'ഞങ്ങൾക്കാെപ്പവും ‍ഡാൻസ് ചെയ്യെന്ന് മെസേജ്; സാനിയക്കും ദിൽഷയ്ക്കുമൊപ്പം ഡാൻസ് ചെയ്യുന്നതിന് കാരണം'; റംസാൻ

ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ നിരവധി ഡാൻസർമാരാണ് പ്രശസ്തി നേടിയത്. കുക്കു, റംസാൻ, സാനിയ ഇയപ്പൻ, ദിൽഷ പ്രസന്ന തുടങ്ങി കഴിവുറ്റ ഡാൻസർമാരുടെ ഒരു നിര തന്നെ ഷോയിലൂടെ ലൈം ലൈറ്റിലേക്ക് കടന്ന് വന്നു. ഇതിൽ പലരും ഇന്ന് സിനിമകളിലും തിളങ്ങുന്നു. ഷോയിലൂടെ വൻ പ്രശസ്തി നേടിയ ‍ഡാൻസറാണ് റംസാൻ മുഹമ്മദ്.

റംസാൻ അവതരിപ്പിച്ച മിക്ക ഡാൻസുകളും വൈറലായിരുന്നു. ഭീഷ്മ പർവം എന്ന സിനിമയിലും റംസാൻ അടുത്തിടെ ചെറിയൊരു വേഷം ചെയ്തു. സിനിമയിലെ ഹിറ്റ് ഡാൻസ് നമ്പറിലാണ് റംസാൻ അഭിനയിച്ചത്. ബി​ഗ് ബോസിൽ മത്സരാർതഥിയായും റംസാനെത്തിയിരുന്നു.

 റംസാൻ-ദിൽഷ കോംബോയിൽ വരുന്ന ഡാൻസിന് ഇന്ന് ഏറെ ആരാധകരുണ്ട്

അടുത്തിടെയായി റംസാന്റെ മിക്ക ഡാൻസ് വീഡിയോകളും സോഷ്യൽ മീഡിയയിൽ ഹിറ്റാവാറുണ്ട്. ദിൽഷ പ്രസന്ന, സാനിയ ഇയപ്പൻ എന്നിവർക്കൊപ്പമാണ് റംസാൻ കൂടുതൽ ഡാൻസ് ചെയ്തിട്ടുള്ളത്, റംസാൻ-ദിൽഷ കോംബോയിൽ വരുന്ന ഡാൻസിന് ഇന്ന് ഏറെ ആരാധകരുണ്ട്.

ഇപ്പോഴിതാ ദിൽഷയ്ക്കും സാനിയക്കും ഒപ്പം കൂടുതൽ ഡാൻസ് ചെയ്യുന്നതിനെ പറ്റി സംസാരിച്ചിരിക്കുകയാണ് റംസാൻ. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം.

സാനിയക്കും ദിൽഷയ്ക്കുമൊപ്പം മാത്രമേ ഡാൻസ് ചെയ്യൂ, ഞങ്ങൾക്കൊപ്പം ചെയ്യില്ലേ എന്ന് ആരെങ്കിലും ചോദിക്കാറുണ്ടോ എന്ന ചോ​ദ്യത്തിന് മറുപടി നൽകുകയായിരുന്നു റംസാൻ.

ഫ്രണ്ട്ഷിപ്പ് നോക്കിയല്ല പെർ‌ഫോം ചെയ്യുന്നത്

'അങ്ങനെ ചില മെസേജ് വരും. പക്ഷെ ഒരു പെൺകുട്ടിയുടെ കൂടെ ‍ഡാൻ‌സ് കളിക്കുന്നു എന്നതിലല്ല. ഒരു ഡാൻസിന്റെ ചിന്ത വന്നാൽ ഫ്രണ്ട്ഷിപ്പ് നോക്കിയല്ല പെർ‌ഫോം ചെയ്യുന്നത്. ഈ ‍ഡാൻസിന് ആരാണോ ആപ്റ്റെന്ന് നോക്കിയാണ് ചെയ്യാറ്. അത് കൊണ്ട് തന്നെ പുതിയ ആളോടൊപ്പം ചെയ്യുമ്പോൾ ചിലപ്പോൾ ശരിയാവില്ല. ഞാനും അവരും ഡിസപ്പോയ്ന്റാവും. അതിലും ഭേദം നമുക്ക്മനസ്സിലാവുന്നത് മാത്രം വൃത്തിയായി ചെയ്യുകയെന്നതാണ്'

അത് ഡി ഫോർ ഡാൻസിന്റെ പ്രൊഡ്യൂസർ യമുന ചേച്ചി കണ്ടു

'കുക്കുവിനോടൊപ്പം ചെയ്ത് ഡാൻസ് ഫ്രണ്ടിന്റെ കല്യാണത്തിന് വേണ്ടി കൊറിയൊ​ഗ്രഫി ചെയ്തതാണ്. അത് ഡി ഫോർ ഡാൻസിന്റെ പ്രൊഡ്യൂസർ യമുന ചേച്ചി കണ്ടു. അടുത്ത ദിവസം കളിച്ചോ എന്ന് പറഞ്ഞു, വെെറലായി. ഡാൻസറെന്ന നിലയിൽ പരിക്ക് പറ്റാതിരിക്കാൻ എപ്പോഴും നോക്കും. പരിക്ക് പറ്റിയാൽ ലൈഫ് ലോങ് നമ്മുടെ കൂടെയുണ്ടാവും'

നമുക്ക് ഇങ്ങോട്ടൊരു ട്രസ്റ്റ് കിട്ടിയാലെ ചെയ്യാൻ പറ്റുള്ളൂ

'ഒപ്പം ഡാൻസ് ചെയ്യുന്നവരുടെ സേഫ്റ്റിയും നമ്മുടെ കൈയിലാണ്. അവരെ നമ്മൾ വിശ്വാസത്തിലെടുക്കണം. അല്ലെങ്കിൽ ലിഫ്റ്റ് ചെയ്യാൻ അവർ തയ്യാറാവില്ല. ഞാനെല്ലാവരെയും ലിഫ്റ്റ് ചെയ്യാറില്ല. നമുക്ക് ഇങ്ങോട്ടൊരു ട്രസ്റ്റ് കിട്ടിയാലെ ചെയ്യാൻ പറ്റുള്ളൂ. അങ്ങനെ കുറച്ച് പോരെയുള്ളൂ'

കോളെജിൽ വെച്ച് ചില മത്സരങ്ങൾ നടക്കും അതിലൊന്നും അങ്ങനെ പങ്കെടുക്കാറില്ല. അപ്പോൾ മറ്റുള്ളവർ പറയും അവൻ നേരത്തെ പെർഫോം ചെയ്യുന്ന ആളാണെന്ന്, റംസാൻ പറഞ്ഞതിങ്ങനെ. അഭിമുഖത്തിൽ റംസാനെക്കുറിച്ച് ഫോണിലൂടെ ദിൽഷയും സംസാരിച്ചിരുന്നു.

ഇതിന് മറുപടിയും റംസാൻ നൽകി

റംസാൻ തന്റെ നല്ല സു​ഹൃത്താണ്, മുമ്പേ അറിയാം ഇപ്പോൾ കുറച്ച് കൂടി നന്നായറിയാം. റംസാൻ ദേഷ്യക്കാരനാണ്. ദേഷ്യം കുറയ്ക്കാൻ‌ ഞാനിടയ്ക്ക് പറയാറുണ്ട്. ഡാൻസ് ചെയ്യുമ്പോൾ റംസാൻ തന്നോട് ദേഷ്യപ്പെടാറുണ്ടെന്നും ദിൽഷ പറഞ്ഞു. ഇതിന് മറുപടിയും റംസാൻ നൽകി.

ഡാൻസ് വീഡിയോയിൽ എല്ലാം നോക്കുന്നത് താൻ തന്നെയാണെന്നും ദിൽഷ പ്രാക്ടീസിൽ നന്നായി ചെയ്യുമെങ്കിലും ഡാൻസ് ചെയ്ത് തുടങ്ങുമ്പോൾ തെറ്റിക്കുമെന്നും റംസാൻ പറഞ്ഞു.

More from Filmibeat

Read more about: ramzan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X