രഞ്ജിനിക്കുണ്ട് രണ്ട് പട്ടികള്‍
മോഡലും അവതാരകയും സിനിമ താരവും ഒക്കെയായ രഞ്ജിനി ഹരിദാസിന്റെ പട്ടിപ്രേമം ഏറെ പ്രസിദ്ധമാണ്. നായക്കുട്ടികളെക്കുറിച്ച് പറഞ്ഞാല്‍ പിന്നെ രഞ്ജിനിക്ക് നൂറ് നാവാണ്.
എന്നാല്‍ ഇപ്പോള്‍ തികച്ചും വ്യത്യസ്തമായൊരു പട്ടിക്കഥയാണ് രഞ്ജിനിയെ കുറിച്ച് പറയാനുള്ളത്. അത് ഇത്തിരി വിശാലമാണ്, കരുണാമയവുമാണ്.

പണവും പ്രശസ്തിയും ഒക്കെ ആയിക്കഴിഞ്ഞാല്‍ സോഷ്യല്‍ സ്റ്റാറ്റസിന് വേണ്ടി വില കൂടിയ നായക്കളെ വളര്‍ത്തുന്നവരാണ് ഭൂരിഭാഗം പേരും എന്നാല്‍ രഞ്ജിനി ഹരിദാസ് അങ്ങനെയല്ല. രഞ്ജിനിയുടെ പ്രിയപ്പെട്ട പട്ടികള്‍ തെരുവിന്റെ സന്തതികളാണ്.
അതെ, റിക്കിയെന്നും ബ്ലാക്കിയെന്നും പേരിട്ട രണ്ട് പട്ടികള്‍. തെരുവ്‌നായക്കളെ സംരക്ഷിക്കുന്ന സംഘടനയായ കര്‍മയില്‍ നിന്നാണ് രഞ്ജിനി ഈ പട്ടികളെ ഏറ്റെടുത്തത്. പട്ടിപ്രേമം ആവശ്യത്തിലധികം ഉള്ള രഞ്ജിനി ഈ സംഘടനയിലെ അംഗവും ആണ്.
ആസിഡ് വീണ് ശരീരം മുഴുന്‍ പൊള്ളിയ നിലയിലായിരുന്നത്രെ റിക്കിയെ കിട്ടിയത്. വൈറ്റ്‌ലയിലായിരുന്നു റിക്കി. കര്‍മ പ്രവര്‍ത്തകര്‍ പെറ്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചപ്പോഴാണ് രഞ്ജിന് റിക്കിയെ കാണുന്നതത്രെ...
അതേ സമയം തന്നെ മറ്റൊരു പട്ടിയും ആശുപത്രിയില്‍ ഉണ്ടായിരുന്നു. കാലുകളെല്ലാം കെട്ടിയിട്ട് ഓടിയില്‍ തള്ളിയ നിലയിലാണത്രെ ഇതിനെ കര്‍മ പ്രവര്‍ത്തകര്‍ക്ക് കിട്ടിയത്. എന്തായാലും രണ്ടിനേയും രഞ്ജിനി ദത്തെടുത്തു. ഇപ്പോള്‍ റിക്കിയും ബ്ലാക്കിയും രഞ്ജിനി ഹരിദാസിനൊപ്പം സുഖമായി കഴിയുന്നു.


Click it and Unblock the Notifications











