പറന്ന് പൊങ്ങിയ ഉടനെ റാണി ചന്ദ്ര സഞ്ചരിച്ച വിമാനത്തിന് തീപിടിച്ചു! അന്നത്തെ അപകടത്തെ പറ്റി മമ്മൂട്ടിയുടെ അനിയൻ
സിനിമയില്‍ സൂപ്പര്‍താര പദവിയിലെത്തി വളരെ പെട്ടെന്ന് അപകടത്തില്‍പ്പെട്ട് മരണപ്പെടുന്ന നിരവധി താരങ്ങളുണ്ട്. നടി മോനിഷ കാറപകടത്തിലും നടി സൗന്ദര്യ വിമാനപകടത്തില്‍പ്പെട്ടതുമൊക്കെ വലിയ ദുരന്തങ്ങളായിരുന്നു. എന്നാല്‍ അതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വലിയൊരു വിമാനപകടത്തിലൂടെ മലയാളികള്‍ക്ക് നഷ്ടപ്പെട്ടൊരു താരസുന്ദരിയുണ്ടായിരുന്നു. മറ്റാരുമല്ല, നടി റാണി ചന്ദ്രയാണ് ആ നടി.
വളരെ യാദൃശ്ചികമായി സിനിമയിലേക്ക് എത്തിയ റാണിയുടെ കരിയര്‍ ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ 1976 ലുണ്ടായ വിമാനാപകടത്തില്‍ നടി മരണപ്പെടുകയായിരുന്നു. റാണി ചന്ദ്ര മാത്രമല്ല നടിയ്ക്കൊപ്പം നർത്തകിമാരായി കൂടെയുണ്ടായിരുന്ന മൂന്ന് സഹോദിരമാരും അമ്മയുമൊക്കെ മരണപ്പെട്ടു. തൊണ്ണൂറ്റിനാല് പേരുടെ മരണത്തിന് കാരണമായ വിമാനപകടം അക്കാലത്തുണ്ടായതിൽ വെച്ചേറ്റവും വലിയ ദുരന്തമായിരുന്നു. തിരിച്ചറിയാൻ പോലും സാധിക്കാത്ത അവസ്ഥയിലേക്കാണ് പ്രമുഖ നടി എത്തിയത്. അന്ന് നടന്ന സംഭവത്തെ കുറിച്ച് മനസ് തുറക്കുകയാണ് നടനും മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സഹോദരനുമായ ഇബ്രാഹിംകുട്ടി.

യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുതിയ വ്‌ലോഗിലാണ് നടി റാണി ചന്ദ്രയുടെ ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചുമൊക്കെ നടന്‍ സംസാരിച്ചത്. വളരെ സാധാരണക്കാരിയായി ജനിച്ച വ്യക്തിയായിരുന്നു റാണി. പിതാവിൻ്റെ പേര് കൂടി ചേർത്തതോടെയാണ് റാണി ചന്ദ്രയാവുന്നത്. ചെറിയ പ്രായത്തിലെ ഡാൻസ് കളിക്കുമായിരുന്നു. പിന്നീട് സെന്റ് തെരേസസ്സ കോളേജില്‍ പഠിക്കുമ്പോഴാണ് റാണി ചന്ദ്ര സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നത്. ശേഷം കേരളത്തില്‍ ആദ്യമായി നടന്ന മിസ് കേരള മത്സരത്തില്‍ വിജയിച്ചത് റാണി ചന്ദ്രയായിരുന്നു. അതിനൊപ്പം തന്നെ സഹോദരിമാര്‍ക്കൊപ്പം ചേര്‍ന്ന് ഡാന്‍സ് ട്രൂപ്പും അവര്‍ നടത്തി കൊണ്ട് പോന്നിരുന്നു. മിസ് കേരള പട്ടം കിട്ടിയതോടെ അവരുടെ പേരിനൊപ്പവും മിസ് കേരള എന്ന് ചേര്‍ത്തു.
പണ്ട് കാലഘട്ടത്തില്‍ മലയാള മനോരമയുടെ നീണ്ട കഥകള്‍ക്ക് മോഡല്‍സിന്റെ ഫോട്ടോസാണ് വെക്കുക. പിന്നീട് ചിത്രം വരക്കുന്ന രീതിയിലേക്ക് കാര്യങ്ങളെത്തി. എഴുപതുകളില്‍ പ്രമീള എന്നൊരു കഥാപാത്രം വന്നു. അതിന് ഫോട്ടോസായി കൊടുത്തത് റാണി ചന്ദ്രയുടേതാണ്. ഇവരുടെ ഫോട്ടോസ് പുറത്ത് വന്നതോടെ സിനിമാക്കാരുടെ കണ്ണില്‍പ്പെട്ടു. 'പാവപ്പെട്ടവള്‍' എന്ന സത്യന്റെ സിനിമയില്‍ ചെറിയൊരു വേഷത്തിലാണ് റാണി ആദ്യമായി അഭിനയിക്കുന്നത്. പക്ഷേ അഞ്ചു സുന്ദരികള്‍ എന്ന പ്രേം നസീറിന്റെ സിനിമയില്‍ അഭിനയിച്ചതോടെയാണ് അവര്‍ പ്രശസ്തിയിലേക്ക് വളരുന്നത്. പിന്നീട് പ്രശ്‌സതരായ താരങ്ങള്‍ക്കൊപ്പം നായികയായി അവര്‍ അഭിനയിച്ചു.
അഭിനയത്തിനൊപ്പം തന്റെ ശബ്ദം കൊടുക്കാനും റാണിയ്ക്ക് സാധിച്ചു. അന്നത്തെ പ്രശസ്ത നായികമാരായ ഷീല, ജയഭാരതി, അങ്ങനെയുള്ളവരും സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തത് പോലെ റാണിയ്ക്കും സാധിച്ചു. അനാവരണം എന്ന ചിത്രത്തില്‍ സത്താറിന്റെ നായികയായി. രാമു കാര്യാട്ടിന്റെ നെല്ല് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു. ഐവി ശശിയുടെ സംവിധാനത്തിന്റെ തുടക്കകാലത്ത് റാണി ചന്ദ്ര വലിയ താരമാണ്. പക്ഷേ സിനിമയില്‍ തുടക്കകാരനായ തനിക്ക് സിനിമ സംവിധാനം ചെയ്യാനുള്ള എല്ലാ സഹായവും റാണി ചെയ്ത് തന്നായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. അങ്ങനെ ഐവി ശശിയുടെ ഉത്സവം എന്ന ചിത്രത്തില്‍ റാണി ചന്ദ്രയും പ്രധാന വേഷത്തില്‍ അഭിനയിച്ചു.
മലയാളത്തിലെ ആദ്യ സൈക്കോളജിക്കല്‍ ചിത്രമായ സ്വപ്‌നാടനത്തിലും റാണി ചന്ദ്ര നായികയായി. ഈ സിനിമയിലൂടെ 1976 ല്‍ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം അവര്‍ക്ക് ലഭിച്ചു. അന്നത്തെ സിനിമാ സ്വപ്‌നങ്ങളെയൊക്കെ മാറ്റി മറിച്ച ചിത്രമായിരുന്നു ഇത്. മലയാളത്തിന് പുറമേ തമിഴിലും റാണി അഭിനയിച്ചു. ആ ചിത്രങ്ങളൊക്കെ ശ്രദ്ധിക്കപ്പെട്ടു.
അന്ന് ദുബായില്‍ സിനിമാ താരങ്ങളുടെ പരിപാടി നടക്കുന്നുവെന്ന് പറയുന്നത് തന്നെ വളരെ അപൂര്‍വ്വമാണ്. ആളുകള്‍ ജോലിയ്ക്ക് വേണ്ടി അങ്ങോട്ട് പോയി തുടങ്ങുന്നതേയുള്ളു. എന്നിരുന്നാലും 1976 ല്‍ റാണി ചന്ദ്ര ദുബായിലെ ഒരു പരിപാടിയ്ക്ക് പോയി. കൊല്ലത്ത് നിന്നുള്ള സജാദ് തങ്ങള്‍ കുഞ്ഞ് എന്നൊരാളാണ് ആ പ്രോഗ്രാം നിയന്ത്രിച്ചിരുന്നത്. പരിപാടി കഴിഞ്ഞ് ബോംബെയിലെത്തിയ ഇവര്‍ അവിടെ നിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്നു. ആ സമയത്താണ് ഒരു അപകടമുണ്ടാവുന്നത്.
റാണി ചന്ദ്രയ്ക്ക് ആറ് സഹോദരങ്ങളാണ്. ഒരു സഹോദരനും ബാക്കി സഹോദരിമാരുമാണ്. മൂന്ന് സഹോദരിമാര്‍ നടിയുടെ കൂടെ പ്രോഗ്രാം അവതരിപ്പിക്കുന്നുണ്ട്. അങ്ങനെ റാണി ചന്ദ്രയടക്കം നാല് സഹോദരിമാരും അമ്മയും ഇവരുടെ വാദ്യമേളക്കാരും മറ്റ് ഡാന്‍സുകാരുമൊക്കെ ഒരുമിച്ചാണ് ചെന്നൈയിലേക്ക് പോരുന്നത്. ആദ്യം കയറിയ വിമാനത്തിന് എന്തോ തകരാര്‍ സംഭവിച്ചു. ആ ഫ്‌ളൈറ്റ് ക്യാന്‍സലായി. ശേഷം വേറൊരു ഫ്‌ളൈറ്റില്‍ കയറ്റി. അത് പറന്ന് അധികം പൊങ്ങുന്നതിന് മുന്‍പ് തന്നെ തീപിടിച്ചു.

പെട്ടെന്ന് ലാന്‍ഡ് ചെയ്യാനുള്ള നിര്‍ദ്ദേശം കൊടുത്തെങ്കിലും അതിനുള്ള ഉയരത്തിലേക്ക് വിമാനം എത്തിയിരുന്നില്ല. ആ ഫ്‌ളൈറ്റ് മൂക്കുംകുത്തി വീണു. അതിലുണ്ടായിരുന്ന 94 ആളുകളും കത്തിയമര്‍ന്നു. ധാരുണമായൊരു അപകടമായി പോയി. പ്രശസ്തിയിലേക്ക് വളര്‍ന്ന് വന്നൊരു നായികയ്ക്ക് സംഭവിച്ച ധാരുണ മരണമാണ് റാണിയ്ക്ക് ഉണ്ടായത്. ഇവരുടെ മൃതദേഹം കൊണ്ട് ചെല്ലുമ്പോള്‍ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു.
വിമാനം പറന്ന് ഉയര്‍ന്ന ഉടനെ ഒരു പക്ഷി അതിന്റെ ചിറകില്‍ വന്നിടിച്ചു. പെട്ടെന്ന് ഒരു സ്പാര്‍ക്കുണ്ടായി. പിന്നാലെ വിമാനം കത്തുകയും താഴേക്ക് വീണ ഉടന്‍ കത്തിയമരുകയുമായിരുന്നു എന്നുമാണ് അപകടം നേരില്‍ കണ്ട ദൃക്‌സാക്ഷി പറഞ്ഞത്. 7 ജീവനക്കാരും ബാക്കിയുള്ളവര്‍ മൊത്തം യാത്രക്കാരുമായിരുന്നു.
ശരിയാണോന്ന് അറിയില്ല, നടി ചിപ്പിയുടെ അച്ഛന്റെ പെങ്ങളാണ് റാണി ചന്ദ്രയെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. വാര്‍ത്തയിലൂടെയാണ് ഞാന്‍ ഈ ബന്ധത്തെ കുറിച്ച് അറിഞ്ഞത്. റാണി ചന്ദ്രയുടെ സഹോദരൻ ഷാജിയുടെ മകളാണ് ചിപ്പിയെന്നാണ് വിവരം.
മരണസമയത്ത് ഭദ്രകാളി എന്ന സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു റാണി ചന്ദ്ര. അത് പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. കുറച്ച് ഭാഗങ്ങള്‍ ഡ്യൂപ്പിനെ വെച്ച് ചെയ്‌തെങ്കിലും അതത്ര ശരിയായില്ല. ഇതോടെ റാണിയുടെ പഴയ സിനിമകളില്‍ നിന്നുള്ള ര ംഗങ്ങളൊക്കെ മുറിച്ചെടുത്ത് സിനിമ പൂര്‍ത്തിയാക്കി. ഈ ചിത്രം ഭയങ്കര ഹിറ്റായി. സാമ്പത്തിക ലാഭവുമുണ്ടാക്കി. മലയാളത്തിലെ ഏതോ ഒരു സിനിമയുടെ റീമേക്ക് ആയിരുന്നു ഭദ്രകാളി എന്ന പടം.
വലിയൊരു കുടുംബത്തില്‍ നിന്നുള്ള ആളായത് കൊണ്ട് കുടുംബത്തെ സംരക്ഷിക്കണമെന്നുള്ളത് കൊണ്ടും സാമ്പത്തികം മാത്രം മുന്‍നിര്‍ത്തിയുമാണ് ആദ്യം റാണി സിനിമയിലേക്ക് എത്തുന്നത്. വളരെ ആത്മാര്‍ഥതയോടാണ് അവര്‍ സിനിമയില്‍ സഹകരിച്ചത്. അന്നത്തെയും ഇന്നത്തെയും നടിമാര്‍ക്കുള്ള താരജാഡയോ അഹങ്കാരമോ ഒന്നുമില്ലായിരുന്നു. സിനിമാക്കാരോടും മാധ്യമപ്രവര്‍ത്തകരോടുമൊക്കെ അവര്‍ വളരെയധികം സഹകരിച്ചു. എല്ലാവര്‍ക്കും പ്രിയപ്പെട്ട നടിയായത് കൊണ്ട് അധികം ഗോസിപ്പുകള്‍ പോലും അവരുെ പേരിലുണ്ടായില്ല.
ഒരു വര്‍ഷത്തില്‍ പത്തോ പതിനഞ്ചോ സിനിമകളില്‍ അവര്‍ അഭിനയിച്ചിരുന്നു. റാണി ചന്ദ്ര എന്ന പേര് പറയുമ്പോള്‍ തന്നെ ഒത്തിരി സിനിമകള്‍ മനസിലേക്ക് ഓടി വരും. മലയാളത്തിലെ ഒന്നാം നമ്പര്‍ നായികയാവേണ്ട ആളായിരുന്നു അവര്‍. പക്ഷേ അവരെ അകാലത്തില്‍ നഷ്ടപ്പെട്ടതോടെ മലയാള സിനിമയ്ക്കാണ് വലിയ നഷ്ടമുണ്ടായത്. ഇവരെ പോലുള്ളവർ എന്നും മലയാളത്തിന് വലിയൊരു നഷ്ടമാണ്. സമാനരീതിയില്‍ നിരവധി താരങ്ങളെ നമുക്ക് നഷ്ടപ്പെട്ട് പോകാറുണ്ടെന്നും ഇബ്രാഹിംകുട്ടി പറയുന്നു.


Click it and Unblock the Notifications











