മുന്‍കാമുകിമാരെല്ലാം സന്തോഷത്തിലാണ്! വിവാഹത്തെ കുറിച്ചും പ്രതിശ്രുത വധുവിനെ കുറിച്ചും പറഞ്ഞ് റാണ

ബാഹുബലിയിലെ വില്ലനായി അഭിനയിച്ച് പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ റാണ ദഗ്ഗുപതിയുടെ വിവാഹവിശേഷങ്ങളാണ് ഈ ദിവസങ്ങളില്‍ പുറത്ത് വന്നത്. ഇന്റീരിയര്‍ ഡിസൈനറായ മിഹിക ബജാജുമായിട്ടുള്ള വിവാഹത്തെ കുറിച്ച് താരം തന്നെയാണ് പറഞ്ഞത്. ഔദ്യോഗികമായി പ്രണയം സ്ഥിരികരിച്ചെന്ന് സൂചിപ്പിച്ച് താരം ചിത്രങ്ങളും പുറത്ത് വിട്ടിരുന്നു.

വിവാഹനിശ്ചയം അല്ലെങ്കിലും വരന്റെയും വധുവിന്റെയും വീട്ടുകാര്‍ ഒന്ന് ചേര്‍ന്നുള്ള ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം നടത്തിയത്. വിവാഹക്കാര്യം പുറത്ത്വന്നതോടെ വീട്ടുകാരും സുഹൃത്തുക്കളും തന്റെ മുന്‍കാമുകിമാരല്ലാം സന്തോഷത്തിലാണെന്ന് പറയുകയാണ് റാണയിപ്പോള്‍. ഐഇ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റാണ മനസ് തുറന്നത്.

 വിവാഹത്തെ കുറിച്ച് റാണ

'മിഹികയെ പരിചപ്പെട്ടപ്പോള്‍ അവളുമായി ദീര്‍ഘകാലം ചെലവഴിക്കാന്‍ കഴിയുമെന്ന് തോന്നി. മാത്രമല്ല പെട്ടെന്ന് തന്നെ വിവാഹിതനാവണം എന്ന് തോന്നി. ശരിയായ പങ്കാളിയെ കണ്ടെത്തുമ്പോള്‍ എല്ലാം നല്ല രീതിയില്‍ സംഭവിക്കും. ഞാന്‍ ഒഴുക്കിനൊപ്പം പോവുകയായിരുന്നു. വിവാഹക്കാര്യം പറഞ്ഞപ്പോള്‍ മിഹികയ്ക്ക് ഒരു ഷോക്ക് ആയിരുന്നു. എന്നാല്‍ പിന്നീട് അവളും ഏറെ സന്തോഷത്തിലായി.

വിവാഹത്തെ കുറിച്ച് റാണ

വീട്ടുകാരുടെ അവസ്ഥയും അതുപോലെ തന്നെയായിരുന്നു. ഏറെ നാളായി അവര്‍ ആഗ്രഹിക്കുന്ന കാര്യമാണ്. ന്നെിട്ടും പെട്ടെന്ന് കേട്ടപ്പോള്‍ അവര്‍ക്കുമൊരു ഷോക്ക് ആയി. അവരെല്ലാം വലിയ സന്തോഷത്തിലാണ്. വീട്ടുകാര്‍ മാത്രമല്ല സുഹൃത്തുക്കളും മുന്‍കാമുകിമാരെല്ലാം വിവാഹ വാര്‍ത്ത കേട്ടതില്‍ ഏറെ സന്തോഷത്തിലാണ്. എല്ലാവരും അങ്ങേയറ്റം സന്തുഷ്ടരായിരുന്നു. ഒടുവില്‍ അത് സംഭവിച്ചല്ലോ എന്നാണ് അവര്‍ പറഞ്ഞതെന്നും' റാണ പറയുന്നു.

വിവാഹത്തെ കുറിച്ച് റാണ

ഇത് മാത്രമല്ല ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മിഹികയെ ആദ്യമായി കണ്ടതിനെ കുറിച്ചും റാണ പറഞ്ഞിരുന്നു. റാണയുടെ കസിന്‍ സഹോദരിയായ ആശ്രിതയുടെ ക്ലാസ്‌മേറ്റ് ആയിരുന്നു മിഹിക. ലോക്ഡൗണ്‍ സമയത്താണ് അവളെ വീണ്ടും കാണുന്നത്. പക്ഷെ ഒരുപാട് കാലം മുന്‍പേ അടുത്താ് അറിയാമായിരുന്നു. മിഹിക ഹൈദരബാദിലാണ് ജനിച്ചതെങ്കിലും തെലുങ്ക് നന്നായി സംസാരിക്കാന്‍ ഇപ്പോവും അറിയില്ല. സ്വന്തമായി ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തി കൊണ്ട് പോവുകയാണ്. എന്റെ കുടുംബ സുഹൃത്താണ് എന്നതിനൊപ്പം മുംബൈയിലെ സുഹൃത്തുക്കളില്‍ ഒരാള്‍ കൂടിയാണ്.

 വിവാഹത്തെ കുറിച്ച് റാണ

അവള്‍ ചിരിക്കുന്ന രീതി എനിക്ക് ഒരുപാട് ഇഷ്ടമാണ്. എല്ലാ കാര്യങ്ങളും കൃത്യമായി എന്നോട് സംസാരിക്കും. യഥാര്‍ഥത്തില്‍ ഒന്ന് ചേരേണ്ടുന്ന ആളെ തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. പിന്നാലെ നല്ല കാര്യങ്ങള്‍ സംഭവിക്കുകയും ആ ഒഴുക്കിനങ്ങ് പോവുകയും ചെയ്യുന്നു. ഇപ്പോള്‍ ഓര്‍മ്മിക്കാന്‍ കഴിയാത്ത പല കാര്യങ്ങളും ടെലിഫോണ്‍ സംസാരത്തിലൂടെ ഞാന്‍ മിഹികയോട് പറഞ്ഞിട്ടുണ്ട്. ആദ്യം അവള്‍ ഞെട്ടിയെങ്കിലും പിന്നീട് സന്തോഷത്തിലായി. അവളെ കണ്ടുമുട്ടി, ഇഷ്ടപ്പെട്ടു. ഇപ്പോള്‍ വിവാഹം കഴിക്കാന്‍ പോകുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X