കല്യാണവും കുട്ടിയും വേണ്ടെന്ന് വെച്ചു, എന്നിട്ടും ഞാനിന്ന് അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ട്: രഞ്ജിനി ഹരിദാസ്
പെരിമെനോപോസ് കാരണം താൻ നേരിടുന്ന ബുദ്ധിമുട്ടുകൾ തുറന്ന് പറഞ്ഞ് ആങ്കർ രഞ്ജിനി ഹരിദാസ്. ശാരീരികമായും മാനസികമായും താൻ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് രഞ്ജിനി തന്റെ യൂട്യൂബ് ചാനലിൽ തുറന്ന് പറഞ്ഞു. എന്റെ ജീവിതത്തിൽ ഏറ്റവും മാറ്റങ്ങൾ വന്ന ഘട്ടമാണിത്. രണ്ട് മൂന്ന് വർഷം മുമ്പ് ഒന്നും എന്റെ കൺട്രോളിൽ അല്ലെന്ന് തോന്നിത്തുടങ്ങി. വ്യക്തതയില്ല. ഒന്നിലും തൃപ്തി തോന്നുന്നില്ല. എല്ലാം ബോറിംഗ് ആയിരുന്നു. ബോഡി പെയിൻ കൂടുന്നു.
ജോലിയിൽ ത്രിൽ ഇല്ല. ഇതൊക്കെയായപ്പോൾ വാട്ടർ ഫാസ്റ്റും മറ്റും ചെയ്തു. ഇതെനിക്ക് കുറച്ച് കാലത്തേക്ക് എനർജി തന്നു. ഇപ്പോഴും പഴയത് പോലെ ബുദ്ധിമുട്ടില്ല. കഴിഞ്ഞ കുറച്ച് നാളുകളായി തോളുകൾക്ക് അനക്കാൻ പറ്റാത്ത വേദന. ഉറങ്ങാൻ പറ്റില്ല. ഉണർന്നാൽ വേദന. 43 വർഷത്തിൽ എനിക്കിങ്ങനെ ഉണ്ടായിട്ടില്ല. കഴിഞ്ഞ ആറ് മാസത്തിനുള്ളിലാണ് തോളുകൾക്ക് വേദന വന്ന് തുടങ്ങിയത്.

ശരീരത്തിൽ അങ്ങിങ്ങായ വേദനയുണ്ട്. എന്റെ മനസ് ശരീരത്തേക്കാൾ മെച്ചമാണ്. അപ്പോഴാണ് കുട്ടികൾക്ക് ജന്മം നൽകുന്ന സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഞാൻ ചിന്തിച്ചത്. നിങ്ങളെ ആർക്കെങ്കിലും മനസിലാകുന്നുണ്ടോ. 15 വർഷം മുമ്പ് എന്റെ അമ്മ ഭയങ്കര വേദനയാണെന്ന് പറയുമായിരുന്നു. ഞാനെന്റെ അമ്മയെ പുച്ഛിച്ചിട്ടുണ്ട്. ഇപ്പോൾ അമ്മയോട് ക്ഷമ പറയുന്നു. 43 വയസിൽ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾ ഞാൻ ഇന്ന് അനുഭവിക്കുന്നു.
കൃത്യമായ ഉറക്കവും ഭക്ഷണവുമാണ്. വർക്കൗട്ടും ചെയ്യുന്നുണ്ട്. പക്ഷെ ഇതെല്ലാം ചെയ്തിട്ടും ഇത് അനുഭവിക്കുന്നു. ഡോക്‌ടർമാരെ ഞാൻ കണ്ടതാണ്. അവർ പറയുന്നത് ചെയ്തിട്ടും ഇത് പോകുന്നില്ലേ. അതാണ് എന്റെ വലിയ ആശങ്ക. ഇതെങ്ങനെ പരിഹരിക്കാമെന്ന് എനിക്കറിയണം. അല്ലാതെ തന്നെ എനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. പക്ഷെ പെരിമെനോപോസ് കാരണമുള്ള ബുദ്ധിമുട്ടുകൾ എനിക്ക് ഇഷ്ടപ്പെടുന്നില്ല.
ഹോർമോണൽ ഇൻബാലൻസുണ്ടാക്കുന്ന കാര്യങ്ങളിൽ നിന്നും പേടിച്ച് മാറി നിന്ന ആളാണ് ഞാൻ. കുട്ടികളില്ല. കല്യാണമില്ല. ഈ സമയത്ത് കാമുകനുമില്ല. ടെക്നിക്കലി സ്ട്രസ് ഇല്ല. ബയോളജിക്കലി വെറുതെ സ്ട്രസ് വരുന്ന ഘട്ടത്തിലാണ് ഞാനിപ്പോൾ. ഇതിലെനിക്ക് വളരെ ദേഷ്യവും വിഷമവും ഉണ്ട്. ഈ പെയിൻ എങ്ങനെയെങ്കിലും പോയിക്കിട്ടിയാൽ മതി. ഡോക്ടർമാരെ കാണാനും മരുന്ന് കഴിക്കാനും എല്ലാവരും പറയുമെന്നറിയാം. എനിക്ക് മരുന്ന് കഴിക്കേണ്ട. ഇപ്പോൾ ഷോകൾക്ക് പോകുന്നതിന് മുമ്പ് എനിക്ക് പെയിൻ കില്ലറുകൾ കഴിക്കണം. കാരണം മെെക്ക് പിടിച്ച് കുറേ നേരം നിൽക്കാൻ പറ്റില്ല. അല്ലെങ്കിൽ കാല് വേദന കാരണം നടക്കാൻ പറ്റില്ലെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.


Click it and Unblock the Notifications















