തിന് വേണ്ടി നിലപാടുകളോടെ നിൽക്കുമ്പോൾ ഓർ​ഗാനിക്കായി പല കാര്യങ്ങളും സംഭവിക്കും. എന്നെ സംബന്ധിച്ച് ചലഞ്ചുകൾ ഇഷ്ടമാണ്. നമ്മളെ അങ്ങനെ വീഴ്ത്താൻ പറ്റില്ല. ആ ഒരു കാര്യം പറഞ്ഞത് കൊണ്ടോ ഒപ്പം നിന്നത് കൊണ്ടോ സിനിമകൾ നഷ്ടമാവാം'

'ഇടങ്ങൾ ഇല്ലാതാവും. അതിൽ നിന്നും അതിജീവിക്കുകയെന്നത് ഓർ​ഗാനിക്കായി നടക്കണം. ഒപ്പം നിന്നതിൽ എന്താണ് തെറ്റ്. അതിന്റെ പ്രത്യാഘാതങ്ങളുണ്ടാവട്ടെ. നമ്മൾ പണിയെടുക്കുന്നു. ചില ആളുകൾ വന്ന് ചോദിക്കും പടം ഒന്നുമില്ലല്ലേയെന്ന്. ഇവർക്കിത്ര വിഷമം എനിക്കിത്ര വിഷമമില്ലല്ലോ എന്ന് ഞാനാലോചിക്കും. ചിലർ കൺസേൺ കൊണ്ട് ചോദിക്കുന്നതാണ്. ചിലർ ഇവൾക്കിട്ടൊരു കുത്ത് കൊടുക്കാമെന്ന് കരുതിയും,' രമ്യ നമ്പീശൻ പറഞ്ഞു.

Ramya Nambeesan

പ്രതികൂല സാഹചര്യങ്ങളിലാണ് സൗഹൃദങ്ങളുടെ ശക്തി കൂടുന്നതെന്നും രമ്യ നമ്പീശൻ പറഞ്ഞു. ഏറെ നാളുകൾക്ക് ശേഷമാണ് രമ്യ നമ്പീശൻ ഒരു സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. ആൽബം ​ഗാനങ്ങളിലൂടെയാണ് രമ്യ നമ്പീശനെ ആദ്യം പ്രേക്ഷകർ കാണുന്നത്. പിന്നീട് അവതാരകയായും രമ്യയെത്തി. നരേന്ദ്രൻ മകൻ ജയകാന്തൻ വക, ​ഗ്രാമഫോൺ തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങളിലാണ് രമ്യ അഭിനയിച്ചത്.

ആനച്ചന്തം എന്ന സിനിമയിൽ പിന്നീട് നായികയായെത്തി. എന്നാൽ സിനിമ വിജയിച്ചില്ല. തുടർന്നും ചെറിയ വേഷങ്ങൾ രമ്യ ചെയ്തു. ചാപ്പാക്കുരിശ് എന്ന സിനിമയ്ക്ക് ശേഷമാണ് നടിയുടെ കരിയറിൽ വഴിത്തിരിവുണ്ടാകുന്നത്. പിന്നീട് കൈ നിറയെ അവസരങ്ങൾ രമ്യ നമ്പീശനെ തേടിയെത്തി. തമിഴിൽ പിസ എന്ന സിനിമയും രമ്യക്ക് വഴിത്തിരിവായി. വിജയ് സേതുപതിക്കൊപ്പം അഭിനയിച്ച സിനിമ വൻ ഹിറ്റായിരുന്നു.

മലയാളത്തിൽ കണ്ടില്ലെങ്കിലും തമിഴിൽ നടി ചില സിനിമകളിൽ ഇതിനിടെ അഭിനയിച്ചിട്ടുണ്ട്. സിനിമകൾക്കപ്പുറത്ത് സോഷ്യൽ മീഡിയയിലും രമ്യ സജീവമായിരുന്നില്ല, അതിനാൽ തന്നെ നടിയെ ലൈം ലൈറ്റിൽ ആരാധകർ കണ്ടതേയില്ല. പുതിയ സിനിമയോടെ കരിയറിൽ വീണ്ടും നടി സജീവമായേക്കാം. അഭിനയത്തിന് പുറമെ ​ഗായികയും കൂടിയായ രമ്യ തട്ടത്തിൻ മറയത്ത്, ബാച്ചിലർ പാർട്ടി തുടങ്ങിയ സിനിമകളിൽ പാടിയ പാട്ടുകൾ വൻ ഹിറ്റായിരുന്നു.

More from Filmibeat

Read more about: ramya nambeesan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X