For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേലിഷ് പ്രണയത്തിനായി രഞ്ജിനിയെ ബലിയാക്കി? ബിഗ് ബോസിന് അറഞ്ചം പുറഞ്ചം ട്രോളുകള്‍, കാണൂ!

  |

  ഓണാഘോഷം കഴിഞ്ഞതിന് പിന്നാലെയായി ബിഗ് ബോസില്‍ മറ്റൊരു എലിമിനേഷന്‍ കൂടി കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വാരത്തില്‍ എലിമിനേഷന്‍ ഒഴിവാക്കിയിരുന്നു. അന്ന് ലിസ്റ്റിലുണ്ടായിരുന്നവരാണ് ഇത്തവണ മാറ്റുരച്ചത്. പേളി മാണി, ശ്രിനിഷ്, അരിസ്റ്റോ സുരേഷ്, രഞ്ജിനി ഹരിദാസ്, അര്‍ച്ചന എന്നിവരായിരുന്നു ലിസ്റ്റിലുണ്ടായിരുന്നത്. മത്സരത്തിനൊടുവിലാണ് രഞ്ജിനിയാണ് ഇത്തവണ പുറത്തേക്ക് പോവുന്നതെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിക്കുകയായിരുന്നു. കെട്ടിപ്പിടിച്ചാണ് എല്ലാവരും താരത്തെ യാത്രയാക്കിയത്.

  പേളിയും ശ്രീനിയും ഉറച്ച തീരുമാനത്തില്‍! മോതിരമാറ്റം ഉടന്‍ വേണം.. മോഹന്‍ലാലിനോട് അഭ്യര്‍ത്ഥന!

  പേളി മാണിയും ശ്രിനിഷ് അരവിന്ദനും തമ്മില്‍ പ്രണയത്തിലാണെന്ന കാര്യത്തിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. മോഹന്‍ലാലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് താരങ്ങളോട് ചോദിച്ചത്. ഇനിയുള്ള ജീവിതം ശ്രീനിക്കൊപ്പമാണെന്ന് പേളിയും പേളിക്കൊപ്പമാണെന്ന് ശ്രീനിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരുടെ വീട്ടുകാരെ ബിഗ് ബോസില്‍ കൊണ്ടുവന്ന് ഇതേക്കുറിച്ച് സംസാരിക്കാമെന്ന് മോഹന്‍ലാല്‍ ഏറ്റിട്ടുണ്ട്. അതിനിടയിലാണ് രഞ്ജിനി പുറത്തേക്ക് പോയത്. ഈ രണ്ട് സംഭവങ്ങളും നടന്നതിന് പിന്നാലെ ട്രോളര്‍മാരും സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.

  36 ലെത്തിയിട്ടും കല്യാണം കഴിച്ചില്ല? ബിഗ് ബോസിലെ പടിയിറക്കത്തിനിടയില്‍ ആ രഹസ്യവും രഞ്ജിനി പറഞ്ഞു!

  വോട്ട് ചെയ്തവരുടെ കാര്യമോ

  വോട്ട് ചെയ്തവരുടെ കാര്യമോ

  കഴിഞ്ഞ വാരത്തില്‍ എലിമിനേഷനില്‍ നിന്നും രഞ്ജിനി രക്ഷപ്പെട്ടിരുന്നു. സാബുവുമായും ഷിയാസുമായുള്ള വഴക്കിനിടയിലാണ് താരം പരിപാടിയില്‍ നിന്നും പുറത്തേക്ക് പോയത്. ഇത് തന്നെയായിരുന്നു താരത്തിന് നെഗറ്റീവായി ഭവിച്ചത്. അതിന് മുന്‍പത്തെ ആഴ്ചയില്‍ എലിമിനേഷനില്‍ നിന്നും രക്ഷപ്പെട്ടതിന് ശേഷമുള്ള ചര്‍ച്ച നോക്കൂ.

  ഇനി ബിഗ് ബോസ് കാണില്ല

  ഇനി ബിഗ് ബോസ് കാണില്ല

  നേരത്തെ ബിഗ് ബോസില്‍ നിന്നും രഞ്ജിനി പുറത്തുപോവണമെന്നായിരുന്നു എല്ലാവരും ആവശ്യപ്പെട്ടത്. അപ്രതീക്ഷിതമായി വഴക്കുണ്ടാക്കി എല്ലാവരെയും വെറുപ്പിക്കുന്നതിന് ഏറെ മുന്നിലാണ് ഈ താരം. ബഷീറും ഷിയാസുമായുള്ള വഴക്കുകള്‍ അനാവശ്യമായിരുന്നുവെന്നാണ് പലരും പറഞ്ഞത്. കാത്തിരിപ്പിനൊടുവില്‍ താരം പുറത്തുപോയപ്പോള്‍ ഇനി പരിപാടി കാണില്ലെന്ന തീരുമാനവുമായാണ് ചിലരെത്തിയത്.

  അരിസ്റ്റോ സുരേഷിനോട് പേളി പറഞ്ഞത്?

  അരിസ്റ്റോ സുരേഷിനോട് പേളി പറഞ്ഞത്?

  തുടകത്തില്‍ വളരെ അടുപ്പത്തിലായിരുന്നു പേളിയും അരിസ്റ്റോ സുരേഷും. തന്റെ അച്ഛനെപ്പോലെയാണ് അദ്ദേഹമെന്നായിരുന്നു താരം പറഞ്ഞത്. എന്നാല്‍ അച്ഛന്‍ ബന്ധമൊക്കെ ഇപ്പോള്‍ തീര്‍ന്നിരിക്കുകയാണ്. തന്റെ തലയില്‍ മുടിയാണ് ഇരിക്കേണ്ടതെന്നും അവിടല്ല സുരേഷ് ഇരിക്കേണ്ടതെന്നും താരം പറഞ്ഞിരുന്നു.

  ഉണ്ടാക്കാന്‍ വരില്ലേ?

  ഉണ്ടാക്കാന്‍ വരില്ലേ?

  വണ്ണാത്തിപ്പുള്ളും കുഞ്ഞുമെന്ന ഗാനത്തിനൊപ്പം പേളിയും സുരേഷും ആടിപ്പാടിയിരുന്നു. അന്നൊക്കെ ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് മാത്രമല്ല ശക്തമായ പിന്തുണയായിരുന്നു നല്‍കിയതും. ഇന്നിപ്പോള്‍ അവസ്ഥ മാറിയില്ലേ.

  പേളിയുടെ സദ്യവിളമ്പല്‍

  പേളിയുടെ സദ്യവിളമ്പല്‍

  മോഹന്‍ലാലിനോടൊപ്പമായിരുന്നു മത്സരാര്‍ത്ഥികള്‍ ഓണം ആഘോഷിച്ചത്. ലളിതമായിട്ടായിരുന്നു ആഘോഷം. അതിനിടയില്‍ സദ്യ വിളമ്പുന്ന പേളിയും ശ്രീനിയും ഹൃദയം കമൈറുന്ന കാഴ്ച ആരും കണ്ടില്ലേ.

  ഇതുംകൂടി ചോദിക്കണേ

  ഇതുംകൂടി ചോദിക്കണേ

  പേളിയും ശ്രീനിയും തമ്മില്‍ നടത്തുന്ന രഹസ്യ ചര്‍ച്ചകളെക്കുറിച്ചും അര്‍ധരാത്രിയിലെ സംഭാഷണത്തെക്കുറിച്ചുമൊക്കെ മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ഇതിനിടയിലാണ് ഹിമ-സാബു ബന്ധത്തെക്കുറിച്ചും ചോദിക്കണമെന്ന ചോദ്യമുയര്‍ന്നിട്ടുള്ളത്.

  സാബുവിന്റെ വിലാപം

  സാബുവിന്റെ വിലാപം

  തുടക്കത്തിലെപ്പോലെയല്ല ഇപ്പോള്‍ സാബുവുമായി അടുത്ത സൗഹൃദത്തിലായിരുന്നു രഞ്ജിനി. ഹിമ നടത്തുന്ന നീക്കങ്ങളില്‍ നിന്നും സാബുവിനെ രക്ഷിച്ചിരുന്നത് താരമായിരുന്നു. അതിനിടയിലാണ് പുറത്തേക്ക് പോയത്. സാബുവിന് ഇതേ പറയാനുള്ളൂ.

  രഞ്ജിനിയെ തട്ടും

  രഞ്ജിനിയെ തട്ടും

  തന്റെ യഥാര്‍ത്ഥ വശം പുറത്തുവരുന്നതിന് മുന്‍പ് തന്നെ രഞ്ജിനി പരിപാടിയില്‍ നിന്നും പുറത്തായിരിക്കുകയാണ്. താരം സേഫാകുമെന്നായിരുന്നു ഫാന്‍സ് പ്രവര്‍ത്തകര്‍ കരുതിയത്. എന്നാല്‍ അതായിരുന്നില്ല സംഭവിച്ചത്. വോട്ടിങ്ങിലെ കുറവും താരത്തിന് വിനയായിരുന്നു.

  ഇഷ്ടപ്പെട്ട് വരികയായിരുന്നു

  ഇഷ്ടപ്പെട്ട് വരികയായിരുന്നു

  സാബുവും രഞ്ജിനിയും തുല്യശക്തരായ മത്സരാര്‍ത്ഥികളായിരുന്നു. ഇവര്‍ക്കിടയിലെ ബന്ധത്തെ എല്ലാവരും ഇഷ്ടപ്പെട്ട് വരികയായിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി പുറത്തേക്ക് പോവേണ്ടി വരുന്നതെന്ന് പറയുന്നവരും കുറവല്ല.

  ദുരന്തങ്ങള്‍ തുടരുന്നു

  ദുരന്തങ്ങള്‍ തുടരുന്നു

  ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളായ രഞ്ജിനി പുറത്തേക്ക് പോവുന്നു, മത്സരമെന്തെന്നും എങ്ങനെ കളിക്കണമെന്നുമറിയാത്ത ദുരന്തങ്ങള്‍ ഇപ്പോഴും പരിപാടിയില്‍ തുടരുന്നുണ്ടെന്നാണ് മറ്റൊരു കാര്യം.

  വീട്ടിലേക്ക് പോണമെന്ന് പറയുന്നവരെ നിലനിര്‍ത്തുന്നു

  വീട്ടിലേക്ക് പോണമെന്ന് പറയുന്നവരെ നിലനിര്‍ത്തുന്നു

  ഇടയ്ക്കിടയ്ക്ക് വീട്ടിലേക്ക് പോണമെന്ന് പറഞ്ഞ് വിലപിക്കുന്നവരെ ഒക്കെ നിലനിര്‍ത്തി, ടാസ്‌ക്കില്‍ നന്നായി പെര്‍ഫോം ചെയ്യുന്നവരെ പുറത്താക്കുന്ന പരിപാടിയാണോ വലിയ കളി, ഇങ്ങനെയെങ്കില്‍ ഇനി ഇത് കാണണമെന്നില്ല.

  പേളിയെക്കുറിച്ച് പറഞ്ഞത്

  പേളിയെക്കുറിച്ച് പറഞ്ഞത്

  പേളിയുടെ നാട്ടുകാരെയും കുടുംബാംഗങ്ങളെയും കാണിക്കുന്നതിനിടയില്‍ വളരെ നല്ല അഭിപ്രായമായിരുന്നു പലരും പറഞ്ഞത്. ദീപനായിരുന്നു ഈ പരിപാടി നയിച്ചത്. പേളിയെക്കുറിച്ച് നല്ല വാക്കുകള്‍ പറഞ്ഞതിന് ശേഷമുള്ള കാഴ്ച ഇങ്ങനെ.

  2 പേരെ മാത്രം

  2 പേരെ മാത്രം

  തുടക്കത്തില്‍ രഞ്ജിനിയേയും ശ്വേതയേയും മാത്രം എവിക്ഷനിലിട്ടായിരുന്നു പ്രതികാരം തീര്‍ത്തത്. എന്നാലിപ്പോള്‍ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളായ രഞ്ജിനിയെ പുറത്താക്കിയാണ് ചെറ്റത്തരം കാണിച്ചത്.

  പേളിയുടെ ഭാവം

  പേളിയുടെ ഭാവം

  തുടക്കത്തില്‍ അടുത്ത കൂട്ടുകാരായിരുന്ന പലരും മത്സരം കടുക്കുന്നതിനിടയില്‍ തങ്ങളുടെ നിലപാടും മാറ്റുകയായിരുന്നു. രഞ്ജിനിയും പേളിയും തമ്മില്‍ മുട്ടന്‍വഴക്ക് നടന്നിരുന്നു. ഇതിന് ശേഷമാണ് ഇവര്‍ പിരിഞ്ഞത്.

  പാവമായിരുന്നു

  പാവമായിരുന്നു

  എന്തിന്റെ പേരിലാണ് രഞ്ജിനിയെ പുറത്താക്കിയത്? കുറച്ച് വായിട്ടടിക്കുമെന്നല്ലേയുള്ളൂ, ആളൊരു പാവമല്ലേയെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. 11 പേരുള്ളപ്പോഴാണ് താരത്തെ പുറത്താക്കിയത്.

  അമ്മയോട് ചോദിക്കണം

  അമ്മയോട് ചോദിക്കണം

  ശ്രീനിയുമായി പ്രണയത്തിലാണെന്നും ഇനിയുള്ള ജീവിതം അവനൊപ്പമായിരിക്കണമെന്നും പേളി പരസ്യമായി പറഞ്ഞപ്പോള്‍ ശ്രീനിയുടെ പ്രതികരണം ഇതായിരുന്നു.

  English summary
  Ranjini Haridas elimination troll viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X