'നീ ഇതെല്ലാം അർഹിക്കുന്നു... നായികയ്ക്ക് പകരം ദിൽഷ മതിയായിരുന്നു'; ഭ്രമയു​ഗത്തിന്റെ ഭാ​ഗമായി റംസാനും ദിൽഷയും!

സോഷ്യൽമീഡിയ തുറന്നാൽ ഇപ്പോൾ മമ്മൂട്ടിയും ഭ്രമയു​ഗവുമാണ്. വളരെക്കാലത്തിന് ശേഷം നല്ല ഒരു മലയാളം സിനിമാറ്റിക് എക്സ്പീരിയൻസ് കിട്ടിയ ദിവസമാണിന്ന് എന്നാണ് ഭ്രമയു​ഗം ഫസ്റ്റ് ഡെ ഷോ കണ്ടവരെല്ലാം ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. വീണ്ടും മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം കാണാൻ സാധിച്ച സന്തോഷവും ആരാധകർക്കുണ്ട്. കൊടുമൻ പോറ്റിയും ചാത്തനും തേവനും പാചകക്കാരനുമെല്ലാം ചേർന്ന് രണ്ട് രണ്ടേകാൽ മണിക്കൂർ വേറെ ഏതോ ലോകത്തേക്ക് പ്രേക്ഷകനെ കൂട്ടികൊണ്ടുപോവുകയാണ് ചെയ്തത്.

ഒരു സൂപ്പർ നാച്ചുറൽ സർവൈവൽ ഡ്രാമയാണ് ഭ്രമയു​ഗമെന്നാണ് സിനിമ കണ്ടിറങ്ങിറയവർ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തൊടുന്നതെല്ലാം പൊന്നാക്കുന്നയാളാണ് മമ്മൂട്ടി. പരീ​ക്ഷണ ചിത്രത്തിനും കഥാപാത്രത്തിനും കൈ കൊടുക്കാൻ മമ്മൂക്കയോളം ധൈര്യം കാണിക്കുന്ന മറ്റൊരു നടൻ ഇപ്പോൾ മലയാളത്തിലുണ്ടോയെന്ന് സംശയാണ്.

Ramzan Muhammed

ഷെയ്ൻ നി​ഗം, രേവതി സിനിമ ഭൂതകാലത്തിന്റെ സംവിധായകൻ രാഹുൽ സദാശിവനാണ് ഭ്രമയു​ഗം സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിക്ക് പുറമെ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഭ്രമയു​ഗത്തിന് എല്ലായിടത്ത് നിന്നും മികച്ച പ്രതികരണങ്ങൾ ലഭിക്കുമ്പോൾ‌ ബി​ഗ് ബോസ് മലയാളം സീസൺ ത്രി ഫെയിമും നടനും ഡാൻസറുമെല്ലാമായ റംസാൻ മുഹമ്മദും അതിയായ സന്തോഷത്തിലാണ്.

കാരണം റംസാനും ഭ്രമയു​ഗത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കാൻ അവസരം കിട്ടിയിരുന്നു. സിനിമയുടെ ടെക്നീഷ്യൻ കൊറിയോഗ്രാഫറായിരുന്നു റംസാൻ. അസിസ്റ്റന്റായി ബി​ഗ് ബോസ് സീസൺ ഫോർ താരം ദിൽഷ പ്രസന്നനുമുണ്ടായിരുന്നു.

ഒരു ടെക്‌നീഷ്യൻ എന്ന നിലയിലാണ് ഞാൻ ഈ സിനിമയിൽ പ്രവർത്തിച്ചതെന്ന് പറയുന്നതിൽ അഭിമാനമുണ്ട്. കൊറിയോഗ്രാഫർ അല്ലെങ്കിൽ നിങ്ങൾക്ക് ഇതിനെ ക്യാരക്ടർ ഡിസൈനർ എന്ന് വിളിക്കാം. സ്‌ക്രീനിൽ എൻ്റെ സംഭാവനകൾ കാണുന്നതിൽ വളരെ സന്തോഷമുണ്ട്. പിന്തുണയാൽ എൻ്റെ വഴി എളുപ്പമാക്കിയ എൻ്റെ ആളുകളായ ദിൽഷ പ്രസന്നൻ, ഷീൻ കിരൺ, അമൃത് രത്ന എന്നിവർക്ക് പ്രത്യേക നന്ദി എന്നാണ് റംസാൻ കുറിച്ചത്.

Ramzan Muhammed

ഒപ്പം ചില വർക്കിങ് സ്റ്റിൽസും റംസാൻ പോസ്റ്റിനൊപ്പം പങ്കുവെച്ചു. മമ്മൂട്ടി സിനിമയിൽ ഇത് രണ്ടാം വട്ടമാണ് റംസാൻ ഭാ​​ഗമാകുന്നത്. നേരത്തെ ഭീഷ്മ പർവം എന്ന മമ്മൂട്ടി സിനിമയിലും റംസാൻ ഭാ​ഗമായിരുന്നു. റംസാന്റെ പുതിയ നേട്ടത്തിൽ ആശംസ അറിയിച്ചും അഭിനന്ദിച്ചും നിരവധി പേരാണ് എത്തിയത്.

നീ ഇതെല്ലാം അർഹിക്കുന്നു എന്നാണ് ഏറെയും പേർ കുറിച്ചത്. ഭ്രമയു​ഗം കണ്ടവർ നായികയ്ക്ക് പകരം ദിൽഷ തന്നെ ആ കഥാപാത്രം ചെയ്തിരുന്നെങ്കിൽ കുറച്ചുകൂടി നന്നാകുമായിരുന്നുവെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.

റംസാനും ദിൽഷയും ഒരുമിച്ചാണ് ഇപ്പോൾ ഷോയും റീലും ഇത്തരം വർക്കുകളും വരെ ചെയ്യുന്നത്. അതിനിടയിൽ റംസാനെപ്പോലെ ദിൽഷയും സിനിമയിൽ അരങ്ങേറിയിരുന്നു. അനൂപ് മേനോൻ സിനിമ ഓ സിൻഡ്രല്ലയിലെ നായികയായിരുന്നു ദിൽഷ.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X