'ഞങ്ങൾ ഒരുമിച്ചല്ല താമസം, രഞ്ജിനിയെ കെട്ടിച്ച് വിടണമെന്ന് തോന്നിയിട്ടില്ല, അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ്'
രഞ്ജിനി ഹരിദാസ് കേരളത്തിൽ ഏറ്റവും താരമൂല്യമുള്ള അവതാരകയാണ്. വർഷങ്ങളായി ടെലിവിഷനിൽ മലയാളികൾ കണ്ടുകൊണ്ടിരിക്കുന്ന മുഖം. ഇന്ന് നിരവധി ടെലിവിഷൻ അവതാരകർ മലയാളത്തിൽ ഉണ്ടെങ്കിലും രഞ്ജിനിയോടുള്ള ഇഷ്ടം ഒരുപടി മുകളിലാണ്. താരം നാൽപ്പത്തിമൂന്ന് വയസിലും അവിവാഹിതയാണ്. രഞ്ജിനിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ ഗോസിപ്പുകളും പ്രചരിക്കാറുണ്ട്.
ഇപ്പോഴിതാ രഞ്‍ജിനിയുടെ വിവാഹം വൈകുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അമ്മ സുജാത ഹരിദാസ് നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. രഞ്ജിനി അവതാരകയായ സരിഗമപ സീസൺ 3 റിയാലിറ്റിഷോയിൽ അതിഥിയായി കഴിഞ്ഞ ദിവസം അമ്മ വന്നപ്പോഴാണ് മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിച്ചത്. ദീപക് ദേവ്, ശ്വേത മോഹൻ, അൽഫോൺസ് തുടങ്ങിയവരാണ് സരിഗമപയുടെ ജഡ്ജസ്.

മൂന്നുപേർക്കും നല്ലൊരു സൗഹൃദം രഞ്ജിനിയുമായുണ്ട്. മോളെ കെട്ടിച്ച് വിടണമെന്ന് തോന്നിയിട്ടില്ലേയെന്ന് ചോദിച്ചപ്പോഴാണ് അമ്മ മറുപടി നൽകിയത്. രഞ്ജിനിയെ കെട്ടിച്ച് വിടണമെന്ന് എനിക്ക് തോന്നിയിട്ടില്ല. സ്വഭാവം അനുസരിച്ച് ഭയങ്കര ബുദ്ധിമുട്ടാണ്. ആളുകൾക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ഞാൻ വിചാരിക്കുന്നതല്ല. എനിക്ക് അറിയാവുന്ന കാര്യമാണ്.
ആരെങ്കിലും വിവാഹ ആലോചനയുമായി വരുമ്പോഴെ രഞ്ജിനി എങ്ങനെയുള്ള ആളാണെന്ന് ഞാൻ പറയും. മിസ് കേരള കഴിഞ്ഞപ്പോൾ മുതൽ വിവാഹ ആലോചനകൾ വരുന്നുണ്ട്. ഇപ്പോൾ ആരും വരാറില്ല. ഞങ്ങൾ അടുപ്പിക്കാത്തതല്ല. രഞ്ജിനിക്ക് താൽപര്യമില്ല. ഞങ്ങളുടെ വീട്ടിലെ മെയിൻ രഞ്ജിനിയാണ്. പുറത്ത് കാണുന്ന രഞ്ജിനിയല്ല. യഥാർത്ഥ രഞ്ജിനി എന്നാണ് അമ്മ പറഞ്ഞത്.
അമ്മ എന്നെ നാറ്റിക്കാൻ വന്നതാണോ? എന്നായിരുന്നു അമ്മയുടെ മറുപടി കേട്ടശേഷമുള്ള രഞ്ജിനിയുടെ മറുചോദ്യം. എന്തൊരു സീനാണിത്. ഞാൻ തന്നെ പറഞ്ഞ് നടന്നാൽ കുഴപ്പമില്ല. പക്ഷെ സ്വന്തം അമ്മ തന്നെ നാട്ടുകാരോട് ഇവളെ കെട്ടിച്ച് വിടാൻ ബുദ്ധിമുട്ടാണ്. ഇവളുടെ കൂടെ ആർക്കും ജീവിക്കാൻ പറ്റില്ലെന്ന് പറഞ്ഞാലോ..?. എന്റെ ഒരു ബോയ്ഫ്രണ്ടിന്റെ അടുത്ത് അമ്മ പറഞ്ഞിട്ടുണ്ട്.
മോനെ നിന്റെ ജീവിതം രക്ഷപ്പെടണമെങ്കിൽ നീ അവളെ പ്രേമിക്കാൻ നിൽക്കരുത്. ഓടി രക്ഷപ്പെട്ടോ. കല്യാണം കഴിക്കുന്നതിനെ കുറിച്ച് ആലോചിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. വിവാഹം കഴിക്കണമെന്ന തീരുമാനം ഞാൻ എടുത്തിട്ടില്ല. എനിക്ക് പേടിയാണ്. വലിയൊരു റെസ്പോൺസിബിലിറ്റി അല്ലേയെന്നും രഞ്ജിനി പറഞ്ഞു. അമ്മയുമായുള്ള ബോണ്ടിങ്ങിനെ കുറിച്ചും താരം മനസ് തുറന്നു.

ഞാൻ എന്റെ വീട്ടിലും അമ്മ അമ്മയുടെ വീട്ടിലുമാണ് താമസം. ഒരുമിച്ച് താമസിച്ചാൽ ഞങ്ങൾ അടികൂടും. തൊട്ടടുത്തുള്ള വീടുകളാണ്. ഡെയ്ലി വരും. അമ്മയെ ഞാൻ രാവിലെ ഒരു പ്രാവശ്യം വിളിക്കും രാത്രിയും ഒരു പ്രാവശ്യം വിളിക്കും. അടി കൂടിയാൽ കുറച്ച് ബുദ്ധിമുട്ടാണ്. എന്നാലും വിളിക്കും. ആ ഒരു ബോണ്ടുണ്ട്. വർഷങ്ങളായി അങ്ങനെയാണ്. രഞ്ജിനി എന്ന വ്യക്തി ഇന്ന് ഇവിടെ ഇങ്ങനെ നിൽക്കുന്നുണ്ടെങ്കിൽ അതിന് ഏക കാരണം എന്റെ അമ്മ സുജാത ഹരിദാസാണ്.
എന്റെ ഏറ്റവും വലിയ സപ്പോർട്ടും വിമർശകയും അമ്മ തന്നെയാണ്. ഞാൻ നോർമൽ രീതിയിൽ പോകുന്ന കുട്ടിയല്ലാത്തതുകൊണ്ട് അതിന്റെ എല്ലാ തലവേദനകളും അമ്മ അനുഭവിച്ചിട്ടുണ്ടെന്നും രഞ്ജിനി പറയുന്നു. ഒരു സഹോദരനാണ് രഞ്ജിനിക്കുള്ളത്. വളരെ ചെറുപ്പത്തിൽ തന്നെ താരത്തിന് അച്ഛനെ നഷ്ടപ്പെട്ടിരുന്നു.
കൊവിഡ് കാലത്ത് രഞ്ജിനി ശരത്ത് പുളിമൂഡുമാഡനുമായി പ്രണയത്തിലായിരുന്നു. ശരത്തിനൊപ്പമുള്ള ചിത്രങ്ങൾ രഞ്ജിനി ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ടായിരുന്നു. താനും ശരത്തും ഒരുപോലെയുള്ള ആളുകളാണെന്നാണ് രഞ്ജിനി പറഞ്ഞിട്ടുള്ളത്. ശരത്തിനെ താരത്തിന് ചെറുപ്പം മുതൽ അറിയാം.


Click it and Unblock the Notifications











