'മകൾ തന്നെ എന്റെ രണ്ടാം കല്യാണത്തിന് കൂട്ട് നിന്നു, ഉണ്ണിയേട്ടന് തീരെ ഇഷ്ടമില്ലാത്ത വീഡിയോയാണ് ഇത്'; മൃദുല
തനിക്ക് വളരെ ഇന്ററസ്റ്റിങായ വീഡിയോയാണ് ഇതെന്നും എന്നാൽ തന്റെ ഭർത്താവും നടനുമായ യുവ കൃഷ്ണയ്ക്ക് ഈ വീഡിയയോട് തീരെ താൽപര്യമില്ലെന്നുമാണ് മൃദുല വീഡിയോ ആരംഭിക്കുമ്പോൾ തന്നെ പറയുന്നത്
മൃദുല വിജയ് എന്ന സീരിയൽ താരം മിനി സ്ക്രീൻ പ്രേക്ഷകർക്ക് വളരെ സുപരിചിതയാണ്. ഒട്ടനവധി സീരിയലുകളിൽ പ്രധാന കഥാപാത്രങ്ങളും നായിക വേഷവുമെല്ലാം മൃദുല ചെയ്ത് കഴിഞ്ഞു. സീരിയലുകളിൽ അഭിനയിക്കുമ്പോൾ തന്നെ ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന സ്റ്റാർ മാജിക്ക് എന്ന ഷോയിലും മൃദുല പങ്കാളിയായിരുന്നു.
അവിടെ വെച്ചാണ് മൃദുലയ്ക്ക് ആരാധകർ കൂടിയത്. സീരിയൽ താരം യുവ കൃഷ്ണയാണ് മൃദുലയെ വിവാഹം ചെയ്തത്. വിവാഹ ശേഷമാണ് ഇരുവരും ചേർന്ന് യുട്യൂബ് ചാനൽ ആരംഭിച്ചത്.

ഇപ്പോൾ തങ്ങളുടെ ഓരോ ചെറിയ വിശേഷവും ഇരുവരും ഈ സോഷ്യൽമീഡിയ പേജ് വഴി അറിയിക്കും. വിവാഹത്തിന് ശേഷവും മൃദുല വിജയ് അഭിനയത്തിൽ സജീവമായിരുന്നു. പക്ഷെ ഗർഭിണിയായതോടെ അഭിനയം നിർത്തി.
ശേഷം കുഞ്ഞ് പിറന്ന് കുറച്ച് മാസങ്ങൾക്ക് പിന്നിട്ടപ്പോൾ മൃദുല വീണ്ടും അഭിനയത്തിലേക്ക് ഇറങ്ങി. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന റാണി രാജ എന്ന സീരിയലിലൂടെയാണ് മൃദുല രണ്ടാം വരവ് നടത്തിയത്. മഴവിൽ മനോരമയിൽ ഏറ്റവും ടിആർപി ഉള്ള സീരിയൽ കൂടിയാണ് റാണി രാജ.
സീരിയൽ തുടങ്ങിയ ഘട്ടത്തിൽ മൃദുല ചെയ്തിരുന്ന നായിക വേഷം അവതരിപ്പിച്ചിരുന്നത് സിനിമാ താരം അർച്ചന കവിയായിരുന്നു. പിന്നീട് താരം സീരിയലിൽ നിന്നും പിന്മാറിയതോടെ മൃദുലയ്ക്ക് ആ അവസരം ലഭിക്കുകയായിരുന്നു. ഇപ്പോൾ സീരിയലിൽ മൃദുല അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിവാഹവും മറ്റുമാണ് നടക്കുന്നത്.
അതിന്റെ പിന്നാമ്പുറ വിശേഷങ്ങൾ തന്റെ യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുകയാണ് മൃദുല. വീണ്ടും ഒരു സീരിയൽ കല്യാണം എന്ന തലക്കെട്ടോടെയാണ് വീഡിയോ മൃദുല പങ്കുവെച്ചിരിക്കുന്നത്.
തനിക്ക് വളരെ ഇന്ററസ്റ്റിങായ വീഡിയോയാണ് ഇതെന്നും എന്നാൽ തന്റെ ഭർത്താവും നടനുമായ യുവ കൃഷ്ണയ്ക്ക് ഈ വീഡിയയോട് തീരെ താൽപര്യമില്ലെന്നുമാണ് മൃദുല വീഡിയോ ആരംഭിക്കുമ്പോൾ തന്നെ പറയുന്നത്. ഇപ്പോൾ ലൊക്കേഷനിലേക്ക് പോവുമ്പോള്‍ ധ്വനിയും അമ്മയും കൂടെയുണ്ടാവാറുണ്ടെന്നും മൃദുല പറഞ്ഞിരുന്നു.
'എന്റെ ഉണ്ണിയേട്ടന് തീരെ ഇഷ്ടമില്ലാത്ത വീഡിയോയാണ് ഇത്. അതിനാല്‍ത്തന്നെ ആള്‍ ഇതില്‍ ഇല്ല. റാണിരാജ ലൊക്കേഷനിലെ വീഡിയോ എടുക്കണമെന്ന് കരുതിയിരുന്നു. വെഡ്ഡിങ് സ്വീക്വന്‍സൊക്കെയാണ് ഇപ്പോൾ എടുക്കുന്നത്. അത് ഷൂട്ട് ചെയ്യാമെന്ന് കരുതി' ലൊക്കേഷനിലേക്ക് പോവുന്നതിന് മുമ്പും അതിന് ശേഷമുള്ള കാര്യങ്ങളുമാണ് മൃദുല കാണിച്ചത്.

കൃത്യസമയത്ത് ഉറക്കവും ആഹാരവും ലഭിച്ചാല്‍ മതി ധ്വനിക്ക്. അവള്‍ എന്നെ അന്വേഷിക്കുന്ന പതിവൊന്നുമില്ലെന്നും ഷൂട്ടിങിനായി ഇറങ്ങുമ്പോൾ മകളെ കുറിച്ച് സംസാരിച്ച് മൃദുല പറഞ്ഞു. ശരിക്കൊരു കല്യാണ ഫീലിലാണ് എല്ലാവരും.
യുവ ചേട്ടനില്ലാതെ ചേച്ചിയുടെ രണ്ടാമത്തെ കല്യാണമാണ് ഇതെന്നായിരുന്നു മാന്‍വി പറഞ്ഞത്. ഷൂട്ടിനിടയില്‍ ധ്വനിയെ എടുക്കുന്നതും മൃദുല കാണിച്ചിരുന്നു. അമ്മയുടെ മാലയിലായിരുന്നു ധ്വനിയുടെ പിടുത്തം.
ഞാന്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോയെന്ന് നോക്കാനായി ഏട്ടന്‍ വിട്ടതാണ് ധ്വനിയെ. എന്നാല്‍ ഇവള്‍ തന്നെ എന്റെ രണ്ടാം കല്യാണത്തിന് കൂട്ട് നിന്നുവെന്നായിരുന്നു മൃദുല പറഞ്ഞത്.
വെഡ്ഡിങ് സീന്‍ ചിത്രീകരിച്ചതിന് ശേഷമായി റിസപ്ക്ഷന്‍ രംഗങ്ങളും ചിത്രീകരിച്ചിരുന്നു. റിസപക്ഷന് പാട്ടും ഡാന്‍സുമൊക്കെയുണ്ടെന്നാണ് കേട്ടത്. എങ്ങനെയാണെന്നുള്ള എക്‌സൈറ്റ്‌മെന്റിലാണ് ഞങ്ങള്‍ മൃദുല പറഞ്ഞു. പ്രിയ സുഹൃത്തായ സ്വാതിയേയും മൃദുല വീഡിയോയിൽ കാണിച്ചിരുന്നു. സ്വാതിയുടെ ഭര്‍ത്താവായ പ്രതീഷാണ് ഈ പരമ്പരയുടെ ക്യാമറാമാനും കോ പ്രൊഡ്യൂസറും.
രണ്ടാംവരവിലും ചേച്ചി നന്നായി അഭിനയിച്ചെന്നായിരുന്നു സ്വാതി മൃദുലയെക്കുറിച്ച് പറഞ്ഞത്. ശരിക്കും ഒറിജിനൽ കല്യാണത്തിന് വേണ്ടി ഒരുക്കുന്നത് പോലെ വളരെ മനോഹരമായാണ് റാണി രാജയിലെ വിവാഹ രംഗം ഷൂട്ട് ചെയ്യാൻ മണ്ഡപം ഒരുക്കിയത്. ഒരുപാട് പേരുടെ കഷ്ടപ്പാട് ഇതിന് പിറകിലുണ്ടെന്നും മൃദുല വീഡിയോയിൽ പറഞ്ഞിരുന്നു.


Click it and Unblock the Notifications











