'കുടുംബത്തോടെ മരിക്കാൻ തീരുമാനിച്ചിരുന്നു... ഒട്ടും താൽപര്യമില്ലാതെയാണ് സീരിയലിൽ അഭിനയിച്ചത്'; മൃദുല വിജയ്!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് നടി മൃദുല വിജയ്. സിനിമയിലൂടെയാണ് കരിയർ ആരംഭിച്ചതെങ്കിലും സീരിയലുകളിലൂടെയാണ് മൃദുല ശ്രദ്ധിക്കപ്പെടുന്നത്. തിരുവനന്തപുരത്തുകാരിയായ മൃദുല 2014ലാണ് ആദ്യ സിനിമയിൽ അഭിനയിച്ചത്. ആദ്യത്തെ താരത്തിന്റെ സിനിമ തമിഴിലായിരുന്നു. നൂറാം നാൾ എന്നായിരുന്നു സിനിമയുടെ പേര്. പിന്നീട് 2015ൽ ജെന്നിഫർ കറുപ്പയ്യ എന്നൊരു തമിഴ് സിനിമയിൽ മൃദുല അഭിനയിച്ചു. 2015ൽ തന്നെയാണ് മൂന്നാമത്തെ തമിഴ് സിനിമയും സംഭവിച്ചത്.

കടൻ അൻപൈ മുറിക്കും എന്നായിരുന്നു സിനിമയുടെ പേര്. പിന്നീട് രണ്ട് മലയാള സിനിമകളിലാണ് മൃദുല അഭിനയിച്ചത്. സെലിബ്രേഷൻ, ബ്രിട്ടീഷ് ബെം​ഗ്ലാവ് എന്നിവയായിരുന്നു ആ സിനിമകൾ. സിനിമയിൽ തന്നെ കൂടുതൽ ശോഭിക്കണമെന്ന ആ​ഗ്രഹമാണ് മൃദുലയെ അഭിനയത്തിലേക്ക് എത്തിച്ചത്. പക്ഷെ വിധി മറ്റൊന്നായിരുന്നു മൃദുലയുടെ സൗഭാ​ഗ്യങ്ങളെല്ലാം സീരിയലിലായിരുന്നു.

Mridula Vijay

ഇതുവരെ മൃദുല ചെയ്ത എല്ലാ സീരിയലുകളും കഥാപാത്രങ്ങളും ഹിറ്റായിരുന്നു. ഏഷ്യാനെറ്റ്, സീകേരളം, മഴവിൽ മനോരമ തുടങ്ങി വിവിധ ചാനലുകളിലായി നിരവധി സീരിയലുകളുടെ ഭാ​ഗമായിരുന്നു മൃദുല. കൂടാതെ ചില റിയാലിറ്റി ഷോകളിലും മൃദുല പങ്കെടുത്തിരുന്നു. സീരിയൽ നടനും മജീഷ്യനുമെല്ലാമായ യുവ കൃഷ്ണയെയാണ് മൃദുല വിവാ​ഹം ചെയ്തത്.

യുവയും അഭിനയത്തിൽ സജീവമാണ്. യുവ കൃഷ്ണയുമായുള്ള വിവാഹശേഷമാണ് മൃദുല യൂട്യുബിലും സോഷ്യൽ മീഡിയയിലുമെല്ലാം വളരെയധികം സജീവമാകുന്നത്. വിവാഹം, മകളുടെ വരവ് തുടങ്ങി എല്ലാ സന്തോഷ നിമിഷങ്ങളും മൃദുല ആരാധകരുമായി യുട്യൂബ് ചാനൽ വഴിയും മറ്റ് സോഷ്യൽമീ‍ഡിയ വഴിയും പങ്കുവെക്കാറുണ്ട്.

മൃദുലയുടെയും യുവയുടെയും മകൾ ധ്വനിയും ഇന്നൊരു കൊച്ചു സെലിബ്രിറ്റിയാണ്. ഇപ്പോഴിതാ മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മൃദുല പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. സീരിയൽ അഭിനയത്തോട് തനിക്ക് ഒട്ടും താൽപര്യമില്ലായിരുന്നുവെന്നും കുടുംബത്തിന് അമിതമായ സാമ്പത്തീക ബാധ്യത വന്ന് ദുരിതത്തിലായതുകൊണ്ട് മാത്രമാണ് താൻ നിവർത്തിയില്ലാതെ സീരിയലിൽ അഭിനയിച്ച് തുടങ്ങിയത് എന്നുമാണ് മൃദുല പറഞ്ഞത്.

അഭിമുഖത്തിനിടെ മൃദുലയോടും യുവയോടും എസ്എസ്എൽസി മാർക്കിനെ കുറിച്ച് അവതാരകൻ ചോദിച്ചപ്പോഴാണ് തന്റെ ജീവിതാനുഭവങ്ങൾ മൃദുല പങ്കിട്ടത്. പ്ലസ് വൺ പ്ലസ് ടു സമയത്ത് നന്നായി പഠിക്കാൻ സാധിച്ചിരുന്നില്ലെന്നും അതുകൊണ്ടാണ് മാർക്ക് കുറഞ്ഞതെന്നുമാണ് മൃദുല പറഞ്ഞത്.

Mridula Vijay

മൃദുലയുടെ വാക്കുകളിലേക്ക്... 'എനിക്ക് അറുപത് ശതമാനം മാർക്ക് മാത്രമെ ഉണ്ടായിരുന്നുള്ളു. പ്ലസ് വൺ പ്ലസ് ടു സമയത്ത് നന്നായി പഠിക്കാൻ സാധിച്ചിരുന്നില്ല അതുകൊണ്ട് തന്നെ അറുപത് ശതമാനത്തിന് അടുത്തെ മാർക്ക് നേടാൻ സാധിച്ചുള്ളു. ആ സമയത്ത് അച്ഛനും അമ്മയ്ക്കും ഒരു അപകടം സംഭവിച്ചിരുന്നു. ഹ്യുമാനിറ്റീസായിരുന്നു എടുത്തിരുന്നത്.'

'എനിക്ക് താൽപര്യമുള്ള സബ്ജെക്ടാണ്. അതുകൊണ്ട് തന്നെ നന്നായി ശ്രമിച്ചിരുന്നെങ്കിൽ എനിക്ക് കുറച്ച് കൂടി മാർക്ക് വാങ്ങാൻ കഴിയുമായിരുന്നു. പത്തിൽ പഠിക്കുമ്പോഴാണ് ഞാൻ സിനിമ ചെയ്തത്. പ്ലസ് ടു കഴിഞ്ഞാണ് സീരിയൽ ചെയ്തത്. സീരിയൽ വെറുത്ത ആളായിരുന്നു ഞാൻ. സീരിയൽ ഓഡീഷൻ വരുമ്പോൾ അമ്മയ്ക്ക് അതിലേക്ക് വിടാൻ‌ താൽപര്യമുണ്ടായിരുന്നു. പക്ഷെ എനിക്ക് ഇഷ്ടമായിരുന്നില്ല.'

'പിന്നെ അച്ഛനും അമ്മയ്ക്കും അപകടം സംഭവിച്ചപ്പോൾ കുടുംബത്തിലെ വരുമാനം നിലച്ചു. ഞങ്ങളെ സഹായിക്കാനും ആരും ഉണ്ടായിരുന്നില്ല. വീടിന്റെ വാടക അടക്കം എല്ലാം മുടങ്ങി. സാമ്പത്തീകമായി പ്രതിസന്ധിയിലായതോടെ കുടുംബത്തോടെ മരിക്കാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. ആ സമയത്താണ് ഒരു സീരിയൽ ഓഫർ എനിക്ക് വന്നത്.'

'അന്ന് വേറെ നിവർത്തിയില്ലാതെ ജീവിക്കാൻ വേണ്ടി ഞാൻ അത് സ്വീകരിച്ചു. അതോടെ നല്ല രീതിയിൽ ഫാമിലി നോക്കാനും വീട് വെക്കാനും വാഹനം വാങ്ങാനും അനിയത്തിയെ പഠിപ്പിക്കാനും വിവാ​ഹം കഴിക്കാനുമെല്ലാം സാധിച്ചു. പക്ഷെ എനിക്ക് കോളജ് ലൈഫ് ആസ്വദിക്കാൻ സാധിച്ചില്ല. ഓവറായി എക്സാജുറേറ്റ് ചെയ്താണ് സീരിയലിൽ കാണിക്കുന്നത്. അതൊന്നും എനിക്കിഷ്ടമല്ലായിരുന്നു. അതാണ് സീരിയലിൽ അഭിനയിക്കാൻ മടിച്ചത് എന്നും', മൃദുല പറഞ്ഞു.

More from Filmibeat

Read more about: mridula vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X